Amazon Great Indian Festival: New Smartphones,ഇലക്ട്രോണിക്സ്, ഫാഷൻ എല്ലാം വമ്പൻ ഓഫറിൽ, സെയിൽ തീയതി പ്രഖ്യാപിച്ചു

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 27 ന് ആരംഭിക്കും

ഫാഷൻ, ഇലക്ട്രോണിക്സ്, സ്മാർട്ഫോണുകൾ, ഗാർഹികോപകരണങ്ങൾ എന്നിവയിലെല്ലാം ഓഫറുകളുണ്ട്

Amazon Great Indian Festival പുതിയ ഫോൺ ലോഞ്ചുകൾക്കും വേദിയാകും

Amazon Great Indian Festival: New Smartphones,ഇലക്ട്രോണിക്സ്, ഫാഷൻ എല്ലാം വമ്പൻ ഓഫറിൽ, സെയിൽ തീയതി പ്രഖ്യാപിച്ചു

Amazon ഈ വർഷത്തെ മെഗാസെയിൽ തീയതി പുറത്തുവിട്ടു. Great Indian Festival 2024 ഈ മാസം ആരംഭിക്കുന്നു. ഫാഷൻ, ഇലക്ട്രോണിക്സ്, സ്മാർട്ഫോണുകൾ, ഗാർഹികോപകരണങ്ങൾ എന്നിവയിലെല്ലാം ഓഫറുകളുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Amazon Great Indian Festival പുതിയ ഫോൺ ലോഞ്ചുകൾക്കും വേദിയാകും. മികച്ച ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും ആമസോണിൽ ലഭ്യമാകും. എസ്ബിഐ ബാങ്ക് കാർഡ് പേയ്‌മെന്റിലൂടെ അധിക ഓഫറുകളും നേടാം.

സെയിൽ ആരംഭിക്കുന്ന തീയതിയാണ് ഇ-കൊമേഴ്സ് കമ്പനി പ്രഖ്യാപിച്ചത്. എന്നുവരെ മഹത്തായ ഇന്ത്യൻ സെയിൽ ഉണ്ടാകുമെന്നത് അറിയിച്ചിട്ടില്ല. പതിവുപോലെ പ്രൈം അംഗങ്ങൾക്കായി നേരത്തെ വിൽപ്പനയും ഓഫറുകളും ലഭ്യമാകുന്നതാണ്.

Amazon Great Indian Festival: New Smartphones,ഇലക്ട്രോണിക്സ്, ഫാഷൻ എല്ലാം വമ്പൻ ഓഫറിൽ, സെയിൽ തീയതി പ്രഖ്യാപിച്ചു

Amazon Great Indian Festival തീയതി

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 27 ന് ആരംഭിക്കും. സെപ്തംബർ 26-ന് തന്നെ പ്രൈം അംഗങ്ങൾക്ക് ഓഫർ ലഭ്യമാക്കും. സെയിലിന് മുന്നോടിയായുള്ള 12 മണിക്കൂറായിരിക്കും പ്രൈം അംഗങ്ങളുടെ സ്പെഷ്യൽ സെയിൽ.

Amazon GIF Sale വിശദാംശങ്ങൾ…

വൺപ്ലസ്, സാംസങ്, ബ്രാൻഡുകളുടെ ഫോണുകൾക്കെല്ലാം ഓഫറുണ്ടാകും. ഐഫോണുകൾക്കും വമ്പിച്ച കിഴിവ് തന്നെ ലഭിക്കും. വൺപ്ലസ് 12R, സാംസങ് ഗാലക്സി M35 5G എന്നിവയ്ക്കെല്ലാം ഓഫർ ലഭിക്കും. റെഡ്മി 13C, വൺപ്സ് നോർഡ് CE 4 Lite ഫോണുകൾക്കും വിലക്കിഴിവ് നേടാം.

പ്രീമിയം സ്മാർട്ഫോണുകൾക്കും, അതും ഏറ്റവും പുതിയ ഫോണുകൾ കിഴിവിൽ ലഭിക്കും. സാംസങ് ഗാലക്സി S24 Ultra, ഷവോമി 14 Civi എന്നിവ ഇവയിലെ ഏതാനും ഫോണുകളാണ്. മോട്ടറോള Razr അൾട്രായും ഓഫറിൽ ലഭ്യമാകും. വൺപ്ലസ് 11R, ഗാലക്സി S23 Ultra, ഗാലക്സി A55 ഫോണുകൾക്കും ഓഫറുണ്ടാകും.

ടെക്നോ ഫാന്റം V ഫ്ലിപ് ഫോണുകൾക്കും വമ്പൻ വിലക്കിഴിവുണ്ടാകും. ഹോണർ 200 5G, ഓപ്പോ F27 Pro എന്നിവയ്ക്കും കിഴിവുകൾ ലഭിക്കും. ഐഫോൺ 13 ഫോണുകൾക്കും ആകർഷകമായ ഓഫറാണ് ലഭിക്കുക. ഫോണുകളുടെ ഓഫറുകളെ കുറിച്ച് വിശദീകരിച്ച് സെപ്തംബർ 19, 20 തീയതികളിലറിയാം.

മറ്റ് ഓഫറുകൾ

ഇതിന് പുറമെ ആമസോൺ ഫാഷൻ, കോസ്മെറ്റിക് ഐറ്റങ്ങൾക്കും ഡിസ്കൌണ്ട് അനുവദിക്കും. ഗാർഹികോപകരണങ്ങൾ വാങ്ങാൻ പ്ലാനുള്ളവർ ഗ്രേറ്റ് ഇന്ത്യൻ സെയിൽ മിസ്സാക്കരുത്. മഹത്തായ ഇന്ത്യൻ ഫെസ്റ്റിവലിലൂടെ അടുക്കള ഉപകരണങ്ങളും കിഴിവിൽ ലഭിക്കും.

Read More: New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo