9999 രൂപ മാത്രം! Redmi 14C 5G Snapdragon 4 Gen 2 പ്രോസസറും പവർഫുൾ ബാറ്ററിയുമായി ഇന്ത്യയിൽ

HIGHLIGHTS

ഇന്ത്യൻ വിപണിയിലെത്തിയ Redmi 14C 5G 3 വേരിയന്റുകളിലാണ് അവതരിപ്പിച്ച

സ്മാർട്ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

IP52 റേറ്റിങ്ങും 5,160mAh ബാറ്ററിയുമാണ് ഫോണിലുള്ളത്

9999 രൂപ മാത്രം! Redmi 14C 5G Snapdragon 4 Gen 2 പ്രോസസറും പവർഫുൾ ബാറ്ററിയുമായി ഇന്ത്യയിൽ

9999 രൂപ മുതൽ പുതിയ ബജറ്റ് 5G ഫോണുമായി Redmi 14C 5G. Snapdragon 4 Gen 2 പ്രോസസറുള്ള പുതിയ ബജറ്റ് ഫോണുകളാണിവ. IP52 റേറ്റിങ്ങും 5,160mAh ബാറ്ററിയുമാണ് ഫോണിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

ഫോട്ടോഗ്രാഫിയ്ക്ക് ഡ്യുവൽ റിയർ ക്യാമറയാണ് റെഡ്മി ഉപയോഗിച്ചിരിക്കുന്നത്. പുതിയതായി ഇന്ത്യൻ വിപണിയിലെത്തിയ Redmi 14C 5G 3 വേരിയന്റുകളിലാണ് അവതരിപ്പിച്ചത്.

Redmi 14C 5G: സ്പെസിഫിക്കേഷൻ

ഈ റെഡ്മി 14C ഫോണിലെ ഡിസ്പ്ലേ 6.88-ഇഞ്ച് HD+ ആണ്. ഇതിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. TUV റൈൻലാൻഡ് സർട്ടിഫിക്കേഷനും 600 nits ഹൈ ബ്രൈറ്റ്നസ്സും ഫോണിനുണ്ട്. ഇതിന് 240Hz ടച്ച് സാംപ്ലിംഗ് റേറ്റാണ് വരുന്നത്.

at just 9999 rs redmi 14c 5g
Redmi 14C 5G

റെഡ്മി 14സി സ്മാർട്ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ഡ്യുവൽ ക്യാമറയിൽ പ്രൈമറി സെൻസർ 50MP ആണ്. പിന്നിൽ 2MP സെക്കൻഡറി സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കായി ഫോണിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

റെഡ്മി 14C 5G ഫോൺ 18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത് 5,160mAh ബാറ്ററിയാണ്. ഫോൺ 33W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഷവോമി HyperOS ഫോണിൽ പ്രവർത്തിക്കുന്നു. IP52 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് ഫീച്ചർ ഇതിലുണ്ട്. 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിരിക്കുന്നു.

Redmi 14C 5G: വിലയും വേരിയന്റും

ഇന്ത്യയിൽ 10,000 രൂപയിൽ താഴെ ബജറ്റിലാണ് റെഡ്മി 5G അവതരിപ്പിച്ചത്.
4GB + 64GB ഫോണിന് 9,999 രൂപയാകുന്നു.
4GB + 128GB റെഡ്മി ഫോണിന് 10,999 രൂപയാണ് വില.
6GB + 128GB സ്മാർട്ഫോൺ നിങ്ങൾക്ക് 11,999 രൂപയ്ക്കും ലഭിക്കും.

വിൽപ്പന എപ്പോൾ?

ഫോണിന്റെ വിൽപ്പനയ്ക്ക് ഇനിയും കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണ. ആമസോൺ, ഫ്ലിപ്കാർട്ട്, mi.com, Xiaomi റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഫോൺ വാങ്ങാം. ജനുവരി 10 ന് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും വിൽപ്പന. സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർഗേസ് ബ്ലാക്ക്, സ്റ്റാർഡസ്റ്റ് പർപ്പിൾ നിറങ്ങളിൽ ഇത് ലഭിക്കുന്നതാണ്.

Read More: Samsung Galaxy S25: വരുന്ന വമ്പൻ Samsung ഫോണിലെ 5 WOW ഫീച്ചറുകൾ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo