Best Selfie Camera Phones: സെൽഫിയോളിയാണോ? 15000 രൂപയിൽ താഴെ Samsung, മോട്ടോ, റിയൽമി ഫോണുകൾ സ്വന്തമാക്കാം
Samsung, മോട്ടോ, റിയൽമി ബ്രാൻഡുകളിൽ നിന്ന് ഫോണുകൾ വാങ്ങാവുന്നതാണ്
5,000mAh ബാറ്ററിയും, 64MP Sony AI ക്യാമറയുമുള്ള ഫോണുകളും ഇതിലുണ്ട്
iQOO Z9x, മോട്ടറോള G45 പോലുള്ള ഫോണുകളും ലിസ്റ്റിലുണ്ട്
Rs 15,000 താഴെ വിലയിൽ Best Selfie Camera Phones സ്വന്തമാക്കാം. Samsung, മോട്ടോ, റിയൽമി ബ്രാൻഡുകളിൽ നിന്ന് ഫോണുകൾ വാങ്ങാവുന്നതാണ്. 5,000mAh ബാറ്ററിയും, 64MP Sony AI ക്യാമറയുമുള്ള ഫോണുകളും ഇതിലുണ്ട്.
SurveySamsung Best Selfie Camera Phones
90Hz AMOLED ഡിസ്പ്ലേയുള്ള സാംസങ് ഗാലക്സി M16 ഫോണാണിത്. ഇതിൽ 13MP ഫ്രണ്ട് ക്യാമറയും, 50MP പ്രൈമറി സ്നാപ്പറുമുള്ള ഫോണാണിത്. ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറയിൽ 5MP സെൻസറും 2MP സെൻസറുമുണ്ട്.
25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഈ സാംസങ് ഗാലക്സി എം16 ഫോണിൽ 5,000mAh ബാറ്ററിയും കൊടുത്തിട്ടുണ്ട്.
വില: ₹12,499

Realme P3x
ആകർഷകമായ ഡിസൈനിൽ പുറത്തിറക്കിയ 6.72 ഇഞ്ച് ഡിസ്പ്ലേ ഫോണാണിത്. ഇതിൽ ഡൈമെൻസിറ്റി 6400 ചിപ്സെറ്റാണ് കൊടുത്തിരിക്കുന്നത്.
50MP OMNIVISION OV50D മെയിൻ ക്യാമറയും, 2MP പോർട്രെയിറ്റ് ക്യാമറയും കൊടുത്തിട്ടുണ്ട്. ഇതിൽ 16MP സെൽഫി ഷൂട്ടറുമുണ്ട്. AI ക്ലിയർ ഫേസ്, പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് ഫീച്ചറുകളെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു.
വില: ₹13,499
Best Selfie Camera Phones: iQOO Z9x
10000 രൂപ റേഞ്ചിൽ വരുന്ന iQOO Z9x ഫോണാണിത്. 6.72 ഇഞ്ച് സ്ക്രീൻ ഈ ഐഖൂ ഫോണിൽ നൽകിയിരിക്കുന്നു. 44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററി ഫോണിലുണ്ട്. ഇതിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 1 SoC ആണ് പെർഫോമൻസ് നൽകുന്നത്.
8MP സെൽഫി ക്യാമറ ഐഖൂ Z9എക്സിലുണ്ട്. 50MP AI മെയിൻ ക്യാമറയും, 2MP ബൊക്കെ ക്യാമറയും ഫോണിലുണ്ട്. നൈറ്റ്, പോർട്രെയിറ്റ്, സ്ലോ-മോഷൻ വീഡിയോകളും, 4K വീഡിയോ റെക്കോർഡിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു.
വില: ₹10,999
Samsung Galaxy M35
15000 രൂപയിൽ താഴെ വിലയാകുന്ന സാംസങ് ഗാലക്സി ഫോണാണിത്. എക്സിനോസ് 1380 ചിപ്സെറ്റും 6.6 ഇഞ്ച് AMOLED സ്ക്രീനും ഇതിനുണ്ട്. 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 18 വരെയും ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ ഫോൺ സപ്പോർട്ട് ചെയ്യുന്നു.
13MP സെൽഫി ഷൂട്ടറാണ് സാംസങ് ഗാലക്സി M35 ഫോണിലുള്ളത്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറയിൽ OIS സപ്പോർട്ടുള്ള 50MP പ്രൈമറി ഷൂട്ടറുണ്ട്. 8MP അൾട്രാ-വൈഡ് ലെൻസും, 2MP മാക്രോ ലെൻസും ഫോണിൽ ഉൾപ്പെടുന്നു. 30 fps-ൽ 4K വീഡിയോ റെക്കോർഡിങ്ങും സാംസങ് പിന്തുണയ്ക്കുന്നു.
വില: ₹14,999
Moto G45
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് LCD സ്ക്രീനുള്ള ഫോണാണിത്. ഇതിൽ സ്നാപ്ഡ്രാഗൺ 6s Gen 3 SoC പ്രോസസർ കൊടുത്തിരിക്കുന്നു. മോട്ടറോളയുടെ ജി സീരിസിലെ ഈ ഫോണിലുള്ളത് 5,000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. ഇത് 18W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
16MP സെൽഫി ഷൂട്ടറുള്ള ഫോണാണ് മോട്ടോ G45. ഇതിലെ പ്രൈമറി ക്യാമറ 50MP ആണ്. 8MP അൾട്രാ-വൈഡ് ലെൻസും മോട്ടറോള ഫോണിൽ കൊടുത്തിരിക്കുന്നു.
വില: ₹10,999
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile