256GB സ്റ്റോറേജ്, 50MP ട്രിപ്പിൾ ക്യാമറ Motorola Edge Pro സ്റ്റൈലിഷ് ഫോണിന് 9000 രൂപ കിഴിവ്!

HIGHLIGHTS

മോട്ടറോള 2024-ൽ പുറത്തിറക്കിയ 5ജി ഫോണാണിത്

9000 രൂപ വില കുറച്ചാണ് മോട്ടറോള റേസർ എഡ്ജ് 50 പ്രോ ഫ്ലിപ്കാർട്ട് വിൽക്കുന്നത്

8GB RAM, 256GB സ്റ്റോറേജുമുള്ള ടോപ് വേരിയന്റിനാണ് വിലക്കിഴിവ്

256GB സ്റ്റോറേജ്, 50MP ട്രിപ്പിൾ ക്യാമറ Motorola Edge Pro സ്റ്റൈലിഷ് ഫോണിന് 9000 രൂപ കിഴിവ്!

50MP + 13MP + 10MP ക്യാമറയുള്ള Motorola Edge Pro സ്റ്റൈലിഷ് ഫോണിന് കിഴിവ്. ട്രിപ്പിൾ ക്യാമറയുള്ള ഈ സ്മാർട്ഫോണിന് 50MP ഫ്രണ്ട് ക്യാമറയാണ് ഇതിനുള്ളത്. 8GB RAM, 256GB സ്റ്റോറേജുമുള്ള ടോപ് വേരിയന്റിനാണ് വിലക്കിഴിവ്.

Digit.in Survey
✅ Thank you for completing the survey!

Motorola Edge Pro ഓഫർ

9000 രൂപ വില കുറച്ചാണ് മോട്ടറോള റേസർ എഡ്ജ് 50 പ്രോ ഫ്ലിപ്കാർട്ട് വിൽക്കുന്നത്. മോട്ടറോള 2024-ൽ പുറത്തിറക്കിയ 5ജി ഫോണാണിത്. Motorola Edge സീരീസിലെ പ്രോ മോഡലാണ് ഈ സ്മാർട്ഫോൺ.

36,999 രൂപയ്ക്കാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കിയത്. എന്നാൽ ഫ്ലിപ്കാർട്ട് 30000 രൂപയ്ക്കും താഴെ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നുവച്ചാൽ 256 GB മോട്ടറോള റേസർ 50 പ്രോ ഇപ്പോൾ 27,999 രൂപയ്ക്ക് വിൽക്കുന്നു. ട്രിപ്പിൾ ക്യാമറയും പവർഫുൾ ബാറ്ററിയും സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോൺ ഇത്രയും വിലക്കുറവിൽ കിട്ടുന്നത് അപൂർവ്വമാണ്. ഇതിന് ഫ്ലിപ്കാർട്ട് 985 രൂപയുടെ ഇഎഐ കിഴിവും കൊടുത്തിട്ടുണ്ട്.

256gb 50mp front camera stylish motorola edge phone at 12000
Motorola Edge 50 Pro 5G

Motorola Edge 50 Pro 5G: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.7 ഇഞ്ച് P-OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റ് വരുന്നു. 1.5K റെസല്യൂഷനും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനാണ് ഈ സ്മാർട്ഫോണിലുള്ളത്.

പ്രോസസർ: Snapdragon 7 Gen 3 പ്രോസസറാണ് മോട്ടറോള എഡ്ജ് 50 പ്രോയിലുള്ളത്.

ക്യാമറ: ട്രിപ്പിൾ റിയർ യൂണിറ്റാണ് ഈ മോട്ടറോള സ്മാർട്ഫോണിലുള്ളത്. ഇതിന് 50MP മെയിൻ സെൻസർ കൊടുത്തിരിക്കുന്നു. f/1.4 അപ്പേർച്ചറുള്ള 13എംപി അൾട്രാവൈഡ് ലെൻസുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ് കൂടി ചേർന്നതാണ് ഫോണിന്റെ ക്യാമറ സിസ്റ്റം. ഇതിൽ 4K വീഡിയോ റെക്കോഡിങ്ങിനെ പിന്തുണയ്ക്കുന്ന ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.

ബാറ്ററി: 4500MAH ബാറ്ററിയുള്ള ഫോണാണിത്. 68W ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ചാൽ വേഗത്തിൽ ചാർജാകും. ഈ ഫോൺ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നില്ല. സ്മൂത്ത് പെർഫോമൻസിലും മികച്ച ഡിസൈനിലും എന്തായാലും മോട്ടറോള ഫോണാണ് മികച്ചത്.

Also Read: 99999 രൂപയുടെ Samsung Galaxy ഫോൺ 56999 രൂപയ്ക്ക് വിൽക്കുന്നു, festival offer പരിമിതകാലത്തേക്ക് മാത്രം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo