വേനൽക്കാലം കഠിനമാകുന്നതിന് മുന്നേ നല്ല റഫ്രിജറേറ്റർ വാങ്ങുന്നതാണ് ബുദ്ധി
ഫ്രിഡ്ജിന്റെ വലിപ്പവും ഡിസൈനും മാത്രമല്ല നിങ്ങൾ നോക്കേണ്ടത്
ഊർജ്ജക്ഷമതയുള്ള ഒരു റഫ്രിജറേറ്റർ തന്നെ വാങ്ങുന്നതിന് ശ്രദ്ധിക്കുക
Summer Tips: ഈ വേനൽക്കാലത്ത് നിങ്ങൾ New Fridge വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഊർജ്ജക്ഷമതയുള്ള ഒരു റഫ്രിജറേറ്റർ തന്നെ വാങ്ങുന്നതിന് ശ്രദ്ധിക്കുക. ഫ്രിഡ്ജിന്റെ വലിപ്പവും ഡിസൈനും മാത്രമല്ല നിങ്ങൾ നോക്കേണ്ടത്. വേനൽക്കാലം കഠിനമാകുന്നതിന് മുന്നേ നല്ല റഫ്രിജറേറ്റർ വാങ്ങുന്നതാണ് ബുദ്ധി. നിങ്ങൾക്കായി refrigerator Buying Guide ഇവിടെ വിശദീകരിക്കുന്നു.
SurveyNew Fridge വാങ്ങുന്നവർക്കുള്ള Tips
പുതിയതും ഊർജ്ജക്ഷമതയുള്ളതുമായ റഫ്രിജറേറ്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
- മുറിയും വലിപ്പവും നോക്കുക: ശരിയായ വായുസഞ്ചാരത്തിനായി ഫ്രിഡ്ജിന് ചുറ്റും 1 ഇഞ്ച് ക്ലിയറൻസ് ഉറപ്പാക്കുക. ഫ്രിഡ്ജിന്റെ വാതിൽ പൂർണ്ണമായും തുറക്കാൻ ആവശ്യമായ സ്ഥലമുണ്ടോയെന്ന് നോക്കുക.
- ഫ്രിഡ്ജിന്റെ വലുപ്പം പരിശോധിക്കുക: വലിപ്പം നോക്കി അനുയോജ്യമായ ഒരു ഫ്രിഡ്ജ് തെരഞ്ഞെടുക്കുക. 16 മുതൽ 20 ക്യുബിക് അടി വരെയുള്ള റഫ്രിജറേറ്ററുകൾ നോക്കാം.
- ഫീച്ചറുകൾ നോക്കുക: ഒരു ഐസ്മേക്കറും ഡിസ്പെൻസറും ഒഴിവാക്കുന്നത് ഊർജ്ജ ഉപയോഗം 14-20% കുറയ്ക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.
- എനർജി സേവർ സ്വിച്ച് പരിശോധിക്കുക: ഇതിൽ “എനർജി സേവർ” സ്വിച്ച് നോക്കി വാങ്ങുകയാണെങ്കിൽ വൈദ്യുത ചെലവ് 5-10% കുറയ്ക്കും.
- എനർജി സ്റ്റാർ സർട്ടിഫിക്കേഷൻ: മികച്ച കാര്യക്ഷമതയ്ക്കും റിബേറ്റുകൾക്കുമായി ENERGY STAR® മോഡലുകൾ തിരഞ്ഞെടുക്കുക.
- എനർജി ഉപയോഗം താരതമ്യം ചെയ്യുക: എനർജി ഉപഭോഗം വിലയിരുത്തുന്നതിനും താരതമ്യം ചെയ്യുന്നതിനും EnergyGuide ലേബലുകൾ ഉപയോഗിക്കാം.
ഇതിന് പുറമെ ഫ്രിഡ്ജ് വാങ്ങുമ്പോൾ ഉയർന്ന എനർജി റേറ്റിംഗുകളുള്ള റഫ്രിജറേറ്ററുകൾ വാങ്ങാനായി ശ്രദ്ധിക്കണം.
New Fridge എനർജി എഫിഷ്യന്റാണോ?
ഊർജ്ജക്ഷമതയുള്ള റഫ്രിജറേറ്ററുകൾ വാങ്ങുന്നതിനായി ശ്രദ്ധിക്കുക. നൂതന കംപ്രസ്സറുകളും പരിസ്ഥിതി സൗഹൃദ റഫ്രിജറന്റുകളും തെരഞ്ഞെടുക്കുക. എനർജി എഫിഷ്യന്റായ ഫ്രിഡ്ജാണെങ്കിൽ അത് കൂളിങ് ഒപ്റ്റിമൈസ് ചെയ്യും. ഇത് എനർജി ഉപഭോഗം കുറയ്ക്കുകയും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിനും സഹായിക്കും. ഇവ കാർബൺ പുറന്തള്ളുന്നത് കുറയുന്നതിനാൽ പരിസ്ഥിതി സൗഹൃദപരമാണ്.
ഫ്രിഡ്ജ് റേറ്റിങ് കൂടി നോക്കാം
സ്റ്റാർ റേറ്റിംഗ്: റഫ്രിജറേറ്ററിന്റെ സ്റ്റാർ റേറ്റിങ് കൂടി പരിശോധിക്കണം. ഉപകരണത്തിന്റെ എനർജി കാര്യക്ഷമതയാണ് സ്റ്റാർ റേറ്റിംഗിലൂടെ സൂചിപ്പിക്കുന്നത്. സ്റ്റാർ റേറ്റിങ് കൂടുതലാണെങ്കിൽ, കുറഞ്ഞ വൈദ്യുതി ഉപഭോഗമായിരിക്കും. ഇവ പെർഫോമൻസിലും വളരെ മികച്ചതായിരിക്കും.
ഊർജ്ജ ഉപഭോഗ കണക്ക്: റഫ്രിജറേറ്റർ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഊർജ്ജ ഉപഭോഗ കണക്ക് കാണിക്കുന്നു. ഇത് കാര്യക്ഷമത കണക്കാക്കാൻ സഹായിക്കുന്നു.
Also Read: ചൂട് ചൂടേയ്… Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile