ചെറിയ മുറിയിലും അടുക്കളയിലുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന മിനി എയർ കൂളറുകൾ വാങ്ങാം
ആമസോണിലും ഫ്ലിപ്കാർട്ടിലുമായി നിരവധി മികച്ച എയർകൂളറുകൾ ലഭ്യമാണ്
അതും 500 രൂപയ്ക്ക് താഴെ മാത്രം വിലയാകുന്ന എയർ കൂളറുകൾ പർച്ചേസ് ചെയ്താലോ?
Air Cooler ആണോ എയർ കണ്ടീഷണർ ആണോ നല്ലത് എന്നാണോ കൺഫ്യൂഷൻ? നിങ്ങളുടെ ബജറ്റിനും ഉപയോഗിക്കാനുള്ള സൌകര്യത്തിനും എയർ കൂളറായിരിക്കും. പ്രത്യേകിച്ച് ഹോസ്റ്റലിലോ, വാടക വീടുകളിലോ, ദൂരേ താമസിക്കുന്നവർക്കോ. എന്തുകൊണ്ടെന്നാൽ ഭിത്തി തുരന്ന് എസി ഫിറ്റ് ചെയ്യേണ്ട സാഹചര്യം എയർകൂളറിനില്ല.
Surveyഅപ്പോൾ ഇത് സ്ഥാപിക്കാൻ സ്ഥലം വേണമല്ലോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലേ? അതിനും പോംവഴിയുണ്ട്. ചെറിയ മുറിയിലും ഹോസ്റ്റൽ റൂമിലും അടുക്കളയിലുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന മിനി എയർ കൂളറുകൾ വാങ്ങാം. ഇവ പോർട്ടബിൾ എയർ കൂളറെന്നും അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്ന പോലെ എവിടേക്കും എടുത്തുകൊണ്ട് പോകാനും, ഉറങ്ങുമ്പോൾ മേശക്കരികിൽ വയ്ക്കാനും പറ്റിയ കൂളിങ് ഉപകരണങ്ങളാണിവ.
Air Cooler Deals
ആമസോണിലും ഫ്ലിപ്കാർട്ടിലുമായി നിരവധി മികച്ച എയർകൂളറുകൾ ലഭ്യമാണ്. മികച്ച പെർഫോമൻസ് തരുന്ന എയർകൂളർ നോക്കി വാങ്ങുക. അതും 500 രൂപയ്ക്ക് താഴെ മാത്രം വിലയാകുന്ന എയർ കൂളറുകൾ പർച്ചേസ് ചെയ്താലോ? ശ്രദ്ധിക്കേണ്ടത് ഈ ആർട്ടിക്കിൾ എഴുതുന്ന സമയത്ത് ഇവയ്ക്ക് വില 500 രൂപയിൽ താഴെയാണ്. സമയത്തിന് അനുസരിച്ച് ഓഫറിൽ വ്യത്യാസം വന്നേക്കാം.
IMMUTABLE Air Cooler
IMMUTABLE ബ്രാൻഡിൽ നിന്നുള്ള മിനി എയർ കൂളറാണിത്. 3X 1.5V ബാറ്ററി ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ ഐസോ, വാട്ടറോ നൽകിയാൽ മിനി കൂളറായും ഹ്യുമിഡിഫയറായും പ്രവർത്തിക്കും. നിങ്ങൾക്ക് മേശപ്പുറത്തും എവിടെയും ഒരു മിനി ഫാൻ പോലെ വച്ച് ഉപയോഗിക്കാം. ഫാൻ പോലെ ഇതിൽ നിന്ന് ചൂട് കാറ്റല്ല പുറത്തേക്ക് വിടുന്നത്.
Also Read: Meta Ray Ban Glass: ഇത് മെറ്റയുടെ പുത്തന്‍ റേ-ബാന്‍ ഗ്ലാസ്, ഇനി ഫാഷനൊപ്പം AI പവറോടെ…
വില: ₹899
ഓഫർ: ₹499 (ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ്)
DADLM® Mini Cooler
3 സ്പീഡ് മോഡുകളാണ് DADLM® കൂളറിലുള്ളത്. 7 കളർ LED ലൈറ്റുകളും ഇതിലുണ്ട്. ഓഫീസിനും വീട്ടിനുമെല്ലാം അനുയോജ്യമായതും, എവിടേക്കും എടുത്തുകൊണ്ടുപോവാനുമാകും.
വില: ₹2,498
ഓഫർ: ₹848 (ആമസോണിൽ കിഴിവ്)
4uonly Cooler Mini Cooler
3X 1.5V ബാറ്ററിയുള്ള മിനി കൂളറാണ് 4uonly ഫ്ലിപ്കാർട്ട് വഴി വിൽക്കുന്നത്. 116Mm X 109Mm X 136Mm ആണ് ഇതിന് വലിപ്പം. 2 ബ്ലേഡ് ലെസ് ഫാനുകളും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു.
വില: ₹899
ഓഫർ: ₹499 (ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ്)
Portable മിനി കൂളർ Air Conditioner
പോർട്ടബിൾ കമ്പനിയുടെ മിനി കൂളർ ഇപ്പോൾ 500 രൂപയ്ക്കും താഴെ വാങ്ങാം. 20L x 10W x 15H സെന്റി മീറ്റർ വലിപ്പമുള്ള കൂളറാണ്. ഓഫീസിനും ബെഡ് റൂമിനുമെല്ലാം ചേരുന്ന മിനി എസിയാണിതെന്ന് പറയാം. ആമസോണിലാണ് പോർട്ടബിൾ മിനി കൂളർ റീചാർജ് ചെയ്യാവുന്ന എയർ കണ്ടീഷണർ ഓഫറിൽ വിൽക്കുന്നത്.
വില: ₹899
ഓഫർ: ₹499 (ആമസോണിലാണ് വിലക്കിഴിവ്)
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile