iPhone Discount Offer: ഐഫോൺ 16 വരുന്നതിന് മുന്നേ 10,000 രൂപയോളം വെട്ടിക്കുറച്ച് 128GB ഐഫോൺ

HIGHLIGHTS

69,600 രൂപ വിലയുള്ള സ്മാർട്ഫോണാണ് ഐഫോൺ 14

ഇപ്പോൾ ജനപ്രിയ ആപ്പിൾ ഫോണിന് 16% കിഴിവ് ലഭ്യമാണ്

128GB സ്റ്റോറേജ് iPhone 14 വിലക്കുറവിൽ പർച്ചേസ് ചെയ്യാം

iPhone Discount Offer: ഐഫോൺ 16 വരുന്നതിന് മുന്നേ 10,000 രൂപയോളം വെട്ടിക്കുറച്ച് 128GB ഐഫോൺ

Apple iPhone 14 വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 50,000 രൂപ റേഞ്ചിൽ 128GB സ്റ്റോറേജ് ഐഫോൺ ലഭിക്കുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്യുകയാണ്.

Digit.in Survey
✅ Thank you for completing the survey!

ഈ അവസരത്തിലാണ് ഐഫോൺ 14 വിലക്കിഴിവിൽ വിൽക്കുന്നത്. സെപ്റ്റംബർ 9-നാണ് ഫോൺ യുഎസിലെ ആപ്പിൾ ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ഏകദേശം ഒരു ലക്ഷം രൂപ മുതൽ ഐഫോൺ 16-ന് വില വന്നേക്കും. ഐഫോൺ 15 കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. എന്നാലും ഇപ്പോഴും വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ഫോൺ ഐഫോൺ 14 ആണ്.

apple iphone 14 128gb variant get rs 10000 price cut in india

iPhone 14 വിലക്കിഴിവിൽ

69,600 രൂപ വിലയുള്ള സ്മാർട്ഫോണാണ് ഐഫോൺ 14. ഇപ്പോൾ ജനപ്രിയ ആപ്പിൾ ഫോണിന് 16% കിഴിവ് ലഭ്യമാണ്. ഇതിന് പുറമെ ഫോണിന് എക്സ്ചേഞ്ച് ഓഫറും മറ്റും ലഭിക്കുന്നതാണ്. ബാങ്ക് ഓഫറുകളും ഇപ്പോഴത്തെ ഓഫറിനൊപ്പം സ്വന്തമാക്കാം.

iPhone 14 പ്രധാന ഫീച്ചറുകൾ

HDR10, 800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് ഫോൺ സ്ക്രീനിനുണ്ട്. ഐഫോൺ 14ന്റെ സ്ക്രീൻ വലിപ്പം 6.1 ഇഞ്ച് ആണ്. ഇതിന് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണുള്ളത്. ഡോൾബി വിഷൻ സപ്പോർട്ടും ഈ സ്മാർട്ഫോണിലുണ്ട്.

അലുമിനിയം ഫ്രെയിമിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്. ഇതിന് വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കാനുള്ള IP68 റേറ്റിങ്ങുമുണ്ട്. ഐഫോൺ 14 iOS 16-ൽ പവർ ചെയ്‌തിരിക്കുന്നു. റ്റവും പുതിയ iOS 17.6.1-ലേക്കുള്ള അപ്‌ഗ്രേഡും ഇതിനുണ്ട്.

ഫോട്ടോഗ്രാഫിയ്ക്ക് പേരുകേട്ട ആപ്പിൾ ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. ഇതിൽ 12MP വൈഡ്, അൾട്രാ വൈഡ് ക്യാമറകൾ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയമുണ്ട്.

Read More: Flipkart Special Deal: ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസുള്ള Poco F6 5G പ്രത്യേക ഓഫറിൽ വിൽക്കുന്നു

ഫോണിലുള്ളത് 3,279mAh ബാറ്ററിയാണ്. ഇത് 15W ഫാസ്റ്റ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. സുഗമമായ മൾട്ടിടാസ്കിങ്ങിനും ആപ്ലിക്കേഷനുകൾക്കും സ്റ്റോറേജിനും മികച്ച ഫീച്ചറുകളാണ് ഫോണിലുള്ളത്.

ഓഫർ ഇങ്ങനെ…

ഫ്ലിപ്പ്കാർട്ടിൽ ഫോണിന് 16% വൻ കിഴിവാണ് ഇപ്പോഴുള്ളത്. അതായത് 11000 രൂപയിലധികം വെട്ടിക്കുറച്ചു. ഇങ്ങനെ 128GB ഐഫോൺ 14 നിങ്ങൾക്ക് 57,999 രൂപയ്ക്ക് ലഭിക്കുന്നു. ഫ്ലിപ്കാർട്ട് പർച്ചേസിനുള്ള ലിങ്ക്.

ഇതിന് Flipkart HDFC പോലുള്ള ബാങ്ക് കാർഡുകൾക്ക് കിഴിവ് നൽകുന്നുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകൾ വഴിയും പർച്ചേസിൽ കൂടുതൽ ലാഭം കണ്ടെത്താം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo