Sony Smart TV Deals: ഫെബ്രുവരി 2025-ൽ പർച്ചേസ് ചെയ്യാൻ 4K Ultra HD ടിവികൾ, ബാങ്ക് ഓഫറിൽ…

HIGHLIGHTS

പ്രീമിയം ഫീച്ചറുകളുള്ള സോണി സ്മാർട്ട് ടിവി 30000 രൂപ മുതൽ 50000 രൂപ റേഞ്ചിലാണ് വരുന്നത്

എല്ലാ ബാങ്ക് കാർഡുകൾക്കും 2000 രൂപ കിഴിവോടെയാണ് സോണി ടിവികൾ വിൽക്കുന്നത്

ഹൈ-ക്വാളിറ്റി വിഷ്വലുകളും ഇമ്മേഴ്‌സീവ് സൌണ്ടുമുള്ള സ്മാർട് ടിവികളാണിവ

Sony Smart TV Deals: ഫെബ്രുവരി 2025-ൽ പർച്ചേസ് ചെയ്യാൻ 4K Ultra HD ടിവികൾ, ബാങ്ക് ഓഫറിൽ…

Sony Smart TV Deals: 4K Ultra HD ഡിസ്പ്ലേയുള്ള സോണി സ്മാർട് ടിവികൾ ഇപ്പോൾ വാങ്ങാം. ഹൈ-ക്വാളിറ്റി വിഷ്വലുകളും ഇമ്മേഴ്‌സീവ് സൌണ്ടുമുള്ള സ്മാർട് ടിവികൾക്ക് ആമസോണിൽ ഓഫറുണ്ട്. എല്ലാ ബാങ്ക് കാർഡുകൾക്കും 2000 രൂപ കിഴിവോടെയാണ് സോണി ടിവികൾ വിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

പ്രീമിയം ഫീച്ചറുകളുള്ള സോണി സ്മാർട്ട് ടിവി 30000 രൂപ മുതൽ 50000 രൂപ റേഞ്ചിലാണ് വരുന്നത്.

Sony Smart TV ഓഫറുകൾ

4K Ultra HD Smart LED ഗൂഗിൾ ടിവി 38,990 രൂപയ്ക്ക് വാങ്ങാം. 2000 രൂപയുടെ ബാങ്ക് കിഴിവും കൂടിച്ചേർത്താൽ 36,990 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. K-65S25B സീരീസിലുള്ള ടിവിയാണിത്. അതിശയകരമായ ഡിസ്‌പ്ലേയ്ക്ക് 43 ഇഞ്ച് വലിപ്പമാണ് വരുന്നത്. ലൈവ് കളറും 4കെ എക്സ്-റിയാലിറ്റി പ്രോയും ഇതിനുണ്ട്. 60 Hz റിഫ്രഷ് റേറ്റ് ഇതിന്റെ സ്ക്രീനിനുണ്ട്.

sony smart tv deals with attractive bank discounts
Sony Smart TV

Sony Bravia 43 ഇഞ്ച് ടിവി

KD-43X64L മോഡൽ സോണി ബ്രാവിയ 43 ഇഞ്ച് ടിവിയാണിത്. 4K അൾട്രാ എച്ച്ഡി റെസല്യൂഷനും X1 4K പ്രോസസറുമാണ് സ്മാർട് ടിവിയ്ക്കുള്ളത്. മോഷൻ ഫ്ലോ XR100 ഡിസ്പ്ലേ ഇതിനുണ്ട്. ലൈവ് കളറും 4K എക്‌സ്-റിയാലിറ്റി പ്രോയും മികച്ച എക്സ്പീരിയൻസ് തരുന്നു.

ഈ സ്മാർട് ടിവിയും 38,990 രൂപയ്ക്ക് വാങ്ങാം. 2000 രൂപയുടെ ബാങ്ക് കിഴിവും ഇതിന് ലഭിക്കുന്നു.

50 ഇഞ്ച് Sony Smart TV

സോണി ബ്രാവിയ K-50S20B മോഡൽ ടിവിയാണിത്. 50 ഇഞ്ച് 4K അൾട്രാ എച്ച്ഡി സ്മാർട്ട് ടിവിയിൽ ഗൂഗിൾ ടിവി സപ്പോർട്ടുണ്ട്. അതുപോലെ ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും ഇവയ്ക്ക് ലഭിക്കുന്നു.

4K അൾട്രാ HD റെസല്യൂഷനും4K പ്രോസസർ X1 ഉം ഇതിലുണ്ട്. MotionFlow XR 100 ടെക്നോളജിയും ടിവിയിൽ ലഭിക്കുന്നതാണ്.

സോണി 55 ഇഞ്ച് ടിവി

20W ഓപ്പൺ ബാഫിൾ സ്പീക്കറും ഡോൾബി ഓഡിയോയുമുള്ള ടിവിയാണിത്. ഇത് വ്യക്തവും ആഴത്തിലുള്ളതുമായ ഓഡിയോ എക്സ്പീരിയൻസ് തരുന്നു. 4K അൾട്രാ HD റെസല്യൂഷനുള്ള ടിവിയിൽ 4K പ്രോസസർ X1 കൊടുത്തിട്ടുണ്ട്. ഇതിന് ലൈവ് കളറും 4K X-റിയാലിറ്റി പ്രോയുമുണ്ട്. MotionFlow XR 100 വേഗത്തിൽ ചലിക്കുന്ന ദൃശ്യങ്ങൾ സുഗമമാക്കുന്നു. K-55S25B മോഡൽ 55 ഇഞ്ച് സോണി ടിവിയാണിത്.

57,990 രൂപയ്ക്കാണ് നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2000 രൂപയുടെ ബാങ്ക് കിഴിവും ഇതിന് ലഭ്യമാണ്.

കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സ്മാർട് ടിവിയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളാണ് വന്നത്. ടിവികൾക്കും മൊബൈൽ ഫോണുകൾക്കും വില കുറയുമെന്ന് ധനമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു.

Also Read: Under 20000 TV Deals: 43 ഇഞ്ച് സ്മാർട് ടിവികൾ വാങ്ങാം, ഒരു സ്മാർട്ഫോൺ വിലയിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo