Best Smart TV Deals: വെക്കേഷൻ ബോറാക്കണ്ട! 55 ഇഞ്ച് വലിപ്പമുള്ള QLED, UHD ബ്രാൻഡഡ് ടിവികൾ ഓഫറിൽ വാങ്ങി അവധിക്കാലം പൊടിപൊടിക്കാം…
വേനൽക്കാലവും വെക്കേഷനും വീട്ടിനുള്ളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിവി കൂടിയേ തീരൂ
അങ്ങനെയുള്ളപ്പോൾ ആമസോൺ ഇപ്പോൾ തരുന്ന ഓഫറൊന്നും വിട്ടുകളയാത്തതാണ് നല്ലത്
QLED, HD, UHD സപ്പോർട്ട് ചെയ്യുന്ന സ്ക്രീനുള്ള സ്മാർട് ടിവികൾ നോക്കാം
55 ഇഞ്ച് വലിപ്പമുള്ള അടിപൊളി Smart TV-കൾ വാങ്ങിയാലോ? QLED, HD, UHD സപ്പോർട്ട് ചെയ്യുന്ന സ്ക്രീനുള്ള സ്മാർട് ടിവികൾ നോക്കാം. അതും 50000 രൂപയ്ക്കും താഴെ മാത്രമായിരിക്കും ഇതിന് വിലയാകുന്നത്. ഈ സ്മാർട് ടിവികൾ ആമസോണിലാണ് ഇത്രയും വിലക്കിഴിവിൽ വിൽക്കുന്നത്.
Surveyവേനൽക്കാലവും വെക്കേഷനും വീട്ടിനുള്ളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിവി കൂടിയേ തീരൂ… അങ്ങനെയുള്ളപ്പോൾ ആമസോൺ ഇപ്പോൾ തരുന്ന ഓഫറൊന്നും വിട്ടുകളയാത്തതാണ് നല്ലത്. 55 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവികളിതാ…
TCL 55 ഇഞ്ച് 4K Ultra HD Smart QLED Google TV 55C61B
വലിയ പണച്ചെലവില്ലാതെ 4K ടിവിയാണോ നിങ്ങൾ നോക്കുന്നത്? എങ്കിൽ QLED പാനലും ഡോൾബി വിഷൻ-അറ്റ്മോസ് സപ്പോർട്ടുമുള്ള ടിസിഎൽ ടിവി വാങ്ങാം. 40000 രൂപയ്ക്കും താഴെ മാത്രമാണ് ഇതിന് വിലയാകുന്നത്. സ്ലീക്ക്, യൂണി-ബോഡി ഡിസൈനിലാണ് TCL ടിവി ഒരുക്കിയിട്ടുള്ളത്.

HDR10+ സ്ക്രീനിന് 120Hz DLG റിഫ്രഷ് റേറ്റുണ്ട്. ഓഡിയോയിലേക്ക് വന്നാൽ DTS Virtual:X ഉം ഡോൾബി അറ്റ്‌മോസും ഉള്ള 35W Onkyo 2.1 ചാനൽ സ്പീക്കറാണ് ഇതിലുള്ളത്. നിങ്ങളുടെ മുറിയെ ലെയേർഡ്, സിനിമാറ്റിക് ശബ്‌ദത്തിൽ നിറയ്ക്കാൻ ഇത് മികച്ചതാണ്. AiPQ പ്രോ പ്രോസസറും TCL Smart TV-യിലുണ്ട്. ഈ ടിവിയ്ക്ക് കമ്പനി 2 വർഷത്തെ വാറണ്ടിയും കൊടുത്തിരിക്കുന്നു. ഒരു USB പോർട്ട് മാത്രാമാണ് ടിവിയ്ക്കുള്ളത് എന്നത് ന്യൂനതയാണ്.
ടിസിഎൽ ടിവി വില: 36,990 രൂപ (ആമസോണിൽ മാത്രം)
ഓഫർ: ₹1000 കൂപ്പൺ ഇളവ്, ₹2,903.15 നോ-കോസ്റ്റ് ഇഎംഐ
Haier LED 55 ഇഞ്ച് LED UHD 4KTV
ഹെയറിൽ നിന്നുള്ള 55″ LED UHD 4K ടിവിയാണിത്. മികച്ച പിക്ചർ ക്വാളിറ്റിയും സ്ലീക്ക് ഡിസൈനുമുള്ള ഗൂഗിൾ സ്മാർട്ട് ടിവി വേണമെങ്കിൽ ഹെയർ എൽഇഡി 4കെ ടിവിയാണ് ബെസ്റ്റ്. കാരണം UHD പാനൽ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന സ്മാർട് ടിവിയാണിത്. ഇതിൽ HLG-യും പിന്തുണയ്ക്കുന്നു.
Also Read: കുളു മണാലി ഫീൽ കിട്ടും, ഭിത്തി തുരന്ന് ഫിറ്റ് ചെയ്യേണ്ട! Rs 5000 താഴെ Portable AC, എയർകൂളറുകൾ…
30W ഡോൾബി അറ്റ്‌മോസ് ഓഡിയോയും 3D സറൗണ്ട് സൗണ്ടും ഇതിനുണ്ട്. ആപ്പുകൾ അല്ലെങ്കിൽ വോളിയം ഹാൻഡ്‌സ്-ഫ്രീയിലേക്ക് മാറ്റാൻ “Ok Google” എന്ന് നൽകാം. 2GB RAM, 32GB സ്റ്റോറേജ്, ഗെയിം മോഡ്, ബിൽറ്റ്-ഇൻ Chromecast എന്നിവയും ഇതിലുണ്ട്. കാഷ്വൽ ഗെയിമിങ്ങിനും YouTube ബിംഗിംഗിനുമെല്ലാം സൂപ്പർ എക്സ്പീരിയൻസ് തരുന്ന ടിവിയാണിത്. മെറ്റൽ ബെസെലെസ് ഡിസൈനിലാണ് ഹെയർ ടിവി നിർമിച്ചിട്ടുള്ളത്.
ഹെയർ ടിവി വില: 44,490 രൂപ (ആമസോണിൽ മാത്രം)
LG 55 ഇഞ്ച് 4K Ultra HD Smart LED TV 55UR7500PSC
എൽജിയുടെ 55 ഇഞ്ച് 4K ടിവി വേണമെങ്കിൽ ആമസോണിൽ നിന്ന് 50000 രൂപയ്ക്കും താഴെ വാങ്ങാം. α5 AI പ്രോസസർ 4K Gen6 ആണ് ഇതിൽ കൊടുത്തിട്ടുള്ളത്. ഓരോ ഫ്രെയിമിനെയും 4K അപ്‌സ്‌കേലിംഗിലൂടെ മെച്ചപ്പെടുത്തുന്നു. നിങ്ങൾ ഗെയിമിംഗിലാണെങ്കിൽ, ALLM ഉം ഗെയിം ഒപ്റ്റിമൈസറും എക്സ്പീരിയൻസ് ചെയ്യാം.
55 ഇഞ്ച് വലിപ്പത്തിലുള്ള 4K UHD ഡിസ്പ്ലേയ്ക്ക് 60Hz റിഫ്രെഷ് റേറ്റ് വരുന്നു. AI സപ്പോർട്ടുള്ള സൌണ്ടും, 20W ഔട്ട്പുട്ടും ഇതിനുണ്ട്. WebOS 23 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും കണക്റ്റിവിറ്റിയ്ക്ക് ലഭിക്കുന്നു. QLED പാനലില്ല എന്നതാണ് ന്യൂനത.
എൽജി ടിവി വില: 41,990 രൂപ (ആമസോണിൽ മാത്രം)
ഓഫർ: 2000 രൂപ കൂപ്പൺ കിഴിവ്, 1000 രൂപ ബാങ്ക് ഓഫർ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile