Bumper Discount: Snapdragon 8 Gen 2 പ്രോസസറുള്ള Samsung Galaxy S23 256GB വേരിയന്റ് പകുതി വിലയക്ക്…
Samsung Galaxy S23 ഫോണിന്റെ വില 50 ശതമാനം വെട്ടിക്കുറച്ചു
Snapdragon 8 Gen 2 പ്രോസസറിലൂടെ കരുത്തനായ സ്മാർട്ഫോണാണിത്
ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്ന അന്യായ ഓഫറാണ് ഇപ്പോഴുള്ളത്
Samsung Galaxy S23 256GB വേരിയന്റിന് ഒരു അടിപൊളി ഓഫർ. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സാംസങ്ങിന്റെ ഗംഭീര Discount Sale ആണെന്ന് പറയാം. ആരും കൊതിക്കുന്ന ആൻഡ്രോയിഡ് പ്രീമിയം ഫോണാണ് Samsung Galaxy S23 ഓഫറിൽ വിൽക്കുന്നത്.
SurveySamsung Galaxy S23 256GB ഓഫർ
ഈ പ്രീമിയം ഫോമിൽ എക്സിനോസ് ചിപ്പല്ല ഉപയോഗിച്ചിരിക്കുന്നത്. Snapdragon 8 Gen 2 പ്രോസസറിലൂടെ കരുത്തനായ സ്മാർട്ഫോണാണിത്. Galaxy AI സപ്പോർട്ടും ഗാലക്സി എസ്23-യിൽ ലഭ്യമാണ്. ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്ന അന്യായ ഓഫറാണ് ഇപ്പോഴുള്ളത്.
ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ഫോൺ സ്വന്തമാക്കാം. സാംസങ് ഗാലക്‌സി S23 5G 95,999 രൂപയ്ക്ക് മുകളിലാണ് ഇന്ത്യയിൽ വിൽക്കുന്നത്. ലോഞ്ച് സമയത്തെ വിലയിൽ നിന്ന് പകുതി വിലയ്ക്ക് ഫോൺ വാങ്ങാം. ഈ പ്രീമിയം ഫോണിന്റെ വില 50 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. അതായത് 45,000 രൂപയുടെ ഇളവ് നേടാമെന്ന് അർഥം.

ഇത്രയും വിലക്കുറവിൽ എസ്23 5G വാങ്ങാനുള്ള ചാൻസ് പരിമിതകാലത്തേക്ക് മാത്രമാണ്. ഫോണിന് ഫ്ലിപ്കാർട്ടിലെ വില 44,999 രൂപയാണ്. Flipkart Axis Bank ക്രെഡിറ്റ് കാർഡിലൂടെ 5 ശതമാനം ഇളവുണ്ട്. ഇങ്ങനെ പകുതി വിലയ്ക്ക് ഫോൺ വാങ്ങാം.
എന്നാൽ ഫ്ലാറ്റ് ഡിസ്കൗണ്ടിന് പുറമേ, ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 34,200 രൂപ വരെ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഓഫർ നേടാം. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.
Samsung പ്രീമിയം 5G: ഫീച്ചറുകൾ
അലുമിനിയം ഫ്രെയിമും മെലിഞ്ഞ ഗ്ലാസ് ബാക്ക് പാനലുമുള്ള ഫോണാണിത്. ഇതിന് IP68 റേറ്റിങ് വരുന്നു. സ്ക്രീനിൽ 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമുണ്ട്. ഇതിന്റെ ബ്രൈറ്റ്നെസ് 1750 nits ആണ്. അതുപോലെ 6.1-ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ ഫോണിലുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആണ് ഡിസ്പ്ലേയിലുള്ളത്.
ഉയർന്ന പ്രകടനത്തിനായി സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ സാംസങ് ഫോൺ ആൻഡ്രോയിഡ് 13 എന്ന ഒഎസ്സിലാണ് പ്രവർത്തിക്കുന്നത്.
ഫോണിലെ ഫോട്ടോഗ്രാഫി പെർഫോമൻസിനെ മികവുറ്റതാക്കുന്നത് ട്രിപ്പിൾ ക്യാമറയാണ്. 50 മെഗാപിക്സൽ ആണ് മെയിൻ സെൻസർ. 10MP, 12MP ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 3900 mAh ആണ് ഫോണിന്റെ ബാറ്ററി.
Also Read: Xiaomi 15: ലോകത്തിലെ First Snapdragon 8 എലൈറ്റ് ഫോണെത്തി, Flagship ആണെങ്കിലും വില കഠിനമല്ല…
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile