Mohanlal Back: തിയേറ്ററിൽ ഒറ്റക്കൊമ്പനായി Thudarum മേയുന്നു, ഒടിടിയിൽ എമ്പുരാനോ!

HIGHLIGHTS

മോഹൻലാൽ- ശോഭന കോമ്പോയിൽ ഏപ്രിൽ 25-ന് തിയേറ്ററുകളിൽ എത്തി

എമ്പുരാനെയും തോൽപ്പിച്ച് വമ്പിച്ച പ്രതികരണമാണ് തുടരും എന്ന ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത്

ആദ്യദിനം സിനിമ കണ്ട പ്രേക്ഷകരുടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി സിനിമയ്ക്ക് ഗുണമാകും

Mohanlal Back: തിയേറ്ററിൽ ഒറ്റക്കൊമ്പനായി Thudarum മേയുന്നു, ഒടിടിയിൽ എമ്പുരാനോ!

Mohanlal New Release: തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് Thudarum. മോഹൻലാൽ- ശോഭന കോമ്പോയിൽ ഏപ്രിൽ 25-ന് തിയേറ്ററുകളിൽ എത്തി. എമ്പുരാനെയും തോൽപ്പിച്ച് വമ്പിച്ച പ്രതികരണമാണ് തുടരും എന്ന മലയാളചിത്രത്തിന് ആദ്യദിനം പ്രേക്ഷകർ നൽകുന്നത്.

Digit.in Survey
✅ Thank you for completing the survey!

Mohanlal Thudarum Review

പണി അറിയാവുന്നവന്റെ കൈയിൽ ഇരുമ്പ് കിട്ടിയപ്പോൾ അവൻ മൂർച്ചയുള്ള ഉപകരണമുണ്ടാക്കിയെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. നമുക്ക് നഷ്ടമായെന്ന് പറയുന്ന മോഹൻലാലിനെ തരുൺ മൂർത്തി ദാ തിരിച്ചെത്തിച്ചുവെന്നും ആരാധകർ വാഴ്ത്തുന്നു. ഇനി തിയേറ്ററുകൾ പൂരപ്പറമ്പാകുമെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. നാളെ മുതൽ ടിക്കറ്റ് കിട്ടാനും കുറച്ച് പ്രയാസമാകുമെന്ന് അവർ പറഞ്ഞു.

mohanlal new release thudarum

Thudarum തിയേറ്ററുകളിൽ മാസ്മരികം

മോഹൻലാലിന്റെ അഭിനയത്തിന് പുറമെ ചിത്രത്തിന്റെ ഛായാഗ്രഹണത്തിനും സംവിധാനത്തിനുമെല്ലാം ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഫാമിലി ഡ്രാമയായി കൊണ്ടുപോകുന്ന ചിത്രം പിന്നീട് കൈവരിക്കുന്ന ത്രില്ലിങ്ങും ആക്ഷൻ സീനുകളും അമ്പരിപ്പിച്ചുവെന്നും പ്രേക്ഷകർ പറയുന്നു.

Also Read: 400 രൂപയിലും കുറവ്! ഈ 2 Reliance Jio Plans Free ജിയോഹോട്ട്സ്റ്റാർ തരും, IPL കാണാൻ ഇനിയെന്ത് വേണം?

എമ്പുരാന് എടുത്ത അത്രയും പ്രൊമോഷൻ പോലും തുടരും ചിത്രത്തിന് ലഭിച്ചിട്ടില്ല. എന്നാലും ആദ്യദിനം സിനിമ കണ്ട പ്രേക്ഷകരുടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വരുംദിനങ്ങളിൽ ചിത്രത്തിന് നല്ല കളക്ഷൻ കൊടുക്കുമെന്നത് തീർച്ചയാണ്.

ഓപ്പറേഷൻ ജാവ, സൌദി വെള്ളയ്ക്ക സിനിമകളുടെ സംവിധായകനാണ് തരുൺ മൂർത്തി. ബിനു പപ്പു, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ്, ഫർഹാൻ ഫാസിൽ എന്നിവരും ചിത്രത്തിലുണ്ട്. എമ്പുരാൻ ട്രെയിലർ ഇറങ്ങിയ സമയത്ത് തുടരും സംവിധായകൻ പങ്കുവച്ച സിനിമയുടെ പോസ്റ്റർ വൈറലായിരുന്നു. ഇത്രയും വമ്പൻ എമ്പുരാന്റെ ഇടയിലേക്കാണല്ലോ പൾസറുമായി തുടരും വരുന്നതെന്ന് ഉദ്ദേശിച്ചുള്ള പോസ്റ്ററായിരുന്നു അത്. എന്നാൽ എമ്പുരാനേക്കാൾ അപ്രതീക്ഷിത പ്രതികരണമാണ് റിലീസിന് ശേഷം തുടരും ചിത്രത്തിന് ലഭിക്കുന്നത്.

സിനിമയിലെ പുതുമുഖതാരം പ്രകാശ് വർമയുടെ കഥാപാത്രത്തിനും പെർഫോമൻസിനും വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഒറ്റക്കൊമ്പൻ മോഹൻലാലിനൊപ്പം കട്ടക്ക് നിന്ന വില്ലനെ മലയാളിപ്രേക്ഷകർക്ക് നന്നേ ബോധിച്ചു. ബെംഗളൂരു ആസ്ഥാനമായ നിർവാണ പരസ്യകമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. വോഡഫോണിന്റെ സൂസൂസ്, ഷാരൂഖ് ഖാനെ ഉപയോഗിച്ചുള്ള ദുബായ് ടൂറിസം, ജെംസിന്റെ പരസ്യങ്ങൾ ഉൾപ്പെടെ നിർമിച്ചത് പ്രകാശ് വർമയും ഭാര്യ സ്നേഹ ഐപ്പുമാണ്.

Empuraan OTT റിലീസ്

അതേ സമയം സിനിമാപ്രേക്ഷകർ കാത്തിരുന്ന എമ്പുരാൻ ഒടിടിയിൽ എത്തി. ജിയോഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആഗോളതലത്തിൽ 350 കോടിയോളം സിനിമ വാരിക്കൂട്ടിയെന്നാണ് റിപ്പോർട്ട്. പ്രീ-ബുക്കിങ്ങിൽ പല ഇന്ത്യൻ സിനിമകളെയും വീഴ്ത്തി കളക്ഷൻ നേടാനും എമ്പുരാന് സാധിച്ചിരുന്നു.

എന്നാൽ ഒടിടിയിൽ സിനിമ ചില ട്രോളുകളും ഏറ്റുവാങ്ങുന്നുണ്ട്. സിനിമയിലെ ചില രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചുള്ള സംഘട്ടനരംഗങ്ങള്‍ ഒടിടി പ്രേക്ഷകർക്ക് അത്രയ്ക്ക് പിടിച്ചിട്ടില്ല. എന്നാൽ തിയേറ്ററുകളിൽ ഇത് മികച്ച പ്രതികരണം നേടിയ സീനുകളായിരുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo