Ghibli trend gone wrong! ആരാ… ആരാന്ന് അറിയില്ല, ഗിബ്ലി ഫോട്ടോയെ കളിയാക്കി Reels, സ്റ്റാറ്റസുകളുടെ പ്രളയം…

HIGHLIGHTS

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയും എക്സ്എഐയുടെ ഗ്രോക്ക് 3യും AI വഴി ക്രിയേറ്റ് ചെയ്തു തരുന്ന ഫോട്ടോ സ്റ്റൈലുകളാണ് ഗിബ്ലി

ഗിബ്ലി വഴി ഫോട്ടോയുണ്ടാക്കി പണി പാളിപ്പോയ സംഭവങ്ങളും നിരവധിയുണ്ട്

ഫുൾ Ghiblification ആയി നിറഞ്ഞ യൂട്യൂബും വാട്സ്ആപ്പ് സ്റ്റാറ്റസുകളും മൂക്കത്ത് വിരൽ വയ്ക്കുകയാണ്

Ghibli trend gone wrong! ആരാ… ആരാന്ന് അറിയില്ല, ഗിബ്ലി ഫോട്ടോയെ കളിയാക്കി Reels, സ്റ്റാറ്റസുകളുടെ പ്രളയം…

Ghibli trend gone wrong! ഇതുവരെ ഗിബ്ലി ഫോട്ടോകളായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. എന്നാൽ ഇപ്പോൾ ട്രെൻഡ് എങ്ങനെ പണിയായെന്നാണ് റീൽസുകളിലും സ്റ്റാറ്റസുകളിലും നിറയുന്നത്. ഫുൾ Ghiblification ആയി നിറഞ്ഞ യൂട്യൂബും വാട്സ്ആപ്പ് സ്റ്റാറ്റസുകളും മൂക്കത്ത് വിരൽ വയ്ക്കുകയാണ്. എന്തുകൊണ്ടെന്നാൽ, ഗിബ്ലി ട്രെൻഡ് കുറച്ച് പിശകായിപ്പോയി എന്നതിനാലാണ്.

Digit.in Survey
✅ Thank you for completing the survey!

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയും എക്സ്എഐയുടെ ഗ്രോക്ക് 3യും AI വഴി ക്രിയേറ്റ് ചെയ്തു തരുന്ന ഫോട്ടോ സ്റ്റൈലുകളാണ് ഗിബ്ലി. എന്നാൽ ഗിബ്ലി വഴി ഫോട്ടോയുണ്ടാക്കി പണി പാളിപ്പോയ സംഭവങ്ങളും നിരവധിയുണ്ട്. സ്റ്റുഡിയോ ഗിബ്ലി സ്റ്റൈലിൽ ഫോട്ടോ നിർമിച്ചതിൽ പലരും, വിചാരിച്ച ഫോട്ടോയല്ല കിട്ടിയത്. പോരാഞ്ഞിട്ട് ഗ്രൂപ്പ് സെൽഫി ചിത്രങ്ങളുടെ ഗിബ്ലി വേർഷനിൽ മിക്കവയിലും അജ്ഞാതർ കയറിക്കൂടുകയാണ്.

ഗിബ്ലി സ്റ്റൈലിൽ ചാറ്റ്ജിപിടിയും ഗ്രോക്കും ചെയ്തുതന്നെ ചിത്രങ്ങളിലൊക്കെയും പാകപ്പിഴകളാണ്. ദമ്പതികളുടെ ഫോട്ടോയിൽ ഗിബ്ലി അഡീഷണലായി കുട്ടിയെ വച്ച് കൊടുത്തിരിക്കുന്നു. അവർ ചോദിച്ചില്ലെങ്കിലും ഗിബ്ലിയുടെ വക എക്സ്ട്രാ. ആണിന്റെ ഗിബ്ലി ചിത്രം പെണ്ണായി, രണ്ട് പേരുടെ സെൽഫി ഫോട്ടോയിൽ ആളറിയാത്ത മറ്റൊരാൾ. ചിലർക്ക് മൂന്ന് കൈ വരെയാണ് ഗിബ്ലി വഴി കിട്ടിയിരിക്കുന്നത്. എന്തായാലും വൈറലായ ഗിബ്ലി വല്ലാതെ വിചിത്രമായിപ്പോയെന്നാണ് നെറ്റിസൺസ് പറയുന്നത്.

വിവാഹ ഫോട്ടോയിലും മറ്റുമുള്ള കൃഷ്ണനെ തിരിച്ചറിയാനും ഗിബ്ലിയ്ക്ക് സാധിക്കാത്തതിന് ട്രോളുകൾ നിറയുന്നു. ശരിക്കും ഇതാരാ തങ്ങളുടെ ഫോട്ടോയിലെ എക്സ്ട്രാ ആളുകളെന്നാണ് ഗിബ്ലി ഉപയോഗിച്ചവർ പറയുന്നത്. ആരാ, ആരാ ഇത് എന്ന രീതിയിൽ ഡയലോഗ് ചേർത്ത് പണി പാളിയ ഗിബ്ലി ഫോട്ടോകൾ പലരും വീഡിയോയായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു. Ghibli trend gone wrong, Ghibli art gone wrong എന്ന ക്യാപ്ഷനിൽ ഇപ്പോൾ ഗിബ്ലി എഡിറ്റഡ് കോപ്പികൾ നിറയുകയാണ്.

ഓരോ ഫോട്ടോയുടെയും സാരാംശം മനസിലാക്കിയാണ് ഗിബ്ലി സ്റ്റൈലിൽ ഫോട്ടോകൾ നിർമിക്കുന്നത്. എന്നാൽ ഈ AI Tool സൂക്ഷ്മമായ വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു. ഇതിനൊപ്പം ഫോട്ടോയിൽ ഇല്ലാത്ത ആളുകളെയും ഗിബ്ലി ചേർത്തതോടെ പിശകുകൾ ചൂണ്ടിക്കാട്ടി നെറ്റിസൺസ് എത്തി. എന്നാലും ChatGPT ചെയ്തത് അത്ഭുതകരമായ ഒരു എഐ പരീക്ഷണമാണെന്നും, ഇങ്ങനെയുള്ള തെറ്റുകൾ ക്ഷമിച്ചാലോ എന്നും മറ്റ് ചിലരും എക്സിലൂടെ പ്രതികരിച്ചു.

Also Read: Trending Now: AI വഴി Ghibli സ്റ്റൈൽ ഫോട്ടോ ഉണ്ടാക്കാം, എങ്ങനെയാണ് പ്രോംപ്റ്റ് ചെയ്യുന്നത്?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo