ടെക് ലോകത്തെ വിപ്ലവകരമായ പ്രഖ്യാപനമാണ് Ambani നടത്തിയത്
റിലയൻസ് ജിയോ 47-ാമത് വാർഷിക പൊതുയോഗത്തിൽ PhoneCall AI അവതരിപ്പിച്ചു
പുതിയ Jio AI ഫീച്ചർ ദൈനംദിന ഫോൺ കോളുകളിൽ AI സപ്പോർട്ട് നൽകുന്നു
Reliance Jio AGM ചടങ്ങിൽ പുതിയ AI സർവ്വീസ് പ്രഖ്യാപിച്ചു. കോളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാവുന്ന PhoneCall AI ഫീച്ചറാണ് അവതരിപ്പിച്ചത്. ടെക് ലോകത്തെ വിപ്ലവകരമായ പ്രഖ്യാപനമാണ് Ambani നടത്തിയത്.
SurveyJio PhoneCall ഫീച്ചർ
റിലയൻസ് ജിയോ 47-ാമത് വാർഷിക പൊതുയോഗത്തിലാണ് ജിയോഫോൺകോൾ AI അവതരിപ്പിച്ചത്. ഈ പുതിയ AI ഫീച്ചർ ദൈനംദിന ഫോൺ കോളുകളിൽ AI സപ്പോർട്ട് നൽകുന്നു. കണക്‌റ്റഡ് ഇന്റലിജൻസ് എന്ന സംരഭത്തിന്റെ ഭാഗമായാണ് ഫോൺകോൾ എഐ വരുന്നത്. എങ്ങനെയാണ് ജിയോ വരിക്കാർക്ക് ഇത് നേട്ടമാവുന്നതെന്ന് നോക്കാം.

Jio കോളുകളിലെ AI ഫീച്ചർ വിശദമായി
ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനും പകർത്താനും വിവർത്തനം ചെയ്യാനും സഹായിക്കും. ഏത് ഭാഷയിൽ നിന്നുള്ള കോളുകളും തത്സമയം വിവർത്തനം ചെയ്ത് നിങ്ങൾക്ക് വിനിമയം നടത്താം.
ഒരു നമ്പർ ഡയൽ ചെയ്യുന്നത് പോലെ നിങ്ങൾക്ക് എഐ ഉപയോഗിക്കുന്നതും എളുപ്പമാകും. ഫോൺ കോളുകൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്ന നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.
കോൾ റെക്കോഡിങ്, ട്രാൻസ്ലേഷൻ, ട്രാൻസ്ക്രിപ്ഷൻ….
ജിയോ ക്ലൗഡിൽ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യപ്പെടുന്നു. ഇതിൽ തന്നെ കോൾ ഫയലുകൾ സേവ് ചെയ്യപ്പെടുന്നുണ്ട്. ഇത് മുൻകാല സംഭാഷണങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകുന്നു.
ജിയോ ഫോൺകോൾ എഐയുടെ മറ്റൊരു ഉപയോഗം ട്രാൻസ്ക്രിപ്ഷൻ ആണ്. അതായത് തത്സമയം വാചകമാക്കി മാറ്റാൻ ഇത് അനുവദിക്കും. കോൾ റീപ്ലേ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട വിവരങ്ങളിലേക്ക് പോകാം.
കോൾ സമ്മറിയും നിങ്ങൾക്ക് എഐ സംവിധാനത്തിലൂടെ മനസിലാക്കാം. പ്രധാന പോയിന്റുകൾ വേഗത്തിൽ മനസ്സിലാക്കാൻ വരിക്കാരെ ഇത് സഹായിക്കുന്നു. ദൈർഘ്യമേറിയ സംഭാഷണങ്ങൾ സംഗ്രഹിക്കാനും AI സേവനം അനുവദിക്കുന്നതാണ്.
ട്രാൻസ്ക്രിപ്ഷന് പുറമെ ട്രാൻസ്ലേഷനും ഇതിൽ സാധ്യമാണ്. ഒന്നിലധികം ഭാഷകളെ ജിയോ ഫോൺകോൾ എഐ പിന്തുണയ്ക്കുന്നു. സംസാരിക്കുന്നത് തൽക്ഷണം വിവർത്തനം ചെയ്യുന്നതിലൂടെ ഭാഷ അറിയാത്തത് പ്രശ്നമാകില്ല.

ഫോൺകോൾ AI ഉപയോഗിക്കേണ്ട രീതി
ഫോൺ കോൾ AI സേവനങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതും അറിഞ്ഞിരിക്കുക. നിലവിലുള്ള കോളിനിടെ JioPhonecall AI നമ്പർ ചേർക്കേണ്ടതുണ്ട്. ഇതിനുള്ള നമ്പറാണ് 1-800-732673. വെൽകം മെസേജ് കേട്ട ശേഷം കോൾ റെക്കോർഡ് ചെയ്യാനാകും. അതുപോലെ ട്രാൻസ്‌ക്രൈബ് ചെയ്യാൻ നിങ്ങൾക്ക് #1 എന്ന് അമർത്തണം.
സംസാരിക്കുന്നത് ടെക്സ്റ്റാക്കി മാറ്റാനും ഇങ്ങനെ സാധിക്കും. അതുപോലെ സംസാരത്തിനിടയിൽ ട്രാൻസ്ക്രിപ്ഷൻ താൽക്കാലികമായി നിർത്താൻ #2 അമർത്തുക. പിന്നീട് #1 അമർത്തി പുനരാരംഭിക്കാനും സാധിക്കും. അതുപോലെ #3 അമർത്തി AI ഫോൺ കോൾ അവസാനിപ്പിക്കാം.
ഫോൺ കോളിന് ശേഷം ഇവയെല്ലാം ജിയോ ക്ലൌഡിൽ സേവ് ചെയ്യപ്പെടും. RIL AGM ചടങ്ങിൽ അംബാനി മറ്റൊരു ഓഫർ കൂടി പ്രഖ്യാപിച്ചു. ജിയോ ക്ലൌഡിൽ 100 GB ഫ്രീ ക്ലൗഡ് സ്റ്റോറേജ് തരുന്ന ഓഫറാണ് പ്രഖ്യാപിച്ചത്. കൂടുതൽ അറിയാൻ, വായിക്കാം: RIL AGM 2024: 100GB Free ക്ലൗഡ് സ്റ്റോറേജ് ഓഫർ പ്രഖ്യാപിച്ച് Ambani
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile