Ration Card Online: കല്യാണം കഴിഞ്ഞ് റേഷൻ കാർഡിൽ പേര് ചേർക്കണോ? ഓഫീസുകൾ കേറി ഇറങ്ങാതെ Easy ആയി ഓൺലൈനിൽ

HIGHLIGHTS

റേഷൻ കാർഡിലേക്ക് പുതിയതായി പേര് ചേർക്കാൻ (name add) ആലോചിക്കുന്നുണ്ടോ?

നിങ്ങൾക്ക് ഓൺലൈനായി തന്നെ പേര് ചേർക്കൽ പൂർത്തിയാക്കാം

നിങ്ങളുടെ പക്കൽ സ്മാർട്ഫോണോ ലാപ്ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ കാര്യം ഈസിയാണ്

Ration Card Online: കല്യാണം കഴിഞ്ഞ് റേഷൻ കാർഡിൽ പേര് ചേർക്കണോ? ഓഫീസുകൾ കേറി ഇറങ്ങാതെ Easy ആയി ഓൺലൈനിൽ

Ration Card Online: നിങ്ങളുടെ വിവാഹശേഷം ഇനിയും റേഷൻ കാർഡ് അപ്ഗ്രേഡ് ചെയ്തില്ലേ? റേഷൻ കാർഡിലേക്ക് പുതിയതായി പേര് ചേർക്കാൻ (name add) ആലോചിക്കുന്നുണ്ടോ? എങ്കിൽ ഓൺലൈനിൽ ഇത് പൂർത്തിയാക്കാനാകും.

Digit.in Survey
✅ Thank you for completing the survey!

പണ്ടത്തെ പോലെ വലിയ സങ്കീർണമായ പ്രോസസല്ല ഇത്. നിങ്ങൾക്ക് ഓൺലൈനായി തന്നെ പേര് ചേർക്കൽ പൂർത്തിയാക്കാം.

Ration Card Online: എങ്ങനെ പേര് ചേർക്കാം?

ഓൺലൈനായി തന്നെ റേഷൻ കാർഡിൽ പുതിയ അംഗത്തെ ചേർക്കാനാകും. നിങ്ങളുടെ പക്കൽ സ്മാർട്ഫോണോ ലാപ്ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ കാര്യം ഈസിയാണ്.

പുതുതായി വിവാഹിതയായ സ്ത്രീയ്ക്ക് ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ റേഷൻ കാർഡ് എന്നിവ ഉപയോഗിച്ച് റേഷൻ കാർഡിൽ മാറ്റം വരുത്താം. പഴയ കാർഡിൽ നിന്ന് പേരുമാറ്റി, പുതിയ കാർഡിലേക്ക് പേര് ചേർക്കുകയാണ് ചെയ്യേണ്ടത്.

ഇതിനായി സംസ്ഥാനത്തിന്റെ ഭക്ഷ്യ വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തിയാൽ മതി.

റേഷൻ കാർഡിന്റെ പ്രാധാന്യം?

ഓരോ ഇന്ത്യൻ പൗരനും രാജ്യം നൽകുന്ന ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് ഉണ്ടായിരിക്കണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലൂടെ മറ്റും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

അരി, എണ്ണ, ഗോതമ്പ്, മണ്ണെണ്ണ, പയർ, ചോളം തുടങ്ങിയവയാണ് റേഷൻ കാർഡ് വഴി ആളുകൾക്ക് വിതരണം ചെയ്യുന്നത്. ആധാർ കാർഡ് പോലെ പ്രധാനപ്പെട്ട മറ്റൊരു തിരിച്ചറിയൽ രേഖ കൂടിയാണിത്. അതിനാൽ തന്നെ നമ്മുടെ മേൽവിലാസം മാറിയാലോ, വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് മാറിയാലോ റേഷൻ കാർഡിൽ മാറ്റം വരുത്തണം.

Also Read: ചൂട് ചൂടേയ്… Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…

How to add a name in Ration Card?

Ration Card Online
Ration Card Online

പഴയ കാർഡിൽ നിന്നു പേര് ഒഴിവാക്കിയ ശേഷം മാത്രമേ പുതിയ കാർഡിലേക്ക് അംഗത്തെ ചേർക്കാവൂ. ഇതിനായി https://civilsupplieskerala.gov.in/index.php/content/index/ration-card-application-forms എന്ന സൈറ്റാണ് ഉപയോഗിക്കേണ്ടത്.

  • ഇതിനായി ആദ്യം ഒരു ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യണം. അല്ലെങ്കിൽ നിലവിലുള്ള ഒന്ന് ഉപയോഗിച്ച് തന്നെ ലോഗിൻ ചെയ്യാവുന്നതാണ്.
  • ശേഷം ഹോം പേജിൽ പുതിയ അംഗത്തെ ചേർക്കാനുള്ള ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ നിങ്ങൾക്കായി ഒരു പുതിയ ഫോം ഓപ്പണായി വരും. ഇവിടെ ചേർക്കേണ്ട അംഗത്തിന്റെ പേരും വിവരങ്ങളും വിശദമായി നൽകുക.
  • ഇതിനൊപ്പം ആവശ്യമായ രേഖകളുടെ സോഫ്റ്റ് കോപ്പിയും സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ റേഷൻ കാർഡ് എന്നിവ ഈ രേഖകളിൽ ഉൾപ്പെടുന്നു.
  • ഫോം സമർപ്പിക്കുമ്പോൾ രജിസ്ട്രേഷൻ നമ്പരും ലഭിക്കും.
  • ഈ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് പിന്നീട് നിങ്ങൾക്ക് അപേക്ഷയുടെ സ്ഥിതി, അപ്ഡേറ്റ് അറിയാനാകും.
  • ഫോം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം പുതിയ കാർഡ് നൽകുന്നതിനുള്ള നടപടിയിലേക്ക് കടക്കുന്നു.
  • ഇത് നിങ്ങൾക്ക് തനിയെ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ, പൊതു സേവന കേന്ദ്രങ്ങളുടെ സഹായം തേടാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo