Huge Discount: ട്രിപ്പിൾ ക്യാമറയും Snapdragon പ്രോസസറുമുള്ള iQOO 12 5G ഫ്ലാഗ്ഷിപ്പ് ഫോൺ 49,000 രൂപയ്ക്ക്!

HIGHLIGHTS

49,000 രൂപ റേഞ്ചിൽ iQOO 12 5G വാങ്ങാം

സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഫോണിലെ പ്രോസസർ

ബെസ്റ്റ് പെർഫോമൻസും ഡിസൈനുമാണ് ഫോണിന്റെ പ്രത്യേകത

Huge Discount: ട്രിപ്പിൾ ക്യാമറയും Snapdragon പ്രോസസറുമുള്ള iQOO 12 5G ഫ്ലാഗ്ഷിപ്പ് ഫോൺ 49,000 രൂപയ്ക്ക്!

iQOO 12 5G ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫ്ലാഗ്ഷിപ്പ് ഫോണാണ്. ബെസ്റ്റ് പെർഫോമൻസും ഡിസൈനുമാണ് ഫോണിന്റെ പ്രത്യേകത. പുതിയ സ്മാർട്ഫോൺ വാങ്ങാൻ പദ്ധതിയുള്ളവർ ഇനിയും കാത്തിരിക്കേണ്ട. പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ഫോൺ സ്പെഷ്യൽ ഓഫറിൽ പർച്ചേസ് ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

iQOO 12 5G ഫീച്ചറുകൾ

ഐക്യൂ 12 ഫോണിന് വലിയ ഡിസ്പ്ലേയാണുള്ളത്. 6.78 ഇഞ്ച് അമോലെഡ് സ്ക്രീനാണ് ഐക്യൂ സ്മാർട്ഫോണിലുള്ളത്. 144Hz റിഫ്രഷ് റേറ്റാണ് ഈ സ്ക്രീനിനുള്ളത്. ഇതിന് 1.5K റെസല്യൂഷനുണ്ട്. സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഫോണിലെ പ്രോസസർ.

ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. 50 മെഗാപിക്സലാണ് പ്രീമിയം ഫോണിലെ പ്രൈമറി ക്യാമറ. 50MP അൾട്രാ-വൈഡ് ക്യാമറയാണ് ഐക്യൂ 12-ലുള്ളത്. 64MP 3X ടെലിഫോട്ടോ ലെൻസാണ് മൂന്നാമത്തെ ക്യാമറ. മുൻവശത്ത്, സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയാണുള്ളത്.

iqoo 12 5g flagship phone with snapdragon processor get huge discount now

5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഈ ഐക്യൂ 12-ലുള്ളത്. ഫൺടച്ച് OS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

iQOO 12 5G ഓഫർ

12GB റാമും 256GB സ്റ്റോറേജുള്ള ഐക്യൂ ഫോണിന് കിഴിവ് ലഭിക്കുന്നു. ഇതിന്റെ റീട്ടെയിൽ വില 64,990 രൂപയാണ്. ആമസോണിൽ നിങ്ങൾക്ക് ഈ പ്രീമിയം ഫോണിന് 15% കിഴിവുണ്ട്. 50,999 രൂപയ്ക്കാണ് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഗംഭീര കിഴിവ് ലഭിക്കുന്നത്.

BOBCARD, എച്ച്ഡിഎഫ്സി, HSBC ബാങ്ക് കാർഡുകളിലൂടെ അധിക കിഴിവുണ്ട്. 1750 രൂപയുടെ ബാങ്ക് ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ഡിസ്‌കൗണ്ടിന് ശേഷം ഐക്യൂ 12 5G 49,000 രൂപ റേഞ്ചിൽ വാങ്ങാം. ഐക്യൂ 12 5G പർച്ചേസിനുള്ള ലിങ്ക്.

ഇതിന് പുറമെ 27,700 രൂപയുടെ വലിയ എക്സ്ചേഞ്ച് ഓഫറാണുള്ളത്. നിങ്ങളുടെ പഴയ ഫോണിന് അനുസരിച്ചാണ് എക്സചേഞ്ച് ഓഫറും ലഭിക്കുക.

ഐക്യൂ തങ്ങളുടെ അടുത്ത പ്രീമിയം സ്മാർട്ഫോൺ ഉടൻ പുറത്തിറക്കിയേക്കും. ഐക്യൂ 13 ഫോണിനായി കാത്തിരിക്കുകയാണ് ടെക് ലോകം. 50MP Sony IMX921 ആയിരിക്കും ഫോണിന്റെ പ്രൈമറി ക്യാമറ. 100W ഫാസ്റ്റ് ചാർജിങ്ങായിരിക്കും ഇതിലുണ്ടാകുക.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Also Read: അമ്പമ്പോ ഇത് വമ്പൻ ഡീൽ! SBI ബാങ്ക് കിഴിവിലൂടെ 200MP Samsung അൾട്രാ വാങ്ങാനുള്ള Last Chance

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo