Google First Fold Phone: ഇനി ഫോൾഡ് ഫോൺ വിപണിയിലേക്കും Google Pixel! 7 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റോടെ…

HIGHLIGHTS

മേഡ് ബൈ ഗൂഗിൾ ചടങ്ങിൽ പിക്സൽ 9 പ്രോ ഫോൾഡ് അവതരിപ്പിച്ചു

Google Pixel 9 Pro Fold ഇനി മടക്ക് ഫോൺ വിപണി കീഴടക്കും

OS, സെക്യൂരിറ്റി അപ്ഡേറ്റുകൾ 7 വർഷത്തേക്കാണ് കമ്പനി ഉറപ്പുനൽകുന്നത്

Google First Fold Phone: ഇനി ഫോൾഡ് ഫോൺ വിപണിയിലേക്കും Google Pixel! 7 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റോടെ…

Google അങ്ങനെ തങ്ങളുടെ ആദ്യ Fold Phone ഇന്ത്യയിൽ പുറത്തിറക്കി. Google Pixel 9 Pro Fold ഇനി മടക്ക് ഫോൺ വിപണി കീഴടക്കും. വിവോ X ഫോൾഡ് 3 പ്രോ പോലുള്ള പ്രീമിയം ഫോൾഡ് ഫോണുകളോട് ഇത് മത്സരിക്കും. എന്താണ് ഗൂഗിൾ ഫോൾഡ് ഫോണിൽ ഒരുക്കിയിട്ടുള്ളതെന്ന് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Google Pixel Fold ഫോൺ

മേഡ് ബൈ ഗൂഗിൾ ചടങ്ങിൽ പിക്സൽ 9 പ്രോ ഫോൾഡ് അവതരിപ്പിച്ചു. പിക്സൽ 9, പിക്സൽ 9 പ്രോ, 9 പ്രോ XL ഫോണുകളും പുറത്തിറക്കി. പിക്സൽ 9 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ഗൂഗിൾ നൽകുന്ന അപ്ഡേറ്റ് ഗംഭീരമാണ്. OS, സെക്യൂരിറ്റി അപ്ഡേറ്റുകൾ 7 വർഷത്തേക്കാണ് കമ്പനി ഉറപ്പുനൽകുന്നത്. പിക്സൽ 9 പ്രോ ഫോൾഡ് ഫോണിനും ഇതേ ഗ്യാരണ്ടി കമ്പനി നൽകുന്നു.

google first fold phone in india pixel 9 pro fold launched

Google Pixel 9 Pro Fold സ്പെസിഫിക്കേഷൻ

പിക്സൽ 9 പ്രോ ഫോൾഡ് 6.3 ഇഞ്ച് ആക്ച്വ കവർ സ്‌ക്രീനുള്ള ഫോണാണ്. ഇതിന് 1080 x 2424 റെസല്യൂഷനാണുള്ളത്. 2,700 നിറ്റ് പീക്ക് ബ്രൈറ്റ്നെസ് സ്മാർട്ഫോണിനുണ്ട്. ഈ മടക്ക് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 60 -120 Hz റിഫ്രഷ് റേറ്റുണ്ട്.

8 ഇഞ്ച് പ്രധാന സൂപ്പർ ആക്ച്വ LTPO OLED സ്‌ക്രീനാണുള്ളത്. പിക്സൽ 9 പ്രോ ഫോൾഡ് 2076 x 2152 റെസല്യൂഷനും ഡിസ്പ്ലേയിലുണ്ട്. 1-120Hz വരെ റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് സ്മാർട്ഫോണിനുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഇതിലുണ്ട്. ഫോണിന് IPX8 റേറ്റിങ്ങുണ്ട്.

ഗൂഗിൾ ടെൻസർ ജി4 പിക്സൽ 9 പ്രോയാണ് ഫോണിലെ പ്രോസസർ. 45W വയർഡ് ചാർജിങ്ങിനെയും ഫോൾഡ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 4,650 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്.

ഫോണിന്റെ പ്രൈമറി ക്യാമറ 48 മെഗാപിക്സലാണ്. ഇതിൽ 10.5MP അൾട്രാവൈഡ് ലെൻസും നൽകിയിട്ടുണ്ട്. 5x ഒപ്റ്റിക്കൽ സൂമുള്ള ഫോണിൽ 10.8MP ടെലിഫോട്ടോ സെൻസറും നൽകിയിരിക്കുന്നു. ഫോണിന്റെ കവർ സ്‌ക്രീനിൽ 10MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇതിലുള്ള ആന്തരിക ഡിസ്‌പ്ലേയിൽ 10MP ലെൻസും നൽകിയിരിക്കുന്നു.

Read More: Made In India: സുന്ദർ പിച്ചൈ മാത്രമല്ല, ഇനി Google Pixel 8 ഫോണുകളും ഇന്ത്യക്കാരനാകും

ആൻഡ്രോയിഡ് 14 ആണ് ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡിന്റെ OS. ഏകദേശം 257 ഗ്രാം ഭാരം ഈ സ്മാർട്ഫോണിനുണ്ട്.

വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലയും വിൽപ്പനയും

പിക്‌സൽ 9 പ്രോ ഫോൾഡ് രണ്ട് കളർ ഷേഡുകളിലാണുള്ളത്. ഒബ്‌സിഡിയൻ, പോർസലൈൻ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. 1,72,999 രൂപയ്ക്കാണ് ഫോൾഡ് ഫോൺ അവതരിപ്പിച്ചത്. സെപ്തംബർ ആദ്യവാരം മുതൽ ഫോൺ ഇന്ത്യയിൽ ലഭ്യമായേക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo