BSNL ഒരു സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്
ഒരു വർഷത്തിന് അടുപ്പിച്ചാണ് ബിഎസ്എൻഎൽ വാലിഡിറ്റി തരുന്നത്
Unlimited Calling തരുന്ന ഈ BSNL Plan-ന് വളരെ തുച്ഛമായ വില മാത്രമാണ്
Unlimited Calling തരുന്ന ഈ BSNL Plan-ന് വളരെ തുച്ഛമായ വില മാത്രമാണ്. 300 ദിവസമാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് വാലിഡിറ്റി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുൻനിര ടെലികോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ.
Surveyദീർഘകാല വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾക്ക് വളരെ തുച്ഛമായ വിലയേ ആകുന്നുള്ളൂ. സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് കൂട്ടിയപ്പോഴും സർക്കാർ കമ്പനി ബിഎസ്എൻഎൽ മാത്രം വരിക്കാരെ പിഴിഞ്ഞില്ല.
തങ്ങളുടെ പ്ലാനുകളിൽ കൂടുതൽ ഓഫറുകൾ ചേർത്ത് ബിഎസ്എൻഎൽ സേവനം തുടർന്നു. ഇങ്ങനെ ഏകദേശം 50 ലക്ഷം പുതിയ ഉപയോക്താക്കളെ സർക്കാർ ടെലികോം നേടി. ഇവിടെ പറയുന്നത് ബിഎസ്എൻഎല്ലിന്റെ ജനപ്രിയമായ ഒരു പ്ലാനാണ്.
300 ദിവസത്തേക്കുള്ള BSNL Plan
ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടെന്നതാണ് പ്ലാനിന്റെ പ്രത്യേകത. കാരണം ഒരു വർഷത്തിന് അടുപ്പിച്ചാണ് ബിഎസ്എൻഎൽ വാലിഡിറ്റി തരുന്നത്. എന്നാലും ഇങ്ങനെയൊരു ഓഫർ ദീർഘനാളത്തേക്ക് ലഭ്യമല്ല. വളരെ ഉടൻ തന്നെ ബിഎസ്എൻഎൽ ഈ പ്ലാൻ പിൻവലിക്കും.
പ്ലാൻ 300 ദിവസത്തെ വാലിഡിറ്റിയുള്ളതാണെങ്കിലും സൗജന്യ കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും പരിമിത കാലത്തേക്ക് മാത്രമാണ്.
Unlimited Calling BSNL Plan

BSNL ഒരു സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. പ്രത്യേകിച്ച് അവർക്ക് അത്യാവശ്യ സമയങ്ങളിൽ മാത്രമാണ് പ്ലാൻ വേണ്ടതെങ്കിൽ ഇത് അധിക ചെലവില്ലാതെ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ്.
797 രൂപ മാത്രമാണ് ഈ പ്ലാനിന് വിലയാകുന്നത്. ഇതിലൂടെ നിങ്ങൾക്ക് സിം ഏകദേശം ഒരു വർഷത്തോളം സജീവമായി നിലനിർത്താനാകും. 60 ദിവസത്തേക്ക് മാത്രമാണ് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം കമ്പനി അനുവദിച്ചിരിക്കുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Rs 797 പ്ലാൻ: Unlimited Calling മാത്രമല്ല…
ആദ്യ 60 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് മാത്രമല്ല, വേറെയും ആനുകൂല്യങ്ങളുണ്ട്. ഇതേ കാലയളവിൽ നിങ്ങൾക്ക് ഡാറ്റയും ആസ്വദിക്കാം. 60 ദിവസത്തേക്ക് പ്രതിദിനം 2GB വീതം മൊത്തം 120GB ഡാറ്റ നൽകുന്നു. ഇതേ കാലയളവിൽ പ്രതിദിനം 100 സൗജന്യ SMS സൌകര്യവുമുണ്ട്.
രണ്ട് മാസം കഴിഞ്ഞാലും വേറെ റീചാർജ് ചെയ്യേണ്ടതില്ല. സിം കട്ടാകാതിരിക്കാൻ ഈ പ്ലാൻ ആക്ടീവായി നിൽക്കുന്നതാണ്.
Also Read: BSNL Perfect Plan: 3 രൂപ വീതം 365 ദിവസം! 3GB ഡാറ്റയും SMS, കോളിങ് ഓഫറുകളും! ഇത് ലാഭം…
പ്ലാൻ പരിമിതകാലത്തേക്ക് മാത്രം
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് പരിമിതകാലത്തേക്ക് മാത്രമുള്ള ഒരു പാക്കേജാണ്. February 10 വരെയാണ് ഈ പ്ലാൻ ലഭ്യമാകുന്നത്. ഇതിന് ശേഷം 797 രൂപ പാക്കേജിൽ റീചാർജ് ചെയ്യാനാവില്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile