Happy Women’s Day 2025 Wishes: പ്രിയപ്പെട്ടവർക്ക് പ്രചോദനത്തിന്റെ ആശംസകൾ, Quotes, Photos, GIF, സ്റ്റിക്കറുകളിലൂടെ അറിയിക്കാം…
നമ്മുടെ രാഷ്ട്ര നിർമിതിയിലും സമൂഹത്തിന്റെ കെട്ടിപ്പടുക്കുന്നതിലും ഭാവിയെ മെനഞ്ഞൊരുക്കുന്നതിലും സ്ത്രീയുടെ കരമുണ്ട്
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് Happy Women's Day Wishes അയക്കാം
മനോഹരമായ Quotes, ഫോട്ടോസ്, സ്റ്റിക്കറുകളിലൂടെ അവരുടെ യാത്രയ്ക്കുള്ള ഊർജ്ജവും കരുതലും പങ്കുവയ്ക്കാം
Happy Womens Day 2025: ഈ വർഷത്തെ വനിതാ ദിനം എത്തിക്കഴിഞ്ഞിരിക്കുന്നു. വെറുതെ സ്ത്രീകൾക്ക് വേണ്ടി വർഷം വർഷം നടത്തി വരുന്ന ദിനമല്ലിത്. നൂറ്റാണ്ടുകളായി അതിർവരമ്പുകൾക്കുള്ളിൽ ജീവിച്ചുതീർക്കേണ്ടി വന്ന സ്ത്രീ സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിനും സ്വാതന്ത്ര്യത്തിമുള്ള ഓർമപ്പെടുത്തലാണ് ഈ ദിനം.
SurveyHappy Womens Day 2025
നമ്മുടെ രാഷ്ട്ര നിർമിതിയിലും സമൂഹത്തിന്റെ കെട്ടിപ്പടുക്കുന്നതിലും ഭാവിയെ മെനഞ്ഞൊരുക്കുന്നതിലും സ്ത്രീയുടെ കരമുണ്ട്. അമ്മയായും പെങ്ങളായും ഭാര്യയായും മകളായും ടീച്ചറായുമെല്ലാം അഭൂതമായ സംഭാവനകൾ തരുന്നു. ഈ വനിതാദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് Happy Women’s Day Wishes അയക്കാം. മനോഹരമായ Quotes, ഫോട്ടോസ്, സ്റ്റിക്കറുകളിലൂടെ അവരുടെ യാത്രയ്ക്കുള്ള ഊർജ്ജവും കരുതലും പങ്കുവയ്ക്കാം.

Happy Womens Day 2025 Wishes in Malayalam
അബലയല്ല സ്ത്രീ, അവൾ പ്രബലയാണ്. എല്ലാ വനിതകൾക്കും ആശംസകൾ!🧚🏽♀️
അടിമയും ഉടമയുമാവണ്ട. തുല്യതയോടെ, കൈകോർത്ത് ജീവിക്കുകയാണ് വേണ്ടത്. ഈ വനിതാദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു…💃🏻
നയിച്ചവൾക്ക്, നവീകരിക്കുന്നവൾക്ക്, പ്രചോദനം നൽകുന്നവൾക്ക്. 💪🏼സ്ത്രീ ശക്തിയും ദൃഢനിശ്ചയവും ശരിക്കും അത്ഭുതമാണ്. വനിതാദിനാശംസകൾ!
നാരി നട്ടിടം നരകമെന്നത് പഴമൊഴിയല്ല, പഴയ മൊഴി. ഇന്ന് ഇന്ത്യയുടെ തലപ്പത്തും ഒരു നാരി തന്നെ… ആണെഴുതിയ ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന ഓരോ വനിതകൾക്കും💪🏼 ആശംസകൾ!

👸🏼വനിതാദിനാശംസകൾ👸🏼! ശക്തരും, ധൈര്യശാലികളും, ആത്മവിശ്വാസമുള്ളവരുമായ എല്ലാ സ്ത്രീകൾക്കും തുടർന്നും നിങ്ങളുടെ ജീവിതം ഊർജ്ജമുള്ളതാകട്ടെ…
പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം, ഇനിയും ഈ പഴങ്കഥകൾ വേണ്ട. പോരാടി നേടുന്നവനും നേടുന്നവൾക്കുമുള്ളതാണ് 👸🏼💪🏼വിജയം. എല്ലാവർക്കും വനിതാദിനാശംസകൾ…💃🏻
പെൺബുദ്ധി പിൻബുദ്ധി എന്നല്ല, പെൺബുദ്ധി വൻബുദ്ധിയെന്ന് കാലം തിരുത്തി വായിക്കുന്നു. 👸🏼വനിതാ ദിനാശംസകൾ!❤️


കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…
അതെ ചുടുകണ്ണീർ പോലെ അവൾ ശക്തിയുള്ളതാണ്,
ആനന്ദാശ്രു പോലെ സ്നേഹമുള്ളവളും… എല്ലാ ശക്തികൾക്കും വനിതാദിനാശംസകൾ നേരുന്നു…💃🏻
എല്ലാ ദിവസവും മികച്ചവരാകാൻ നമ്മെ പ്രചോദിപ്പിക്കുന്ന സ്ത്രീകൾക്ക്❤️, വനിതാദിനാശംസകൾ!
സ്ത്രീയുടെ ഓരോ വിജയത്തിനും പിന്നിൽ അവൾ തന്നെയാണ്. എല്ലാവർക്കും വനിതാദിനാശംസകൾ!
Women’s Day Quotes: മലയാളത്തിൽ
ഒരു സ്ത്രീ സ്വയം അറിയാതെ തന്നെ, അവകാശപ്പെടാതെ തന്നെ, അവൾ എല്ലാ സ്ത്രീകൾക്കും വേണ്ടിയും നിലകൊള്ളുന്നു❤️– മായ ആഞ്ചലോ


ഫെമിനിസം സ്ത്രീകളെ കൂടുതൽ ശക്തരാക്കുന്നതിനെ കുറിച്ചല്ല. സ്ത്രീകൾ ഇതിനകം തന്നെ ശക്തരാണ്. ലോകം ആ ശക്തിയെ കാണുന്ന രീതി മാറ്റുന്നതിനെ കുറിച്ചാണ് ഫെമിനിസം അഥവാ സ്ത്രീവാദം– ജി.ഡി. ആൻഡേഴ്സൺ
തീരുമാനങ്ങൾ എടുക്കുന്ന എല്ലാ സ്ഥലങ്ങളിലും സ്ത്രീകളുണ്ട്-റൂത്ത് ബദർ ഗിൻസ്ബർഗ്
💪🏼സ്ത്രീകൾ എന്ന നിലയിൽ നമുക്ക് നേടാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിധിയില്ല.💪🏼 മിഷേൽ ഒബാമ
നല്ല പെരുമാറ്റമുള്ള സ്ത്രീകൾ അപൂർവമായി മാത്രമേ ചരിത്രം സൃഷ്ടിക്കാറുള്ളൂ💃🏻- ലോറൽ താച്ചർ ഉൾറിച്ച്

ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ ലോകത്തെ ശാക്തീകരിക്കുന്നു.💃🏻💪🏼
സ്ത്രീ ഒരു പൂർണ വൃത്തമാണ്. സൃഷ്ടിക്കാനും വളർത്താനും പരിവർത്തനം ചെയ്യാനുമുള്ള ശക്തി അവളിലുണ്ട്– ഡയാൻ മേരിചൈൽഡ്
ഉയർന്നുവരാൻ ദൃഢനിശ്ചയം ചെയ്ത ഒരു സ്ത്രീയെക്കാൾ ശക്തമായ ഒരു ശക്തിയില്ല– W.E.B ഡുബോയിസ്
അവൾക്ക് കഴിയുമെന്ന് അവൾ വിശ്വസിച്ചു, അങ്ങനെ അവൾ ചെയ്തു– ആർ.എസ് ഗ്രേ
Also Read: Steve Jobs: ‘തുറന്ന മനസ്സ് വേണം’, ആപ്പിളിന്റെ പടനായകന്റെ വിജയമന്ത്രം, 10 പ്രധാന Quotes ഇതാ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile