Ramadan Mubarak 2025 Wishes: വിശുദ്ധ റമദാൻ നോമ്പെടുക്കുന്ന പ്രിയപ്പെട്ടവർക്ക് റംസാൻ ആശംസകൾ സ്റ്റിക്കറുകളായും GIF, Photos വഴിയും അയക്കാം…
ഇനി 30 ദിവസം പ്രാർഥനയും ഉപവാസവുമായുള്ള വിശേഷ മുഹൂർത്തങ്ങൾ
പ്രിയപ്പെട്ടവരിലേക്ക് സ്റ്റിക്കറുകളിലൂടെയും ഫോട്ടോകളിലൂടെയും മനോഹരമായി ആശംസകൾ പങ്കിടാം
നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി ആശംസ, ഫോട്ടോകൾ ഇതാ...
Ramadan Mubarak 2025 Wishes: പുണ്യ റംസാൻ വ്രതാരംഭം തുടങ്ങി. ഇനി 30 ദിവസം പ്രാർഥനയും ഉപവാസവുമായുള്ള വിശേഷ മുഹൂർത്തങ്ങൾ. ഇന്ന് കേരളത്തിൽ വ്രത ശുദ്ധിയുടെ ഇസ്ലാം മതവിശ്വാസികൾ റമദാൻ കൊണ്ടാടുകയാണ്. റമദാനിന്റെ ആദ്യ ദിവസം പ്രിയപ്പെട്ടവരിലേക്ക് ആശംസകൾ പങ്കിടാം.
SurveyRamadan Mubarak 2025 Wishes വാട്സ്ആപ്പ് വഴി…
WhatsApp വഴി നിങ്ങളുടെ പ്രിയപ്പെട്ടവർക്കും Ramzan Wishes അയക്കാം. ഇതിനായി മനോഹരമായ സ്റ്റിക്കറുകളും ഫോട്ടോകളും ആശംസാ സന്ദേശങ്ങളും ഉപയോഗിക്കാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരുന്ന മുഹൂർത്തമാണിത്. റമദാൻ നോമ്പെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ആശംസ അറിയിച്ചാലോ! എങ്ങനെ കൂടുതൽ ഹൃദയംഗമമായി ആശംസകൾ പങ്കിടാമെന്ന് നോക്കാം…

Ramadan Mubarak 2025 Wishes in Malayalam
സഹനത്തിന്റെയും സമർപ്പണത്തിന്റെയും സഹാനുഭൂതിയുടെയും റമദാൻ ദിനങ്ങൾ തുടങ്ങി, എല്ലാ സുഹൃത്തുക്കൾക്കും Happy Ramadan🌙 ആശംസിക്കുന്നു…
ഈ റമദാൻ എല്ലാവർക്കും സമാധാനവും സ്നേഹവും ഐക്യവും നൽകട്ടെ! റമദാൻ മുബാറക്ക്!


വിശുദ്ധ റമദാൻ മാസം നിങ്ങളെ നിങ്ങളുടെ കുടുംബവുമായി കൂടുതൽ ബന്ധിപ്പിക്കട്ടെ, നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തട്ടെ. 🛐റമദാൻ ആശംസകൾ നേരുന്നു…
ഈ വിശുദ്ധ മാസം നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും നിങ്ങൾക്ക് അനന്തമായ സന്തോഷം നൽകുകയും ചെയ്യട്ടെ. റമദാൻ മുബാറക്ക്!🌙
നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ, നിങ്ങളുടെ ഹൃദയം സ്നേഹം കണ്ടെത്തട്ടെ, നിങ്ങളുടെ ജീവിതം പ്രകാശത്താൽ നിറയട്ടെ. Happy Ramadan!🛐❤️
നിങ്ങളുടെ റമദാൻ പ്രതീക്ഷയും ദയയും ഔദാര്യവും കൊണ്ട് നിറയ്ക്കട്ടെ. ഈ പുണ്യമാസത്തിൽ എല്ലാ സന്തോഷങ്ങളും ആശംസിക്കുന്നു, ❤️റമദാൻ മുബാറക്!🤲🏻

ഈ വിശുദ്ധ മാസം അല്ലാഹു നിങ്ങൾക്ക് സമാധാനവും സമൃദ്ധിയും അനുഗ്രഹങ്ങളും നൽകട്ടെ, 🌙റമദാൻ ആശംസകൾ🌙
നിങ്ങളുടെ ഉപവാസങ്ങളും പ്രാർത്ഥനകളും നിങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കട്ടെ. നിങ്ങളുടെ ഹൃദയത്തിൽ സമാധാനം ചൊരിയട്ടെ, റമദാൻ മുബാറക്!


അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. റമദാൻ മുബാറക്ക്! എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം നയിക്കാനാകട്ടെ.
റമദാൻ ആശംസകൾ! നിങ്ങളുടെ സുഹൂറും ഇഫ്താറും സമൃദ്ധമായിരിക്കട്ടെ. നിങ്ങളുടെ ജീവിതം ഉന്നതിയിലാകട്ടെ…🌙
ക്ഷമയുടെയും കരുണയുടെയും സമാധാനത്തിന്റെയും പുണ്യ മാസം എത്തി! എല്ലാവർക്കും റമദാൻ മുബാറക് ആശംസിക്കുന്നു…
നിങ്ങളുടെ നോമ്പ് ആത്മാർത്ഥതയോടും ഭക്തിയോടും കൂടി ആചരിക്കാനുള്ള ശക്തിയും ക്ഷമയും അല്ലാഹു നിങ്ങൾക്ക് നൽകട്ടെ. റമദാൻ കരീം…


റമദാൻ മുബാറക്! നന്മയുടെയും സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും 720 മണിക്കൂറുകൾ- 30 ദിവസം… ഈ പുണ്യമാസത്തിൽ അല്ലാഹു നിങ്ങൾക്ക് എല്ലാ സമൃദ്ധിയും നൽകട്ടെ. 💚
വിശുദ്ധമാസവും ആത്മദർപ്പണവും നിങ്ങളെ പറുദീസയിലേക്ക് അടുപ്പിക്കട്ടെ, 🙏🏽 റമദാൻ മുബാറക്!🌙🤲🏻
സമാധാനവും വിജയും സമൃദ്ധിയും നിറഞ്ഞ റമദാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആശംസിക്കുന്നു, റമദാൻ മുബാറക്!🤲🏻
ലോകനന്മയ്ക്ക് പ്രാർഥനയോടെ വ്രതമെടുക്കുന്ന ഓരോ സുഹൃത്തുക്കൾക്കും റംസാൻ ആശംസകൾ!
നിങ്ങളുടെ റമദാൻ ശുദ്ധീകരണത്തിന്റെയും പ്രചോദനത്തിന്റെയും അതുല്യമായ ഭക്തിയുടെയും പുണ്യദിനങ്ങളാകട്ടെ, ഹൃദയപൂർവ്വം 💚റമദാൻ ആശംസകൾ💚 നേരുന്നു…

ഭക്തിയുടെയും കൃതജ്ഞതയുടെയും ആത്മസമർപ്പണത്തിന്റെയും 30 ദിനങ്ങളാണ് റമദാൻ. ഈ വിശുദ്ധ ദിവസങ്ങളിൽ എല്ലാവിധ ഐശ്വര്യവും ആരോഗ്യവും ആശംസിക്കുന്നു. 💚റമദാൻ മുബാറക്💚!
വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാൻ വ്രതമനുഷ്ഠിക്കുന്നവന്റെ പാപങ്ങൾ പൊറുക്കപ്പെടും. എല്ലാ റമദാൻ വിശ്വാസികൾക്കും സ്നേഹത്തിന്റെ ആശംസകൾ നേരുന്നു…🙏🏽🌙

റമദാൻ മുബാറക്! ഈ വ്രതമാസം നിങ്ങളുടെ ഹൃദയത്തെ പരിവർത്തനം ചെയ്യുകയും നീതിയിലേക്ക് നയിക്കുകയും ചെയ്യട്ടെ. റമദാൻ ശക്തി നിങ്ങളിലേക്കും നിങ്ങളുടെ കുടുംബത്തിലേക്കും ചൊരിയട്ടെ…🤲🏻❤️
നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഈ പുണ്യമാസം നിങ്ങളെ പ്രാപ്തരാക്കട്ടെ, റമദാൻ ആശംസകൾ!💚🙏🏽🌙
സൃഷ്ടാവിന്റെ ഇഷ്ടങ്ങളെ സ്വീകരിച്ച്, ദേഹത്തിന്റെ ഇഷ്ടങ്ങളെ പടിയിറക്കി വ്രതമെടുക്കുന്ന ഓരോ വിശ്വാസികൾക്കും റമദാൻ ആശംസകൾ നേരുന്നു…
റമദാൻ മുബാറക് WhatsApp Stickers എങ്ങനെ അയക്കാം?
വാട്സ്ആപ്പ് വഴി നിങ്ങൾക്ക് റമദാൻ ആശംസകൾ സ്റ്റിക്കറുകളിലൂടെ പങ്കുവയ്ക്കാം. ഇതിനായി പ്ലേസ്റ്റോറിൽ Ramadan Mubarak Stickers എന്ന് സെർച്ച് ചെയ്യുക. ഇവിടെ കാണിക്കുന്നതിൽ ഇഷ്ടപ്പെട്ട പാക്ക് സെലക്ട് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ശേഷം വാട്സ്ആപ്പ് തുറന്ന് ചാറ്റ് സെഷനിൽ ഇമോജി ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്ത റമദാൻ സ്റ്റിക്കർ ലഭിക്കുന്നതാണ്. ഇത് പ്രിയപ്പെട്ടവരിലേക്ക് സെൻഡ് ചെയ്യാം.
ഇതുകൂടാതെ വാട്സ്ആപ്പിൽ തന്നെ ചാറ്റ് സെഷനിൽ സ്റ്റിക്കർ ലഭ്യമാണ്. ഇതിനായി ചാറ്റ് സെഷനിലെ സ്റ്റിക്കർ സിമ്പലിൽ ക്ലിക്ക് ചെയ്ത് ഇവിടെ നിന്ന് റമദാൻ എന്ന് ടൈപ്പ് ചെയ്ത് സ്റ്റിക്കർ കണ്ടെത്താം. അതുപോലെ ചാറ്റ് സെഷനിലെ GIF വിഭാഗത്തിൽ നിന്ന് ജിഫുകളും തെരഞ്ഞെടുത്ത് പ്രിയപ്പെട്ടവരുമായി പങ്കിടാം.
Also Read: Aadhaar Card Update: പേര് തിരുത്താനും മാറ്റം വരുത്താനും ഇങ്ങനെ Online വഴി സാധിക്കും
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile