കേരളത്തിലെ ചില പ്രദേശങ്ങളിൽ BSNL നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിട്ടു
നെറ്റ്വര്ക്ക് പ്രശ്നം താൽക്കാലികമാണെന്ന് സർക്കാർ ടെലികോം കമ്പനി അറിയിച്ചു
4G ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ട്യൂണിംഗ് അഡ്ജസ്റ്റ്മെന്റുകളാണ് പ്രശ്നത്തിന് കാരണം
BSNL കേരള സർക്കിളുകളിൽ നെറ്റ്വര്ക്ക് പ്രശ്നങ്ങളിൽ പ്രതികരണവുമായി ടെലികോം കമ്പനി. നെറ്റ്വര്ക്ക് പ്രശ്നം താൽക്കാലികമാണെന്ന് സർക്കാർ ടെലികോം കമ്പനി അറിയിച്ചു. 4G ടവറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കണക്റ്റിവിറ്റിയിൽ തടസ്സമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
SurveyBSNL നെറ്റ്വര്ക്ക് തകരാറിലോ?
പുതിയ 4G ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ട്യൂണിംഗ് അഡ്ജസ്റ്റ്മെന്റുകളാണ് പ്രശ്നത്തിന് കാരണം. ഇതുമൂലം കേരളത്തിലെ ചില പ്രദേശങ്ങളിൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിട്ടു.

സംസ്ഥാനത്തും 4ജി ടവറുകൾക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങി. 2G, 3G ടവറുകൾ മാറ്റി 4G-യിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ്. ഇങ്ങനെ അപ്ഗ്രേഡ് നടത്തുമ്പോൾ നിലവിലുള്ള 2G സേവനം നിലനിർത്താനും കമ്പനി പ്രവർത്തിക്കുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
2G ഉപേക്ഷിക്കില്ലെന്ന് BSNL
ഇപ്പോഴും പലരും കീപാഡ് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ 2ജി സപ്പോർട്ട് ചെയ്യാത്ത പഴയ കീപാഡ് ഫോണുകളുമുണ്ട്. അതിനാൽ തന്നെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്താലും 2G വരിക്കാരെ ബിഎസ്എൻഎൽ കൈവിടില്ല.
2G നിലനിർത്തിക്കൊണ്ടുള്ള ഫാസ്റ്റ് നെറ്റ്വര്ക്ക് അപ്ഡേറ്റാണ് കമ്പനിയുടെ ലക്ഷ്യം. വരിക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും 2G സപ്പോർട്ടുള്ള പഴയ കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നു. ഇത് മുന്നിൽ കണ്ടാണ് ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം.
ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തദ്ദേശീയമായി വികസിപ്പിച്ച 4G സാങ്കേതികവിദ്യ പുറത്തിറക്കും. ഇതിനൊപ്പം 2G വരിക്കാരെ ഉപേക്ഷിക്കാതെയുള്ള നീക്കമാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മാതൃഭൂമി റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.
2G ടു 4G
സർക്കാർ കമ്പനി പാക്കറ്റ് സ്വിച്ചിങ്ങാണ് 4G സർവ്വീസിനായി ഉപയോഗിക്കുന്നത്. അതേ സമയം 2G സേവനങ്ങൾക്ക് സർക്യൂട്ട് സ്വിച്ചിങ്ങും ഉപയോഗിക്കുന്നു. കീപാഡ് ഫോണുകളിൽ 4G സിഗ്നൽ ലഭിക്കുമ്പോൾ 2G സേവനം ലഭ്യമാക്കുന്നു. ഫോൺ 2ജി സപ്പോർട്ടാണോ 4ജി സപ്പോർട്ടാണോ എന്നറിയാനും ടെക്നോളജിയുണ്ട്.
2G പിന്തുണയ്ക്കുന്ന ഫോണാണോ എന്ന് മനസിലാക്കാൻ CSFB ടെക്നോളജി ഉപയോഗിക്കുന്നു. ഇതിനെ Circuit Switched Fallback എന്നാണ് വിളിക്കുന്നത്. ഈ ടെക്നോളജിയിലൂടെ 2G ആണോ എന്ന് സ്വയമേവ കണ്ടെത്താൻ സാധിക്കും.
ഫോൺ 2ജി സപ്പോർട്ട് ചെയ്യുന്നതാണെന്ന് മനസിലാക്കിയാൽ അത് 4G ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കുന്നു. ഈ തരത്തിലാണ് ബിഎസ്എൻഎല്ലിന്റെ 4ജി അപ്ഗ്രേഡ് പ്രവർത്തിക്കുക. ശരിക്കും 4G അപ്ഡേറ്റിലൂടെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ ടെലികോം സേവനം കമ്പനി ഉറപ്പാക്കുന്നു. കാരണം കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നത് വളരെ സാധാരണക്കാരും മുതിർന്ന ആളുകളുമായിരിക്കും.
Read More: BSNL 4G: ഒക്ടോബറിൽ ആ Good News! 25000 ആയി, ലക്ഷ്യം ഒരു ലക്ഷം
ഇങ്ങനെ പ്രവർത്തിക്കുന്നതിനാലാണ് ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ ചില പ്രശ്നങ്ങളുണ്ടായത്. ഇത് ചില ഫോൺ കോളുകൾക്ക് സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനും കാരണമായി. എങ്കിലും ട്യൂണിംഗ് പ്രക്രിയ പൂർത്തിയാകുമ്പോൾ ഇവ പരിഹരിക്കപ്പെടുമെന്ന് കമ്പനി അറിയിച്ചു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile