New Deal: മിഡ് റേഞ്ച് OnePlus 5G 3000 രൂപ കിഴിവിൽ വിൽക്കുന്നു
OnePlus Nord CE 4 5G 3000 രൂപ കിഴിവിൽ വിൽക്കുന്നു
ഇത് ഒരു പെർഫെക്ട് മിഡ്-റേഞ്ച് 5G സ്മാർട്ട്ഫോണെന്ന് പറയാം
മാർബിൾ, ഡാർക് ക്രോം കളറുകളിൽ ഫോൺ ലഭ്യമാണ്
OnePlus Nord CE 4 അടുത്തിടെ വന്ന OnePlus 5G ഫോണാണ്. ഒരു പെർഫെക്ട് മിഡ്-റേഞ്ച് 5G സ്മാർട്ട്ഫോണെന്ന് പറയാം. വൺപ്ലസിന് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണുള്ളത്. കമ്പനിയുടെ മിഡ് റേഞ്ച് ഫോണുകളിൽ നോർഡ് സിഇ 4 ഫോണും പേരെടുത്തുകഴിഞ്ഞു.
Surveyഇപ്പോഴിതാ OnePlus Nord CE 4 നിങ്ങൾക്ക് വിലക്കിഴിവിൽ ലഭിക്കും. സിഇ 4 Lite ഫോണിന്റെ അതേ വിലയിൽ ഈ സ്മാർട്ഫോൺ വിൽക്കുന്നു. ഇതൊരു പരിമിത കാല ഓഫറാണ്. അതിനാൽ സമയം അനുസരിച്ച് ഓഫറിലും വ്യത്യാസം വരും.
OnePlus 5G പുതിയ ഡീൽ
വൺപ്ലസ് നോർഡ് CE 4 ഇന്ത്യയിൽ 24,999 രൂപയ്ക്കാണ് വിൽക്കുന്നത്. 8GB + 128GB സ്റ്റോറേജുള്ള സ്മാർട്ഫോണാണിത്. മാർബിൾ, ഡാർക് ക്രോം കളറുകളിൽ ഫോൺ ലഭ്യമാണ്. ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഒന്നുമില്ല. എന്നാൽ 3000 രൂപ കിഴിവ് എങ്ങനെയാണ് ലഭിക്കുന്നതെന്ന് നോക്കാം. അതിന് മുമ്പ് വൺപ്ലസ് നോർഡ് സിഇ 4-ന്റെ സ്പെസിഫിക്കേഷൻ പരിശോധിക്കാം.

OnePlus Nord CE 4 5G സ്പെസിഫിക്കേഷൻ
വൺപ്ലസ് ഫോണിന് 6.7 ഇഞ്ച് AMOLED ഡിസ്പ്ലേയാണുള്ളത്. ഇത് 120Hz റീഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ്. ഫോട്ടോഗ്രാഫി മികച്ചതാക്കാൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS)ഫീച്ചറുണ്ട്. 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് 8MP അൾട്രാ വൈഡ് ക്യാമറയാണ് നൽകിയിരിക്കുന്നത്. ഫോണിൽ മികച്ച സെൽഫി ഫീച്ചർ തരുന്നതിന് 16MP ഫ്രണ്ട് ക്യാമറയുണ്ട്.
4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡ് ചെയ്യാനാകും. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്സ് റെക്കോർഡിംഗും ഫോൺ പിന്തുണയ്ക്കും. ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP54 റേറ്റിങ്ങോടെ വരുന്നു. ഇതിൽ പായ്ക്ക് ചെയ്തിട്ടുള്ളത് 5,500mAh ബാറ്ററിയാണ്. വൺപ്ലസ് 5G ഫോൺ 100W ഫാസ്റ്റ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് OxygenOS അടിസ്ഥാനമാക്കിയുള്ള ഫോണാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിലയും ഓഫറും
വൺപ്ലസ് ഒഫിഷ്യൽ സൈറ്റിലും ആമസോണിലും വൺപ്ലസ് നോർഡ് സിഇ 4 വിൽപ്പനയ്ക്കുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിനും വൺകാർഡ് ക്രെഡിറ്റ് കാർഡിനും ഓഫറുണ്ട്. 3,000 രൂപ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. ഇങ്ങനെ 24,999 രൂപയുടെ ഫോൺ 21,999 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
ഫോണിന്റെ ഉയർന്ന സ്റ്റോറേജ് 8GB + 256GB ഫോണാണ്. ഇതിന്റെ വിപണി വില 26,999 രൂപയാണ്. വൺപ്ലസ് നോർഡ് സിഇ 4 നിങ്ങൾക്ക് 3000 രൂപ കിഴിവിൽ വാങ്ങാം. ഓഫറിൽ പർച്ചേസ് ചെയ്യാനുള്ള ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile