Price Cut: 50MP AI ക്യാമറയുള്ള Realme 5G, 1500 രൂപ കൂപ്പൺ Discount-ൽ വാങ്ങാം

HIGHLIGHTS

1500 രൂപ കൂപ്പൺ കിഴിവോടെ Realme Narzo N65 5G വാങ്ങാം

50MP മെയിൻ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനുണ്ട്

ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന മികച്ച 5G ഫോണാണിത്

Price Cut: 50MP AI ക്യാമറയുള്ള Realme 5G, 1500 രൂപ കൂപ്പൺ Discount-ൽ വാങ്ങാം

Realme Narzo N65 5G വിലക്കിഴിവിൽ വാങ്ങാം. 1500 രൂപ കൂപ്പൺ കിഴിവോടെയാണ് ഫോൺ വിൽക്കുന്നത്. 6GB വേരിയന്റും 8GB വേരിയന്റുമാണ് ഡിസ്കൌണ്ടിൽ വിൽപ്പനയ്ക്കുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Realme Narzo N65 5G കൂപ്പൺ ഓഫറിൽ

ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന മികച്ച 5G ഫോണാണിത്. കാരണം 15000 രൂപയ്ക്കും താഴെയാണ് ഫോണിന് വിലയാകുന്നത്. 50MP മെയിൻ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനുണ്ട്.

ആംബർ ഗോൾഡ്, ഡീപ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫോണിന് ആമസോൺ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കൂപ്പൺ കിഴിവും അനുവദിച്ചിരിക്കുന്നു. ഓഫറിനെ മുന്നേ ഫോണിന്റെ സ്പെസിഫിക്കേഷനുകൾ നോക്കാം.

realme narzo n65 5g with 50mp ai camera get 1500 rs coupon discount

Realme Narzo N65 5G സ്പെസിഫിക്കേഷൻ

റിയൽമി Narzo N65-ന് 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 120 Hz വരെ ഫോണിന് റിഫ്രഷ് റേറ്റുണ്ട്. 240 Hz ടച്ച് സാംപ്ലിങ് റേറ്റും സ്മാർട്ഫോണിന് ലഭിക്കുന്നു. 1604×720 റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഈ സ്മാർട്ഫോണിന് ലഭിക്കുന്നു. ഫോൺ സ്ക്രീനിൽ റെയിൻ വാട്ടർ സ്മാർട് ടച്ച് ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

മീഡിയാടെക് ഡൈമൻസിറ്റി 6300 5G ചിപ്‌സെറ്റുള്ള സ്മാർട്ഫോണാണിത്. 6 nm പ്രോസസ്സിൽ നിർമ്മിച്ച ഈ ഒക്ടാ-കോർ സിപിയുവാണ് ഫോണിലുള്ളത്. ഇത് മൾട്ടിടാസ്‌ക്കിങ്ങിനും ഗെയിമിങ്ങിനും സുഗമമായ പെർഫോമൻസ് ഉറപ്പുതരുന്നു.

ഫോണിന്റെ പിൻഭാഗത്ത് വൃത്താകൃതിയിലുള്ള ക്യാമറ ഡിസൈൻ നൽകിയിരിക്കുന്നു. പ്രൈമറി ക്യാമറയായി 50MP AI ലെൻസുണ്ട്. 2 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയാണുള്ളത്. ഇതിൽ സൈഡ് മൗണ്ടഡ് ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ആണ് ഫോണിലെ ഒഎസ്. 5000 mAh ബാറ്ററി ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ബ്ലൂടൂത്ത് 5.3, വൈഫൈ 2.4/5GHz, GPS ഫീച്ചറുകൾ ഇതിലുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

1500 രൂപ കൂപ്പൺ കിഴിവ് ഇങ്ങനെ…

6GB റാമും 128GB സ്റ്റോറേജുമുള്ള ഫോൺ 10,998 രൂപയ്ക്ക് വാങ്ങാം. 1500 രൂപ കൂപ്പൺ കിഴിവും ചേർത്തുള്ള ഓഫറാണിത്. ആമസോൺ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് 700 രൂപ ക്യാഷ്ബാക്കുമുണ്ട്. 6GB+ 128GB പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ടാപ്പ് ചെയ്യൂ.

8GB, 128GB സ്റ്റോറേജുള്ള ഫോൺ നിങ്ങൾക്ക് 11,999 രൂപയ്ക്ക് ലഭിക്കും. 1500 രൂപ കൂപ്പൺ അപ്ലൈ ചെയ്യുമ്പോൾ വില ഇത്ര കുറയുന്നു. 8GB+ 128GB പർച്ചേസിനുള്ള ലിങ്ക്, ഇതാ.

റിയൽമി നാർസോ N65-ന്റെ കുറഞ്ഞ സ്റ്റോറേജാണ് 4GB+ 128GB. ഇതിന് ആമസോൺ 1000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്മാർട്ഫോൺ 10,298 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇതാ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo