ഇന്ത്യക്കാരെ മുഴുവൻ ലഡ്ഡുവിന് തെണ്ടിച്ച Google Pay-യ്ക്ക് ട്രോളോട് ട്രോൾ
സോഷ്യൽ മീഡിയ മുഴുവൻ ട്വിങ്കിൾ ലഡ്ഡുവിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്
എന്തൊക്കെ ചെയ്തിട്ടും Twinkle Laddoo മാത്രം കിട്ടുന്നില്ല എന്നാണ് യൂസേഴ്സ് പറയുന്നത്
ഇന്ത്യക്കാരെ മുഴുവൻ ലഡ്ഡുവിന് തെണ്ടിച്ച Google Pay-യ്ക്ക് ട്രോളോട് ട്രോൾ. ദീപാവലി പ്രമാണിച്ച് 1001 രൂപയുടെ Cashback ആണ് Gpay നൽകുന്നത്. വലിയ ടാസ്കൊന്നുമില്ലാതെ ലഡ്ഡു കളക്റ്റ് ചെയ്ത് പണം നേടാം. എന്നാൽ ഗൂഗിൾപേയുടെ ലഡ്ഡു ഗെയിമിന് സോഷ്യൽ മീഡിയയിൽ ട്രോൾ നിറയ്ക്കുകയാണ് മലയാളികൾ.
SurveyGoogle Pay ലഡ്ഡു ഗെയിമിന് ട്രോളോട് ട്രോൾ
6 വ്യത്യസ്ത ലഡ്ഡുകൾ. ഇവ ആറും കളക്റ്റ് ചെയ്താൽ 1001 രൂപ വരെ മാക്സിമം കിട്ടും. ഇതാണ് ഗൂഗിൾപേ ദീപാവലിയ്ക്ക് അവതരിപ്പിച്ച ഗെയിം. നവംബർ 7 വരെയാണ് ഗെയിം പൂർത്തിയാക്കി പൈസ നേടാനുള്ള അവസരം. ഗെയിമിൽ ചില നിബന്ധനകളുണ്ട്. പറയുന്ന നാല് തരത്തിലുള്ള ഏതെങ്കിലുമൊക്കെ പേയ്മെന്റ് ചെയ്താൽ മതി.


നിർദേശിക്കുന്ന എല്ലാ തരത്തിലുള്ള പേയ്മെന്റും വേണമെന്ന് നിർബന്ധമില്ല. ഒരേ പേയ്മെന്റ് മോഡ് വീണ്ടും ആവർത്തിച്ചാലും ലഡ്ഡു കിട്ടും. കർ, ഫുഡി, ഡിസ്കോ, ദോസ്തി, ട്രെൻഡി, ട്വിങ്കിൾ എന്നീ ലഡ്ഡുകളാണുള്ളത്.

എന്നാൽ ഫേസ്ബുക്കിലും ട്വിറ്ററിലും സംഭവം ട്രോളാകാൻ ഇതല്ല കാരണം. ഗൂഗിൾ പേ മനുഷ്യനെ പരിഹസിക്കുകയാണോ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. 1001 രൂപയും മോഹിച്ച് 300, 400 രൂപ ചെലവാക്കി. ലഡ്ഡു കിട്ടാൻ പല പേയ്മെന്റുകൾ പരീക്ഷിച്ച് 6 ലഡ്ഡുവും നേടി. എന്നാലോ 59 രൂപയും 60 രൂപയുമൊക്കെയാണ് ക്രെഡിറ്റ് ആയത്.


ട്വിങ്കിളുണ്ടോ ട്വിങ്കിൾ! GPay ട്രോളുകൾ ഇങ്ങനെ…
അതുപോലെ സോഷ്യൽ മീഡിയ മുഴുവൻ ട്വിങ്കിൾ ലഡ്ഡുവിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ്. എന്തൊക്കെ ചെയ്തിട്ടും Twinkle Laddoo മാത്രം കിട്ടുന്നില്ല എന്നാണ് യൂസേഴ്സ് പറയുന്നത്. കിട്ടിയവർക്കോ 1001 രൂപ കിട്ടിയ ചരിത്രവുമില്ല.

എന്തായാലും ഗൂഗിൾ പേ ഗെയിം ഇന്ത്യക്കാർ ഏറ്റെടുത്തു എന്ന് വേണം കരുതാൻ. ചിലർക്ക് 800 രൂപ കിട്ടിയതായുള്ള സ്ക്രീൻഷോട്ടുകൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനിമം 100 രൂപ ചെലവാക്കണമെന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇത് വലിയൊരു ടാസ്കല്ല എന്നാണ് അഭിപ്രായം. സ്കൂൾ കോളേജ് ട്രോൾ എന്ന ഫേസ്ബുക്ക് ട്രോൾ പേജിലാണ് ലഡ്ഡൂ ട്രോളും നിറയുന്നത്.


എങ്കിലും ഗൂഗിൾ പേ ഒരു സൈക്കോയാണെന്ന് പറയാനും മടിക്കുന്നില്ല. ഇന്ത്യക്കാരെ മുഴുവൻ ലഡ്ഡുവിന് തെണ്ടിച്ചിട്ട് സന്തോഷിക്കുകയാണ് ഗൂഗിൾ പേ എന്നാണ് ട്രോളന്മാർ പറയുന്നത്. വർഷങ്ങളായി കോണ്ടാക്റ്റിൽ ഇല്ലാത്തവർ വരെ ലഡ്ഡു തരോ എന്നും ചോദിച്ചു വരുകയാണ്. ഒരു ലഡ്ഡു കൂടി കിട്ടിയാൽ 1001 രൂപ കിട്ടുമല്ലോ എന്നുള്ള തന്ത്രപ്പാടുകളും ആളുകൾക്കുണ്ട്.


Also Read: 6 ലഡ്ഡുവിന് 1001 രൂപ Credit ആകും! Google Pay സ്വീറ്റ് & വെറൈറ്റി Diwali GAME
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile