ഓഫർ സീസണിൽ Shopping scam പെരുകുന്നു! Gift card തട്ടിപ്പുകൾ ഉൾപ്പെടെ സൂക്ഷിക്കുക

HIGHLIGHTS

ഓൺലൈൻ ഷോപ്പ് ചെയ്യുമ്പോൾ Shopping scam-നെതിരെ സൂക്ഷിക്കുക

ഫെസ്റ്റിവൽ സീസണിൽ Gift card scam, ബാങ്ക് റിവാർഡ് സ്കാമുകളെല്ലാം പതിയിരിക്കുന്നു

Seqrite Labs-ൽ നിന്നുള്ള സൈബർ സുരക്ഷാ വിദഗ്ധർ ഡിജിറ്റൽ സ്കാമുകളെ കുറിച്ച് സൂചനകൾ തരുന്നു

ഓഫർ സീസണിൽ Shopping scam പെരുകുന്നു! Gift card തട്ടിപ്പുകൾ ഉൾപ്പെടെ സൂക്ഷിക്കുക

Shopping scam: ഇപ്പോൾ Festival Season ഓഫറുകളോട് ഓഫറാണ്. ആമസോണിലും ഫ്ലിപ്കാർട്ടിലും മിന്ത്രയിലുമെല്ലാം ദീപാവലിയ്ക്ക് മുന്നേ സെയിൽ തുടങ്ങി. ഓണം കഴിഞ്ഞാലും ഓഫറുകളുടെ ആഘോഷം തന്നെയെന്ന് പറയാം. എന്നാൽ ഈ മെഗാ ഓഫറുകൾക്ക് ഇടയിൽ Shopping scam കേസുകളും വരുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഓൺലൈൻ ഷോപ്പ് ചെയ്യുമ്പോഴും മറ്റും ഹാക്കർമാരുടെ കൈയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഫെസ്റ്റിവൽ സീസണിൽ Gift card scam, ബാങ്ക് റിവാർഡ് സ്കാമുകളെല്ലാം പതിയിരിക്കുന്നു. ഉപകരണങ്ങൾക്കും സാധനങ്ങൾക്കും മാത്രമല്ല ഷോപ്പിങ് ഓഫറുകൾ. ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഓഫർ നൽകുന്നു.

Shopping scam

be alert against shopping scam like gift card trap irctc scam and more during offer season

Seqrite Labs-ൽ നിന്നുള്ള സൈബർ സുരക്ഷാ വിദഗ്ധർ ഡിജിറ്റൽ സ്കാമുകളെ കുറിച്ച് സൂചനകൾ തരുന്നു. ഓൺലൈൻ ഷോപ്പിങ്ങിലും മറ്റും സുരക്ഷിതരാണെന്നത് ഉറപ്പാക്കണം. പല ഓഫറുകളും തന്ന് സ്കാമർമാർ നിങ്ങളെ കബളിപ്പിച്ചേക്കും. എന്തെല്ലാം ഓൺലൈൻ തട്ടിപ്പുകളാണ് ഷോപ്പിങ് ഫെസ്റ്റിവൽ സീസണിൽ ഒളിച്ചിരിക്കുന്നതെന്ന് നോക്കാം.

ഓൺലൈനിൽ ഷോപ്പിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട scam

ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: നിങ്ങൾക്ക് ഷോപ്പിങ്ങിലൂടെ ഗിഫ്റ്റ് കാർഡ് കിട്ടുമെന്ന വ്യാജേന സന്ദേശം ലഭിക്കും. ഇതൊരു പരിമിതകാല ഓഫറാണെന്ന രീതിയിലായിരിക്കും മെസേജ് അയക്കുക.

“പ്രിയ ഉപഭോക്താവേ, അഭിനന്ദനങ്ങൾ! നിങ്ങൾക്കായി ഒരു ഓഫർ.” മെസേജിനൊപ്പം തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്നു. ഗിഫ്റ്റ് കാർഡ് ക്ലെയിം ചെയ്യാൻ ലിങ്ക് തുറക്കണം. ഇങ്ങനെ അയക്കുന്ന ലിങ്കുകളിൽ മാൽവെയറുകൾ ഒളിഞ്ഞിരിക്കുന്നു. നിങ്ങളുടെ ഫോണിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും കടന്നുകയറാൻ ഇത് മതി.

ബാങ്ക് ഓഫർ റിവാർഡുകളിലൂടെ തട്ടിപ്പ്

ബാങ്ക് ഓഫർ റിവാർഡെന്ന പേരിലും തട്ടിപ്പ് നടത്തുന്നു. ഹാനികരമായ APK ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള കെണിയായിരിക്കും ഇതിലുള്ളത്.

KYC പൂർത്തിയാക്കിയിട്ടില്ല എന്ന പേരിലും മറ്റും മെസേജുകൾ അയക്കുന്നു. സേവനം ലഭിക്കാനുള്ള അവസാന നിമിഷം എന്ന് പറഞ്ഞായിരിക്കും മെസേജുകൾ വരുന്നത്. എന്തെങ്കിലും പിശക് കാരണം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും ഇവർ സമർഥിക്കും.

എന്നാൽ ബാങ്കുകളിൽ നിന്നുള്ള മെസേജുകൾ എന്ന പേരിലുള്ള ലിങ്കുകൾ തുറക്കരുത്. ഇതിലൂടെ ഹാക്കർമാർക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ആക്സസ് ലഭിക്കും. അക്കൌണ്ടിലെ പണം മുഴുവൻ ഇവർക്ക് ഇതിലൂടെ കാലിയാക്കാം.

IRCTC ആപ്പ് സ്കാം

be alert against shopping scam like gift card trap irctc scam and more during offer season

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്ത് നിങ്ങളിലേക്ക് എത്തിച്ചേരാവുന്ന സ്കാമാണിത്. ദീപാവലിയ്ക്കും നവരാത്രിയ്ക്കും ഒരുപാട് ആളുകൾ യാത്ര ചെയ്യുന്നു. ഇത് തിരിച്ചറിഞ്ഞ് ട്രാവൽ ബുക്കിങ് ആപ്പുകളിലൂടെയും സ്കാം നടത്തുന്നുണ്ട്. ഇങ്ങനെ ഡാറ്റ മോഷ്ടിക്കുന്ന വ്യാജ IRCTC വെബ്‌സൈറ്റ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ ഒറിജിനൽ ഐആർടിസി സൈറ്റ്/ ആപ്പ് ഉപയോഗിക്കുക.

READ MORE: ഇന്ത്യയിൽ ഇത് First! SPAM കോൾ വന്നാൽ അപ്പോൾ Airtel പിടികൂടും, ജിയോ ചിന്തിക്കാത്ത AI SPAM ഡിറ്റക്ഷൻ ഫീച്ചർ

വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് ഫേസ്ബുക്ക്, ഗൂഗിൾ ക്രെഡൻഷ്യലുകൾ മോഷ്ടിക്കുന്നുണ്ട്. GPS ലൊക്കേഷനുകൾ ട്രാക്ക് ചെയ്യാനും വീഡിയോകൾ പകർത്താനുമുള്ള സ്പൈവെയറുകൾ ഈ സൈറ്റുകളിലുണ്ട്. അതിനാൽ നിങ്ങളുടെ സൈബറിടം നിങ്ങൾ തന്നെ സുരക്ഷിതമാക്കാൻ ശ്രമിക്കുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo