32MP സെൽഫി ക്യാമറ Motorola Edge ഫോണിന് മെഗാ ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകളൊന്നും വേണ്ട!
മോട്ടറോള എഡ്ജ് 50 5G, 2024 ഓഗസ്റ്റിൽ എത്തിയ ഒരു മിഡ്-റേഞ്ച് ഫോണാണ്
ഫ്ലിപ്കാർട്ടിൽ ഈ പ്രീമിയം ഫോണിന് ഗംഭീര ഓഫർ പ്രഖ്യാപിച്ചു
ഇപ്പോൾ വളരെ താങ്ങാനാവുന്ന വിലയിൽ നിങ്ങൾക്ക് ഫോൺ ലഭി
വമ്പിച്ച വിലക്കുറവിൽ Motorola Edge 50 വാങ്ങാൻ ഇതാ സുവർണാവസരം. ഫ്ലിപ്കാർട്ടിൽ ഈ പ്രീമിയം ഫോണിന് ഗംഭീര ഓഫർ പ്രഖ്യാപിച്ചു. ഗണ്യമായ വിലയിടിവിൽ നൂതന ഫീച്ചറുകളുള്ള ഫോൺ വാങ്ങാമെന്നത് ലാഭമാണ്. ഓഫറിനെ കുറിച്ച് കൂടുതലറിയാം.
Surveyമോട്ടോ Edge 5ജി ഫോൺ: ഓഫർ
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആകർഷകമായ നിരവധി ഉപകരണങ്ങൾ മോട്ടറോള പുറത്തിറക്കി. ബജറ്റ് മുതൽ മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് വരെയുള്ള എല്ലാ സെഗ്‌മെന്റുകളിലേക്കും ഫോൺ എത്തിച്ചു.

മോട്ടറോള എഡ്ജ് 50 5G, 2024 ഓഗസ്റ്റിൽ എത്തിയ ഒരു മിഡ്-റേഞ്ച് ഫോണാണ്. ഇപ്പോൾ വളരെ താങ്ങാനാവുന്ന വിലയിൽ നിങ്ങൾക്ക് ഫോൺ ലഭിക്കും. ഫോണിന്റെ വിപണിവില 32,999 രൂപയാണ്. എന്നാൽ നിലവിൽ 21 ശതമാനം കിഴിവോടെ ഫ്ലിപ്പ്കാർട്ടിൽ ഫോൺ ലഭ്യമാകുന്നു. ഇങ്ങനെ 24,999 രൂപയിലേക്ക് വില എത്തുന്നു. 8GB+256GB സ്റ്റോറേജിനാണ് ഈ വമ്പൻ ഡിസ്കൌണ്ട്.
ഇനി ബാങ്ക് ഓഫർ കൂടി നോക്കിയാലും എല്ലാ ക്രെഡിറ്റ് കാർഡുകൾക്കും കിഴിവുണ്ട്. ഇങ്ങനെ 750 രൂപയാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്കും നേടാം. വാങ്ങാനുള്ള ലിങ്ക്.
Motorola Edge 50 5G: സ്പെസിഫിക്കേഷൻ
ഡിസൈനിലും പെർഫോമൻസിലും ക്യാമറയിലും മികച്ച ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറയിലൂടെ കാര്യക്ഷമമായ പെർഫോമൻസ് ലഭിക്കും. 6.7-ഇഞ്ച് P-OLED പാനലും ഇതിനുണ്ട്. അലുമിനിയം ഫ്രെയിം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റാണ് ഇതിനുള്ളത്. HDR10+ സപ്പോർട്ടും, 1600 nits വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
സ്‌നാപ്ഡ്രാഗൺ 7 Gen 1 AE ചിപ്‌സെറ്റാണ് ഇതിലുള്ളത്. സുഗമമായ മൾട്ടിടാസ്കിംഗും ഗെയിമിംഗും ഇത് ഉറപ്പാക്കുന്നു. 50MP + 10MP + 13MP ചേർന്നതാണ് ഫോണിന്റെ പിൻവശത്തെ ക്യാമറ. മുൻഭാഗത്ത് 32MP ഫ്രണ്ട് ക്യാമറയുണ്ട്. ഇതിൽ 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. ഇതിലുള്ളത് 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile