New Movies in Onam Release: ഓണത്തിന് യൂത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ നിറഞ്ഞു! Tovino ട്രിപ്പിൾ റോൾ മുതൽ ആസിഫ് അലിയുടെ മിസ്റ്ററി വരെ…
Tovino ട്രിപ്പിൾ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണം റിലീസിനെത്തി
ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡമാണ് മറ്റൊരു വമ്പൻ ചിത്രം
പ്രധാനപ്പെട്ട Onam Release Movies ഏതെല്ലാമാണെന്ന് അറിയാം...
Onam Release Movies: ഇത്തവണ ഓണത്തിന് ബിഗ് M സിനിമകളൊന്നുമില്ല. എന്നാൽ ജനപ്രിയ യുവതാരങ്ങളുടെ വമ്പൻ ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയത്. Tovino Thomas നായകനായ ബിഗ് ബജറ്റ് ചിത്രം ഓണത്തോട് അനുബന്ധിച്ച് റിലീസ് ചെയ്തു. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന കിഷ്‌കിന്ധാ കാണ്ഡവും എത്തി.
Surveyആന്റണി പെപ്പെയുടെ കടൽ ആക്ഷൻ രംഗങ്ങളുമായി കൊണ്ടൽ തിയേറ്ററുകളിലുണ്ട്. ഇത്തവണ യുവതാരങ്ങളുടെ സിനിമകൾ തമ്മിലാണ് മത്സരം. ധ്യാൻ ശ്രീനിവാസന്റെ ബാഡ് ബോയ്സും Onam Release ചിത്രമാണ്.

Onam Release Movies
ഓണത്തിന് വീട്ടുകാരോടൊപ്പം ഓണം തിയേറ്ററുകളിൽ ആസ്വദിക്കാം. ഇത്തവണ (Onam 2024) തിയേറ്ററിലെത്തുന്ന വമ്പൻ ചിത്രങ്ങൾ പരിചയപ്പെടുത്താം.
ടൊവിനോ മുതൽ ആസിഫ് അലിയും പെപ്പേയും: Onam Release Movies
വമ്പൻ ബജറ്റിലൊരുക്കുന്ന അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളിലെത്തി. ARM എന്നാണ് സിനിമ അറിയപ്പെടുന്നത്. ടൊവിനോയ്ക്ക് സൂപ്പർ സ്റ്റാർ പദവി കൊടുക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിയേറ്ററുകളിലെ ആദ്യ പ്രതികരണവും മികച്ചതാണ്. സിനിമയെ കുറിച്ച് അറിയാം.
അജയന്റെ രണ്ടാം മോഷണം

Ajayante Randam Moshanam (ARM) 3D ആക്ഷൻ-അഡ്വെഞ്ചർ ചിത്രമാണ്. ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്നു. ജിതിൻ ലാലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സുജിത് നമ്പ്യാരും ദീപു പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി എന്നിവരാണ് പ്രധാന നായികമാർ. രോഹിണി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ എന്നിവരാണ് മറ്റ് താരങ്ങൾ. സെപ്തംബർ 12 മുതൽ സിനിമ ഓടിത്തുടങ്ങി.
കിഷ്‌കിന്ധാ കാണ്ഡം

ആസിഫ് അലി നായകനാകുന്ന സസ്പെന്‍സ്-മിസ്‌റ്ററിയാണ് Kishkindha Kandam.ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാന്‍ ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. വിജയരാഘവൻ, ജഗദീഷ്, അശോകൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
കൊണ്ടല്‍

ആക്ഷൻ ത്രില്ലർ ചിത്രം Kondal ഈ ഓണത്തിന് തിയേറ്ററുകളിലെത്തി. പെപ്പെ എന്നറിയപ്പെടുന്ന ആന്‍റണി വര്‍ഗിസിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണിത്. നവാഗതനായ അജിത് മാമ്പള്ളിയാണ് കടൽ സംഘർഷത്തിനെ പശ്ചാത്തലമാക്കി കൊണ്ടൽ സംവിധാനം ചെയ്തത്. കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടി ഇതിൽ നിർണായക വേഷത്തിൽ എത്തുന്നു.
ബാഡ് ബോയ്സ്

ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമാണ് Bad Boyz. ഒമർ ലുലുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റഹ്മാന്‍, ഷീലു എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബാബു ആന്‍റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. വെള്ളിയാഴ്ച പൂരാടം ദിനത്തിൽ സിനിമ തിയേറ്ററുകളിലെത്തി.
കഥ ഇതുവരെ
പ്രശസ്ത നർത്തകിയായ മേതിൽ ദേവികയുടെ സിനിമയിലേക്കുള്ള വരവ് അറിയിക്കുന്ന ചിത്രമാണിത്. ബിജു മേനോനാണ് Kadha Innuvare ചിത്രത്തിലെ നായകൻ. ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ എന്നിവരും ചിത്രത്തിലുണ്ട്. സെപ്തംബർ 20-നായിരിക്കും സിനിമ റിലീസിനെത്തുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile