Latest Apple iPhone Sale: പ്രീ ബുക്കിങ് തുടങ്ങുന്നു, iPhone 16 മുതൽ പ്രോ മാക്സ് വരെ 5000 രൂപ കിഴിവിൽ ലഭിക്കും

HIGHLIGHTS

iPhone 16 പർച്ചേസിനുള്ള Pre booking തുടങ്ങുന്നു

സെപ്തംബർ 13-ന് വൈകുന്നേരം 5:30 മുതലാണ് ബുക്കിങ്

പ്രീ-ഓർഡർ ചെയ്യുന്ന ഐഫോണുകൾ സെപ്തംബർ 20 മുതൽ ഡെലിവറി ചെയ്യും

Latest Apple iPhone Sale: പ്രീ ബുക്കിങ് തുടങ്ങുന്നു, iPhone 16 മുതൽ പ്രോ മാക്സ് വരെ 5000 രൂപ കിഴിവിൽ ലഭിക്കും

iPhone 16 വാങ്ങാൻ പ്ലാനുള്ളവർക്ക് ഇന്ന് തുടങ്ങാം. Latest Apple iPhone പർച്ചേസിനുള്ള Pre booking തുടങ്ങുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയാണ് സീരീസിലെ കുറഞ്ഞ മോഡലുകൾ. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്ന മുൻനിര ഫോണുകളുമുണ്ട്.

Digit.in Survey
✅ Thank you for completing the survey!

iPhone 16 പ്രീ ബുക്കിങ്

ഇന്ത്യയിലുള്ളവർക്കും ഓൺലൈനായും ഓഫ് ലൈനായും ഐഫോൺ ബുക്ക് ചെയ്യാം. സെപ്തംബർ 13-ന് വൈകുന്നേരം 5:30 മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. പ്രീ-ഓർഡർ ചെയ്യുന്ന ഐഫോണുകൾ സെപ്തംബർ 20 മുതൽ ഡെലിവറി ചെയ്യും.

ഐഫോൺ ഏറ്റവും ആദ്യം നിങ്ങളുടെ കൈയിൽ തന്നെ കിട്ടാൻ പ്രീ-ബുക്കിങ് ബെസ്റ്റ് ഓപ്ഷനാണ്. മാത്രമല്ല ഐഫോൺ 16 സീരീസുകൾക്ക് ആദ്യ സെയിലിൽ വമ്പൻ ഓഫറുകളുമുണ്ട്. ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്നത് എങ്ങനെയാണെന്നും വിലവിവരങ്ങളും വിശദീകരിക്കാം.

Latest Apple iPhone Sale: പ്രീ ബുക്കിങ് തുടങ്ങുന്നു, iPhone 16 മുതൽ പ്രോ മാക്സ് വരെ 5000 രൂപ കിഴിവിൽ ലഭിക്കും

iPhone 16 വില

ഐഫോൺ 16 സ്റ്റാൻഡേർഡ് വേരിയന്റ് 128 ജിബി സ്റ്റോറേജുള്ളതാണ്. ഇതിന് 79,900 രൂപയാണ് വില. എല്ലാ മോഡലുകളുടെയും വേരിയന്റുകളും വിലയും താഴെ കൊടുക്കുന്നു.

  • ഐഫോൺ 16: 128GB- 79900 രൂപ, 256GB- 89900 രൂപ
  • ഐഫോൺ 16 പ്ലസ്: 128GB- 89900 രൂപ, 256GB- 99900 രൂപ, 512GB- 119900 രൂപ
  • ഐഫോൺ 16 പ്രോ: 128GB- 119900 രൂപ, 256GB- 129900 രൂപ, 512GB- 149900 രൂപ, 1TB- 169900 രൂപ
  • ഐഫോൺ 16 പ്രോ മാക്സ്: 256GB- 144900 രൂപ, 512GB-164900 രൂപ, 1TB- 184900 രൂപ

ആദ്യ സെയിലിലും പ്രീ-ബുക്കിങ്ങിലും ആപ്പിൾ ഫോണുകൾക്ക് വിലക്കിഴിവ് ലഭിക്കുന്നതാണ്.

എങ്ങനെ ബുക്ക് ചെയ്യാം

ഐഫോൺ 16 ബേസ് മോഡലുകളാണ് ഏറ്റവും വില കുറഞ്ഞവ. സീരീസിലെ എല്ലാ ഫോണുകൾക്കും ചില ബാങ്ക് ഓഫറുകൾ ലഭിക്കുന്നു. ആപ്പിൾ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്ന് ഐഫോൺ 16 ബുക്ക് ചെയ്യാം. നിങ്ങൾക്ക് ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ കിഴിവ് നേടാം. അമേരിക്കൻ എക്‌സ്‌പ്രസ് ബാങ്ക് കാർഡുകൾക്കും ഓഫറുണ്ട്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഡിസ്കൌണ്ട് ലഭിക്കും.

ലോഞ്ച് ഓഫറുകൾ

5,000 രൂപ തൽക്ഷണ കിഴിവാണ് ഇങ്ങനെ ലഭിക്കുക. ഐഫോൺ 16 5000 രൂപ വില കുറച്ച് വാങ്ങാനുള്ള അവസരം മിസ്സാക്കരുത്.
പർച്ചേസിനുള്ള ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo