മലയാളം യൂട്യൂബറായാൽ ശരിക്കും ലാഭമാണോ?
എല്ലാ രാജ്യങ്ങളിലും തുല്യ വ്യൂസിന് തുല്യ വരുമാനമല്ല ലഭിക്കുന്നത്
നിങ്ങളൊരു യൂട്യൂബറാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം വ്യത്യാസങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം
YouTube വഴി വരുമാനം കണ്ടെത്താൻ നിങ്ങൾ ആലോചിക്കുന്നുണ്ടോ? ഇന്ന് പലരുടെയും ഉപജീവന മാർഗമാണ് യൂട്യൂബും ഷോർട്സുകളും. എന്നാൽ മലയാളം യൂട്യൂബറായാൽ ശരിക്കും ലാഭമാണോ? എല്ലാ രാജ്യങ്ങളിലും തുല്യ വ്യൂസിന് തുല്യ വരുമാനമല്ല ലഭിക്കുന്നത്. നിങ്ങളൊരു യൂട്യൂബറാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം വ്യത്യാസങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം.
Surveyമലയാളം YouTube ക്രിയേറ്ററായാൽ…
ഭാഷ അടിസ്ഥാനത്തിലും രാജ്യം മാറുന്ന അനുസരിച്ചും YouTube Money സമ്പാദനത്തിൽ വ്യത്യാസം വരുന്നു. മലയാളത്തിൽ ലക്ഷക്കണക്കിന് യൂട്യൂബേഴ്സ് വ്യാപിക്കുകയാണ്. എന്നാലും മലയാളത്തിൽ താരതമ്യേന യൂട്യൂബ് വരുമാനം കുറവാണ്. മലയാളം യൂട്യൂബറായ ഒരാൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ ഇംഗ്ലീഷ് യൂട്യൂബ് ചാനലിൽ നിന്നും മലയാളം ചാനലിൽ നിന്നും ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് മലയാളത്തിൽ ഒരു മില്യൺ വ്യൂസിന് 20000 രൂപയാണ് കിട്ടുന്നതെന്ന് വിചാരിക്കുക. എന്നാൽ ഇത്രയും ഏകദേശം വ്യൂസുള്ള ഇംഗ്ലീഷ് ചാനലിന 2 മുതൽ 3 ലക്ഷം വരെ വരുമാനം ലഭിക്കും.
YouTube ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യം?
കോസ്റ്റ് പെർമില്ലെ (Cost per mille) അഥവാ CPM നിരക്കുകൾ അനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്. അമേരിക്കയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കാണ് ഇതനുസരിച്ച് ലാഭം. അവർക്കാണ് യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ പണം ലഭിക്കുന്നത്.
യൂട്യൂബ് ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യം അമേരിക്കയാണ്. തൊട്ടുപിന്നാലെ കാനഡ, യുകെ, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, നോർവേ, ഡെൻമാർക്ക് തുടങ്ങിയവയും വരുന്നു. കോസ്റ്റ് പെർമില്ലെ വികസിത രാജ്യങ്ങളിലാണ് കൂടുതൽ. അതിനാൽ ഇവിടുള്ളവർക്ക് കൂടുതൽ വരുമാനം യൂട്യൂബിൽ നിന്ന് നേടാൻ സാധിക്കും.
എന്താണ് Cost per mille?
ഒരു വീഡിയോയ്ക്ക് 1,000 വ്യൂസ് കിട്ടിയാൽ പരസ്യദാതാക്കൾ ഇതിനെത്ര പണം നൽകുന്നു എന്നതാണ് അടിസ്ഥാനം. യുഎസ്എയിൽ ഇത് താരതമ്യേന കൂടുതലാണ്. വികസിത രാജ്യങ്ങളിലെ പരസ്യദാതാക്കൾ കൂടുതൽ പണം പ്രൊമോഷനായി വിനിയോഗിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് കുറവായിരിക്കും.
ഇന്ത്യയിൽ യൂട്യൂബ് വരുമാനം എങ്ങനെ?
ചില റിപ്പോർട്ടുകൾ പറയുന്നത് ഇന്ത്യയിൽ 1,000 വ്യൂസിന് യൂട്യൂബ് ഏകദേശം 53.46 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലെ വരുമാനം ലഭിക്കില്ല. ഇന്ത്യയിൽ പ്രൊമോഷന് പരസ്യദാതാക്കൾ ഭീമമായ തുക മാറ്റി വയ്ക്കുന്നില്ല എന്നതും ഇതിനെ സ്വാധീനിക്കുന്നു.
Also Read: YouTube വഴി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് ഒരു Complete ഗൈഡ് ഇതാ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile