First Sale: 5200mAh ബാറ്ററി, Triple ക്യാമറ Realme 5G പർപ്പിൾ മോഡൽ നിശ്ചിത മണിക്കൂറുകളിൽ വിൽപ്പന
Realme 13 Pro Plus 5G പർപ്പിൾ മോഡൽ ആദ്യ സെയിൽ ആരംഭിക്കുന്നു
3,000 രൂപ ബാങ്ക് ഓഫറും 4000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്
മോണറ്റ് പർപ്പിൾ നിറത്തിലുള്ള ഫോൺ മൂന്ന് വേരിയന്റുകളിലാണുള്ളത്
Realme 13 Pro Plus 5G സ്പെഷ്യൽ കളറിൽ പുറത്തിറക്കിയിരുന്നു. ഈ പുതിയ 5G സ്മാർട്ഫോണിന്റെ ആദ്യ സെയിൽ ആരംഭിക്കുകയാണ്. നിശ്ചിത മണിക്കൂറുകൾ മാത്രമാണ് സെയിൽ നടക്കുന്നത്. ആകർഷകമായ ഡിസ്കൌണ്ടും എക്സ്ചേഞ്ച് ഓഫറുകളും First Sale നൽകുന്നു.
SurveyRealme 13 Pro Plus 5G
മോണറ്റ് ഗോൾഡ്, എമറാൾഡ് ഗ്രീൻ എന്നീ നിറങ്ങളിലായിരുന്നു ആദ്യം ഫോൺ അവതരിപ്പിച്ചത്. പുതിയതായി മോനെറ്റ് പർപ്പിൾ കളർ വേരിയന്റും ഫോണിൽ അവതരിപ്പിച്ചു. ഈ Realme 13 Pro Plus 5G ആദ്യ സെയിലാണ് ഇന്ന്.
മോനെറ്റ് പർപ്പിൾ Realme 13 Pro+

റിയൽമി 13 പ്രോ+ മോനെറ്റ് പർപ്പിൾ കളർ വേരിയന്റ് ഇന്ന് ആദ്യ വിൽപ്പനയാണ്. സെപ്തംബർ 2 ഉച്ചയ്ക്ക് 12 മണിയ്ക്ക് പർപ്പിൾ മോഡലിന്റെ സെയിൽ ആരംഭിക്കുന്നു. അർധരാത്രി വരെയാണ് ഈ ആദ്യ സെയിലും ഓഫറുകളും ലഭ്യമാകുക.
ഫോണിന് എന്തെല്ലാം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അറിയേണ്ടേ? ആദ്യം റിയൽമി 13 Pro+ സ്പെസിഫിക്കേഷൻ നോക്കാം. റിയൽമി 13 പ്രോ സീരീസ് 5G രണ്ടാഴ്ചയ്ക്കുള്ളിൽ 112K യൂണിറ്റുകൾ വിറ്റഴിച്ച മോഡലുകളാണ്.
പ്രധാന ഫീച്ചറുകൾ ഇവയെല്ലാം
6.7-ഇഞ്ച് വലിപ്പമാണ് റിയൽമി 13 Pro+ ഫോണിനുള്ളത്. ഇതിന് 2412×1080 പിക്സൽ റെസല്യൂഷനാണ് വരുന്നത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റിങ്ങും ഫോണിനുണ്ട്.
അഡ്രിനോ 710 GPU-മായി ബന്ധിപ്പിച്ചിരിക്കുന്ന പ്രോസസറാണുള്ളത്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7s Gen 2 4nm ആണ് പ്രോസസർ. ഫോൺ റിയൽമി യുഐ 5.0 അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു.
50MP 1/1.56″ Sony LYT-701 സെൻസറാണ് ഫോണിലുള്ളത്. f/1.88 അപ്പേർച്ചർ, OIS സപ്പോർട്ട് ഇതിനുണ്ട്. 8MP അൾട്രാ വൈഡ് ക്യാമറയും റിയൽമി 13 പ്രോ പ്ലസ്സിലുണ്ട്. 50MP സോണി LYT-600 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ് ട്രിപ്പിൾ ക്യാമറയിലുള്ളത്. ഇതുകൂടാതെ ഫോണിൽ 32MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഇത് സോണി സെൻസർ ക്യാമറയാണ്.
80W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഈ റിയൽമി ഫോണിൽ 5200mAh ബാറ്ററിയും നൽകിയിരിക്കുന്നു.
വിൽപ്പനയും വിലയും
മോണറ്റ് പർപ്പിൾ നിറത്തിലുള്ള ഫോൺ മൂന്ന് വേരിയന്റുകളിലാണുള്ളത്. 32,999 രൂപയാണ് 8GB+256GB സ്റ്റോറേജിന് വരുന്നത്. 12GB+256GB സ്റ്റോറേജ് ഫോണിന് 34,999 രൂപയാകും. ഉയർന്ന വേരിയന്റ് റിയൽമി ഫോൺ 12GB + 512GB സ്റ്റോറേജുള്ളതാണ്. ഇതിന് 36,999 രൂപയാണ് വില. അതായത്, മറ്റ് രണ്ട് കളർ വേരിയന്റുകളുടെ അതേ വിലയാണ് പർപ്പിൾ ഷേഡിനുമുള്ളത്.

ഫ്ലിപ്കാർട്ട്, Realme.com എന്നിവയിലൂടെ ഫോൺ പർച്ചേസ് ചെയ്യാം. റിയൽമി 13 പ്രോ പ്ലസ്സിന് 3,000 രൂപ ബാങ്ക് ഓഫറുണ്ട്. നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും റിയൽമി അനുവദിക്കുന്നു. സെപ്റ്റംബർ 3 മുതൽ ഫോണിന് ബാങ്ക് ഓഫർ ലഭ്യമായിരിക്കില്ല.
വാങ്ങാനുള്ള ലിങ്ക്, ഫ്ലിപ്കാർട്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile