Best Offer: 5000 mAh ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമുള്ള Samsung Galaxy 5G 8000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം
Samsung Galaxy A56 5G ഇപ്പോൾ വമ്പിച്ച ആദായത്തിൽ ഫ്ലിപ്കാർട്ടിൽ വിൽക്കുകയാണ്
പവർഫുൾ ബാറ്ററിയും അതിശയകരമായ ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുള്ള ഫോണിനാണ് ഓഫറുള്ളത്
ഫ്ലിപ്കാർട്ടിൽ ഒറ്റയടിക്ക് 8000 രൂപ വെട്ടിക്കുറച്ചു
ഏറ്റവും മികച്ചതും വിപണിയിൽ പുതിയതുമായ Samsung Galaxy 5G ഫോൺ വിലക്കിഴിവിൽ വാങ്ങാം. പവർഫുൾ ബാറ്ററിയും അതിശയകരമായ ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുള്ള ഫോണിനാണ് ഓഫറുള്ളത്. Samsung Galaxy A56 5G ഇപ്പോൾ വമ്പിച്ച ആദായത്തിൽ ഫ്ലിപ്കാർട്ടിൽ വിൽക്കുകയാണ്. പുതിയ സ്മാർട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർ ശരിക്കും ഈ ഡീൽ മിസ്സാക്കരുത്.
SurveySamsung Galaxy 5G ഓഫർ
52,999 രൂപയാണ് സാംസങ് ഗാലക്സി എ56 ഫോണിന്റെ വിപണി വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ഒറ്റയടിക്ക് 8000 രൂപ വെട്ടിക്കുറച്ചു. 12GB RAM + 256GB സ്റ്റോറേജുളള ഗാലക്സി A56 ഫോണിനാണ് കിഴിവ്.
256ജിബി സ്റ്റോറേജും 12ജിബി റാമുള്ള സാംസങ് ഫോണിന് 15 ശതമാനം കിഴിവുണ്ട്. ഇതിലൂടെ നിങ്ങൾക്ക് 44,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. 27,500 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫോണിന് നൽകുന്നു.
ഈ സാംസങ് ഫോണിന് ആകർഷകമായ ഇഎംഐ ഡീലും അനുവദിച്ചിട്ടുണ്ട്. 5000 രൂപ വരെ നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐയിലൂടെ വാങ്ങാവുന്നതാണ്. ഓസം ഒലീവ് നിറത്തിലുള്ള ഗാലക്സി A56 ഫോണിന് മാത്രമാണ് ഓഫറുള്ളതെന്ന് ശ്രദ്ധിക്കുക.
Samsung Galaxy A56 5G: സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് FHD+ SuperAMOLED ഡിസ്പ്ലേയിലാണ് ഈ സാംസങ് ഫോൺ നിർമിച്ചിട്ടുള്ളത്. ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണുള്ളത്. 120Hz ഉയർന്ന റിഫ്രഷ് റേറ്റ് സാംസങ് ഗാലക്സി എ56-നുണ്ട്.
എക്സിനോസ് 1580 പ്രോസസർ ഉൾപ്പെടുത്തിയാണ് ഫോൺ അവതരിപ്പിച്ചത്. 256GB വരെ ഇന്റേണൽ സ്റ്റോറേജും 12GB റാമുമുള്ളതിനാൽ കപ്പാസിറ്റിയിലും കാര്യക്ഷമതയിലും സംശയം വേണ്ട. OneUI 7 ഉള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഒഎസ്.
ട്രിപ്പിൾ ക്യാമറയാണ് ഈ മിഡ് റേഞ്ച് സാംസങ് ഫോണിലുള്ളത്. 50MP OIS പ്രൈമറി ക്യാമറയുള്ള ഫോണാണിത്. ഇതിൽ 5MP മാക്രോ സെൻസറും, 12MP സൂപ്പർ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 12MP ക്യാമറയുമുണ്ട്.
ഇതിന് പുറമെ 45W റാപ്പിഡ് ചാർജിങ്ങിനെ സാംസങ് ഗാലക്സി 5ജി സപ്പോർട്ട് ചെയ്യുന്നു. ഫോണിനെ പവർഫുള്ളാക്കുന്നതിന് 5000mAh ബാറ്ററിയുമുണ്ട്. IP67 റേറ്റിങ്ങുള്ളതിനാൽ പൊടി, വെള്ളം ഫലപ്രദമായി ഫോൺ പ്രതിരോധിക്കുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile