Best Portable AC: വിയർത്തൊഴുകി ഉറക്കം കളയണ്ട! ഇന്ത്യയിലെ ഏറ്റവും മികച്ച എസികൾ കുറഞ്ഞ വിലയിൽ ഇതാ…

HIGHLIGHTS

രാത്രി വിയർത്ത് കുളിച്ച് ഇനി ഉറക്കം കളയണ്ട

ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ള മികച്ച ബ്രാൻഡുകൾ തന്നെയാണ് ലിസ്റ്റിലുള്ളത്

ആമസോണിൽ ലഭ്യമായ മികച്ച 5 പോർട്ടബിൾ എയർ കൂളറും എസികളുമാണ് ഇവിടെ കൊടുക്കുന്നത്

Best Portable AC: വിയർത്തൊഴുകി ഉറക്കം കളയണ്ട! ഇന്ത്യയിലെ ഏറ്റവും മികച്ച എസികൾ കുറഞ്ഞ വിലയിൽ ഇതാ…

Best Portable AC: ഈ ചൂടത്ത് വീട്ടിലിരിക്കാൻ വയ്യ, പുറത്തോട്ടും ഇറങ്ങാൻ വയ്യ. വല്ല ഊട്ടിയിലോ കുളുമണാലിയിലേക്കോ പോയാലോ എന്നാണ് ആലോചിക്കുന്നത്? ചൂടിനെ പേടിച്ച് വീട് വിടണ്ട. കാരണം ഏറ്റവും വിലക്കുറവിൽ പോർട്ടബിൾ എസികൾ വാങ്ങാം. അതും ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ള മികച്ച ബ്രാൻഡുകൾ തന്നെയാണ് ലിസ്റ്റിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Best Portable AC വാങ്ങിയാലോ?

ആമസോണിൽ ലഭ്യമായ മികച്ച 5 പോർട്ടബിൾ എയർ കൂളറുകളാണ് ഇവിടെ കൊടുക്കുന്നത്. രാത്രി വിയർത്ത് കുളിച്ച് ഇനി ഉറക്കം കളയണ്ട. കുറഞ്ഞ പൈസയ്ക്ക്, എവിടേക്കും സൌകര്യപ്രദം എടുത്തുകൊണ്ടുപോകാവുന്ന എസി തന്നെ വാങ്ങാം.

1500 രൂപയിൽ താഴെ വിലയുള്ള 5 മികച്ച പോർട്ടബിൾ എയർ കൂളറുകളാണ് ഇവിടെ വിവരിക്കുന്നത്.

5 best portable ac you can purchase

Drumstone Best Portable AC

ഡ്രംസ്റ്റോണിന്റെ Exclusively 10+5 Year വാറണ്ടി വരുന്ന പോർട്ടബിൾ എസിയാണിത്. 2999 രൂപയുടെ ഈ കൂളർ ആമസോൺ 1,299 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന് ₹25 കിഴിവ് കൂപ്പൺ ഓഫറിലൂടെയും ലഭിക്കും. വേനൽക്കാല പിക്നിക്കുകൾക്കും, ക്യാമ്പിംഗിനും, ജോലിസ്ഥലത്തുമെല്ലാം ഇത് എടുത്തുകൊണ്ടു പോകാനും അനായാസമാണ്.

3 വിൻഡ് സ്പീഡും 3 സ്പ്രേ സ്പീഡുമുള്ള എയർ-കൂളിംഗ് ഫാനാണിത്. 7 എൽഇഡി ലൈറ്റ് ഓപ്ഷനുകളും ഇതിനുണ്ട്.

Hometronics Tower Fan for Home

നിങ്ങൾ ലൈറ്റ് വെയിറ്റായിട്ടുള്ള കൂളറാണ് നോക്കുന്നതെങ്കിൽ ഇത് തന്നെയാണ് അനുയോജ്യം. 4000 രൂപയ്ക്ക് അടുത്ത് വിലയാകുന്ന ഈ ടവർഫാനിന് 2,099 രൂപയാണ് ആമസോണിൽ വില. ശ്രദ്ധിക്കേണ്ടത് ഇത് എയർകൂളറല്ല, എന്നാൽ ടവർ ഫാനാണ്. അതിനാൽ തന്നെ വളരെ ഉയരത്തിലേക്കും കൂളിങ് എത്തിക്കാനാകും.

ചെറിയ വലിപ്പമാണെങ്കിലും ശക്തമായ വായു വിതരണത്തിലൂടെ നിങ്ങൾക്ക് എവിടെ വേണമെങ്കിലും തണുത്ത വായു ലഭിക്കും. ഈ ചെറിയ എയർ കൂളർ എവിടെ വേണമെങ്കിലും കൊണ്ടുപോകാനും സൗകര്യപ്രദമാണ്. ഇത് പ്രവർത്തിപ്പിക്കുമ്പോൾ ശബ്ദവും പുറപ്പെടുവിക്കുന്നില്ല.

Also Read: Best Selfie Camera Phones: സെൽഫിയോളിയാണോ? 15000 രൂപയിൽ താഴെ Samsung, മോട്ടോ, റിയൽമി ഫോണുകൾ സ്വന്തമാക്കാം

F4FIVE 4000mAh Double എൻഡഡ് സ്പ്രേ ഫാൻ

2025-ലെ പുതിയ മോഡലാണ് ഈ സ്പ്ലേ ഫാൻ പോലുള്ള കൂളർ. 1,399 രൂപയാണ് ആമസോണിൽ വില.

ചെറിയ വലിപ്പത്തിലുള്ള സ്പ്രേ ഫാനാണെങ്കിലും ശക്തമായ വായു വിതരണം ഉറപ്പാണ്. നിശബ്ദമായി പ്രവർത്തിക്കുന്നതും എടുത്തുകൊണ്ട് പോകാനും ഈസിയാണ്. നാല് AA ബാറ്ററികളും, ഇതിലുണ്ട്.

Vasukie Table Fan With Mist എയർ കണ്ടീഷണർ

3 പോർട്ടബിൾ ഹ്യൂമിഡിഫയർ ഉൾപ്പെടുത്തിയിട്ടുള്ള എയർ കണ്ടീഷണറാണിത്. 6000 രൂപയ്ക്ക് അടുത്താണ് വിപണി വിലയെങ്കിലും 1,999 രൂപയ്ക്ക് ആമസോൺ നൽകുന്നു. 59 രൂപയുടെ ക്യാഷ്ബാക്ക് പ്രൈം അംഗങ്ങൾക്ക് നേടാം.

യാത്രകളിലും, വേനൽക്കാല പിക്നിക്കുകൾക്കും, ക്യാമ്പിംഗിനും, ഓഫിസിലുമെല്ലാം പ്രവർത്തിപ്പിക്കാൻ അനുയോജ്യമാണ്. ഭാരം കുറഞ്ഞതും, വലിപ്പം ചെറുതായതുമാണ്. അതിനാൽ നിങ്ങൾക്ക് മേശപ്പുറത്ത് വരെ വച്ച് ഇത് പ്രവർത്തിപ്പിക്കാനാകും.

Exxelo (NEW 15 YEAR WARRANTY) Portable Air Conditioner

അടുത്തതും ഒരു ബജറ്റ് എയർ കണ്ടീഷണർ തന്നെയാണ്. എക്സെല്ലോയുടെ പോർട്ടബിൾ എസി ആമസോണിൽ 1,299 രൂപയ്ക്ക് വിൽക്കുന്നു. 3 വിൻഡ് സ്പീഡും 3 സ്പ്രേ മോഡുമുള്ള എസിയാണിത്. എവിടേക്കും എടുത്തുകൊണ്ടുപോകാനും, യാത്രയിലും കാമ്പിങ്ങിലും ഉപയോഗിക്കാവുന്നതുമായ എസിയാണിത്. 7 കളർ LED ലൈറ്റുകളും ഇതിൽ വരുന്നു.

എയർ ഹ്യുമിഡിഫയറായും കണ്ടീഷണർ ഫാനായും Exxelo എയർ കണ്ടീഷണർ ഉപയോഗിക്കാവുന്നതാണ്.15 വർഷത്തെ വാറണ്ടിയോടെയാണ് ഇത് വിപണിയിൽ എത്തിച്ചിട്ടുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo