Flipkart Black Friday Sale തുടങ്ങി, 50MP + 50MP + 50MP+ 50MP ക്യാമറ Vivo 5G 33000 രൂപയ്ക്ക്!

HIGHLIGHTS

Black Friday Sale വഴി പ്രീമിയം Vivo 5G വിലക്കുറവിൽ വാങ്ങാം

50MP ട്രിപ്പിൾ റിയർ ക്യാമറയും 50MP സെൽഫി ക്യാമറയുമുള്ള ഫോണാണിത്

ബ്ലാക്ക് ഫ്രൈഡേ സെയിലിലെ ബാങ്ക് ഓഫറും ഇൻസ്റ്റന്റ് കിഴിവും പകരം വയ്ക്കാനാവാത്തതാണ്

Flipkart Black Friday Sale തുടങ്ങി, 50MP + 50MP + 50MP+ 50MP ക്യാമറ Vivo 5G 33000 രൂപയ്ക്ക്!

Black Friday Sale വഴി പ്രീമിയം Vivo 5G വിലക്കുറവിൽ വാങ്ങാം. ജനപ്രിയ ഇ-കൊമേഴ്‌സ് ഷോപ്പിംഗ് വെബ്‌സൈറ്റായ Flipkart ആണ് സ്പെഷ്യൽ സെയിൽ പ്രഖ്യാപിച്ചത്. എല്ലാ വർഷവും ഫ്ലിപ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിൽ സംഘടിപ്പിക്കുന്നു. ഈ വർഷത്തെ സെയിൽ നവംബർ 24 ഞായറാഴ്ച ആരംഭിച്ചു. പരിമിത കാലത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ നിന്ന് ലാഭത്തിൽ ഫോണുകൾ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

Vivo 5G- Black Friday Sale ഓഫർ

ജനപ്രിയ വിവോ ഫോണായ Vivo V30 Pro 5G അതിശയകരമായ ഡിസ്കൌണ്ടിൽ വിൽക്കുന്നു. 50MP ട്രിപ്പിൾ റിയർ ക്യാമറയും 50MP സെൽഫി ക്യാമറയുമുള്ള ഫോണാണിത്. കൂടാതെ ഫോണിന് പവർഫുള്ളായ 5000 mAh ബാറ്ററിയുണ്ട്. ZEISS ലെൻസിലൂടെ ഫോട്ടോഗ്രാഫിയിൽ മികച്ച പെർഫോമൻസ് കാഴ്ചവച്ച ഫോണാണിത്.

Black Friday Sale-ലെ Vivo V30 Pro ഓഫർ ഇങ്ങനെ

ഇതിനുമുമ്പും ഇത്തരം നിരവധി ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിരുന്നു. എന്നാൽ ബ്ലാക്ക് ഫ്രൈഡേ സെയിലിലെ ബാങ്ക് ഓഫറും ഇൻസ്റ്റന്റ് കിഴിവും പകരം വയ്ക്കാനാവാത്തതാണ്. വിവോ വി30 Pro ഫോണിന് മൊത്തം 8000 രൂപയോളം വിലക്കുറവ് ഇപ്പോൾ ലഭിക്കും.

flipkart black friday sale live now vivo 5g
Black Friday Sale തുടങ്ങി, 50MP + 50MP + 50MP+ 50MP ക്യാമറ Vivo 5G 33000 രൂപയ്ക്ക്!

8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന്റെ വിപണി വില 46,999 രൂപയാണ്. ഫ്ലിപ്പ്കാർട്ടിൽ 19% കിഴിവോടെ ഫോൺ സ്വന്തമാക്കാം. പോരാത്തതിന് ആകർഷകമായ ബാങ്ക് ഓഫറും ക്യാഷ്ബാക്കും ലഭ്യമാണ്. ഇപ്പോൾ ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായി ഫോൺ 37,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓഫർ ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല.

ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന കിഴിവുകൾ കൂടി പരിഗണിക്കുക. അങ്ങനെയെങ്കിൽ വലിയൊരു സംഖ്യ നിങ്ങൾക്ക് ലാഭിക്കാം. എല്ലാ ബാങ്ക് കാർഡുകൾക്കും 4000 രൂപ കിഴിവ് Black Friday Sale നൽകുന്നു. ഇങ്ങനെ ഫോണിന്റെ വില 33,999 രൂപയിലേക്ക് കുറയുന്നു. ഫ്ലിപ്കാർട്ട് Axis ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% ക്യാഷ്ബാക്കുണ്ട്. IDFC FIRST ഫസ്റ്റ് കാർഡ് ഇഎംഐ ഓപ്ഷനിലൂടെ 500 രൂപയും ഇളവ് ലഭിക്കും.

ഇനി പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ അതിനും ആകർഷകമായ ഇളവ് നേടാം. 28,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്. കൂടാതെ, 4223 രൂപയുടെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ.

Vivo V30 Pro 5G സൂപ്പർ ഫീച്ചറുകൾ

6.78 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. സ്ക്രീനിന് 2800 x 1260 പിക്സൽ റെസലൂഷനുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റാണുള്ളത്. 2800 നിറ്റ് വരെ ബ്രൈറ്റ്നെസ്സുള്ളതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് മികച്ചതാണ്. ഇതിലെ പ്രോസസർ മീഡിയാടെക് ഡൈമൻസിറ്റി 8200.5 G പ്രോസസറാണ്. ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഫോണിലുള്ളത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണ്. ഈ മൂന്ന് ക്യാമറകളും 50 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഉണ്ട്. സാധാരണയായി കമ്പനിയുടെ ഉയർന്ന പ്രീമിയം ഫോണുകളിൽ മാത്രമാണ് ZEISS ലെൻസ് നൽകുക. എന്നാൽ വിവോ വി40 പ്രോ മിഡ് റേഞ്ചിൽ ZEISS സപ്പോർട്ട് ക്യാമറയുണ്ട്.

ഇതിലെ മറ്റൊരു പ്രത്യേകത 5000mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമാണ്. 80W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ വി40 പ്രോ സപ്പോർട്ട് ചെയ്യുന്നു.

Also Read: Vivo Y300 5G Launched: തട്ടകത്തിൽ ഷാറൂഖിന്റെ മകൾ! 16GB, Snapdragon പ്രോസസർ ഫോൺ 21999 രൂപയ്ക്ക്

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo