16 Pro-യേക്കാൾ കുറയും! iPhone 17 Air, ഏറ്റവും Slimmest സ്റ്റൈലിഷ് ഐഫോണിന്റെ വില ഇങ്ങനെ…

HIGHLIGHTS

iPhone 15, iPhone 16 സീരീസുകളിലെല്ലാമുള്ള ഈ ആവർത്തന വിരസത Upcoming iPhone സീരീസിലില്ല

iPhone 17 സീരീസിൽ പ്ലസ് മോഡലുകൾക്ക് പകരം എയർ മോഡലുകളാണ് അവതരിപ്പിക്കുക

ഇപ്പോഴിതാ ഐഫോൺ 17 AIR മോഡലുകളുടെ വിലയെ കുറിച്ചാണ് വാർത്തകൾ വരുന്നത്

16 Pro-യേക്കാൾ കുറയും! iPhone 17 Air, ഏറ്റവും Slimmest സ്റ്റൈലിഷ് ഐഫോണിന്റെ വില ഇങ്ങനെ…

iPhone 17 Air എന്ന പുതിയ ഐഫോണിനായുള്ള കാത്തിരിപ്പിലാണ് Apple ആരാധകർ. ചരിത്രത്തിലെ ഏറ്റവും Slimmest iPhone ആണ് ഐഫോൺ 17 എയർ. ഇതുവരെ ബേസിക് മോഡലും പ്ലസ്സും പ്രോയും പ്രോ മാക്സുമാണ് ഓരോ സീരീസിലും ആപ്പിൾ അവതരിപ്പിച്ചത്. iPhone 15, iPhone 16 സീരീസുകളിലെല്ലാമുള്ള ഈ ആവർത്തന വിരസത Upcoming iPhone സീരീസിലില്ല. 2025 iPhone 17 സീരീസിൽ പ്ലസ് മോഡലുകൾക്ക് പകരം എയർ മോഡലുകളാണ് അവതരിപ്പിക്കുക.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ ഐഫോൺ 17 AIR മോഡലുകളുടെ വിലയെ കുറിച്ചാണ് വാർത്തകൾ വരുന്നത്. പുതിയ ടെക്നോളജിയും ഡിസൈനും പരീക്ഷിക്കുന്ന 17 എയർ വിലയിൽ കടുക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്ന് ആശ്വാസം ലഭിക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്.

iPhone 17 Air വില എങ്ങനെ?

iPhone 17 Air
iPhone 17 Air

WSJ റിപ്പോർട്ടിൽ ഐഫോൺ 17-ന്റെ വിലയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഈ ഫോണുകൾക്ക് പ്രോ മോഡലുകളേക്കാൾ വില കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നുവച്ചാൽ നിലവിലെ മികച്ച ഐഫോണുകളിലൊന്നായ iPhone 16 Pro-യേക്കാൾ വില കുറവായിരിക്കും. ഏകദേശം 84,750 രൂപയാണ് ഐഫോൺ 16 പ്രോയുടെ വില. ഇതിനേക്കാൾ എന്തായാലും ഐഫോൺ 17 എയർ സ്മാർട്ഫോണുകൾക്ക് വിലയാകില്ല. അതിനാൽ iPhone 17 Slim ഫോൺ താങ്ങാനാവുന്ന വിലയിൽ വാങ്ങാവുന്ന സ്റ്റൈലിഷ് ഐഫോണായിരിക്കും.

ഐഫോൺ 16 പ്രോയേക്കാൾ ഫോണിന് വില കുറവായാലും, ഐഫോൺ 16 പ്ലസ്സിന്റെ അത്രയും വരില്ല. ഇന്ത്യയിൽ ഐഫോൺ 16 പ്രോയുടെ വില 1,19,900 രൂപയിലാണ്. രാജ്യത്ത് ഐഫോൺ 17 എയറിന് ഏകദേശം 89,900 രൂപ വില വന്നേക്കും.

Also Read: കിടിലം ഓഫർ! 128GB iPhone 15 Plus 14000 രൂപ വെട്ടിക്കുറച്ചു, വാങ്ങാൻ ഇപ്പോൾ ലാഭാം!

iPhone 17 Air ക്യാമറ

ഫോണിലെ ക്യാമറ കുറച്ച് സിമ്പിളായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഐഫോൺ 17 എയറിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ടായിരിക്കും. ഐഫോൺ 17 പ്രോ മോഡലുകളുടെ അത്രയും മികവ് ക്യാമറയിൽ വരുമോ എന്നത് സംശയമാണ്.

iPhone Slim ഫോണിന്റെ മറ്റ് ഫീച്ചറുകൾ

A18-ന് സമാനമായ നൂതനമായ 3nm പ്രോസസ്സ് ഉപയോഗിച്ചേക്കും. ആപ്പിളിന്റെ പുതിയ A19 ചിപ്പാണ് iPhone 17 എയറിൽ നൽകാൻ സാധ്യത. 6.6 ഇഞ്ച് വലിപ്പമായിരിക്കും ഫോണിനുണ്ടാകുക. ഇതിൽ സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ ഉണ്ടായിരിക്കും എന്നാണ് സൂചന.

മെലിഞ്ഞ ഡിസൈൻ ഇഷ്ടപ്പെടുന്ന സ്മാർട്ഫോൺ പ്രേമികൾക്ക് ഈ പ്രീമിയം ഫോൺ മികച്ച ഓപ്ഷനാകും. കാണാൻ ഏറ്റവും സ്റ്റൈലിഷായിട്ടുള്ള ഐഫോണായിരിക്കും ഇത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo