WhatsApp Hack പരാതി വ്യാപകം, Alert ആയിരിക്കണമെന്ന് കേരള പൊലീസ്
ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടുകൾ റിക്കവർ ചെയ്യാനാകുന്നില്ല
പണമോ OTP-യോ ചോദിക്കുന്നത് നിങ്ങളുടെ Contact-ലുള്ളവരായിരിക്കും
WhatsApp Hack ചെയ്ത് തട്ടിപ്പ് നടത്തുന്നതായി പരാതി വ്യാപകം. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ Alert ആയിരിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടുകൾ റിക്കവർ ചെയ്യാനാകുന്നില്ലെന്ന എന്നതും തട്ടിപ്പിനെ കൂടുതൽ അപകടകാരിയാക്കുന്നു. ഒടിപി ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പാണ് അരങ്ങേറുന്നത്. നിങ്ങൾ കബളിപ്പിക്കപ്പെടുന്നുവെന്ന് ഒരിക്കലും നിങ്ങൾക്ക് മനസിലാവില്ല.
SurveyAlert! WhatsApp Hack പരാതി വ്യാപകം
പണമോ OTP-യോ ചോദിക്കുന്നത് നിങ്ങളുടെ Contact-ലുള്ളവരായിരിക്കും. എന്നാൽ ഈ കോണ്ടാക്റ്റ് ഹാക്കറുടെ കൈയിലാണെന്ന് മാത്രം. നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ അക്കൗണ്ടിൽ നിന്നായിരിക്കും ഇവർ മെസേജ് അയക്കുന്നത്. അറിയാതെ ഞാനൊരു ഒടിപി നിങ്ങളുടെ നമ്പരിലേക്ക് അയച്ചു. ആ ആറക്ക നമ്പർ കോപ്പി ചെയ്ത് എനിക്ക് ഷെയർ ചെയ്താൽ മതി.

എങ്ങനെയാണ് WhatsApp Hack ചെയ്ത് തട്ടിപ്പ് നടത്തുന്നത്?
നമ്മുടെ കൂട്ടുകാരൻ/ കൂട്ടുകാരിയല്ലേ അയച്ചതെന്ന് വിശ്വസിച്ച് ഒടിപി കോപ്പി ചെയ്ത് നൽകിയാൽ പണിയാണ്. ഈ ഒടിപിയിലൂടെ അവർക്ക് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ആക്സസ് നേടാം. ശേഷം നിങ്ങളുടെ കോണ്ടാക്റ്റിലുള്ളവരോട്, നിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം ആവശ്യപ്പെടും. ആ നമ്പർ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ അക്കൗണ്ട് വരെ ഇവർ ഹാക്ക് ചെയ്യുന്നുണ്ട്.
മാധ്യമപ്രവർത്തകരും, ഐഎസ് ഓഫീസർമാരും അടക്കം ഈ WhatApp Scam-ൽ ഇരയായി. ഇത്തരം വാട്സ്ആപ്പ് ഒടിപി കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യുന്നതായി കൊച്ചി പൊലീസും അറിയിച്ചിട്ടുണ്ട്. അതിനാൽ വാട്സ്ആപ്പ് യൂസേഴ്സ് ജാഗ്രത പുലർത്തണം.
ജാഗ്രത! നിങ്ങൾ ശ്രദ്ധിക്കേണ്ടത്….
പരിചിതമായ നമ്പരുകളിൽ നിന്ന് പോലും ഇത്തരത്തിൽ മെസേജ് വന്നാൽ ഒടിപി നൽകാതിരിക്കുക. പണം ആവശ്യപ്പെട്ടുകൊണ്ട് കോണ്ടാക്റ്റിലുള്ളവർ വാട്സ്ആപ്പ് മെസേജ് അയച്ചാൽ, അവരെ നേരിട്ട് വിളിച്ച് കാര്യം അന്വേഷിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ പണമാണ് നഷ്ടമാകുക.
നിരവധി പേർ പൊലീസീലും മെറ്റയിലും പരാതി നൽകിയിട്ടുണ്ട്. എന്നാലും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ എല്ലാവരുടെയും തിരിച്ച് സുരക്ഷിതമായി കിട്ടിയില്ല. വളരെ കുറച്ച് അക്കൗണ്ടുകൾ മാത്രമേ വിജയകരമായി വീണ്ടെടുക്കാനായുള്ളൂ. വാട്സ്ആപ്പിനെ സമീപിച്ച ഇരകളോട് കുറഞ്ഞത് ഏഴ് ദിവസമെങ്കിലും കാത്തിരിക്കാനാണ് നിർദേശം. എന്നാൽ ഈ സമയത്തിനുള്ളിൽ അവർ പല രീതിയിലും നിങ്ങലുടെ അക്കൗണ്ട് ചൂഷണം ചെയ്തേക്കും.
Also Read: മോഷണവും അക്രമവും ചെറുക്കാൻ, സേഫ്റ്റിയ്ക്ക് Smart Gadgets, വീടുകളെ സുരക്ഷിമാക്കാനുള്ള Technology
ആരാണ് വാട്സ്ആപ്പ് തട്ടിപ്പിന് പിന്നിലെന്നത് ഇതുവരെ കണ്ടെത്താനോ, അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile