ZEISS ഫീച്ചറും, Snapdragon പ്രോസസറുള്ള New Vivo ഫോണുകൾ ഇന്ത്യയിലെത്തി

HIGHLIGHTS

Vivo V40, Vivo V40 Pro എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്

ഇതിന് മികച്ച ബാറ്ററി കപ്പാസിറ്റിയും ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്

ZEISS ഫീച്ചറുള്ളതിനാൽ മാസ്റ്റർ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കുന്നതാണ്

ZEISS ഫീച്ചറും, Snapdragon പ്രോസസറുള്ള New Vivo ഫോണുകൾ ഇന്ത്യയിലെത്തി

മിഡ് റേഞ്ച് വിഭാഗത്തിൽ Vivo V40 ലോഞ്ച് ചെയ്തു. ആറ് മാസം മുമ്പ് വിവോ വി30 പുറത്തിറങ്ങിയിരുന്നു. ഇതിന് ശേഷമാണ് വിവോ വി40 ഫോണുകൾ വിപണിയിലെത്തിച്ചത്.

Digit.in Survey
✅ Thank you for completing the survey!

Vivo V40 ലോഞ്ച്

Vivo V40, Vivo V40 Pro എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്. ഇവയ്ക്ക് വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുകളുണ്ട്. V-സീരീസ് ഫോണിലെ ഏറ്റവും വലിയ ബാറ്ററിയും ഈ സ്മാർട്ഫോണിലുണ്ട്.

vivo new phones vivo v40 series launched

Vivo V40, V40 പ്രോ

ലോഞ്ച് ചെയ്ത രണ്ട് ഫോണുകൾക്കും ഒരേ ഡിസൈനും ഒരേ ഡിസ്പ്ലേയുമാണ് ഉള്ളത്. ഇതിന് മികച്ച ബാറ്ററി കപ്പാസിറ്റിയും ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്. ഫോണുകളുടെ ക്യാമറയിലും പ്രോസസറിലുമാണ് വ്യത്യാസമുള്ളത്. ZEISS ഫീച്ചറുള്ളതിനാൽ മാസ്റ്റർ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കുന്നതാണ്.

ഡിസ്പ്ലേ, സോഫ്റ്റ്‌വെയർ ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള സ്മാർട്ഫോണാണിത്. ഫോണിന് 6.78-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണുള്ളത്. 4,500 nits വരെ പീക്ക് ബ്രൈറ്റ്നെസ് സ്മാർട്ഫോണിനുണ്ട്. ഇത് HD സപ്പോർട്ടും ഓട്ടോഫോക്കസോടും കൂടിയ ക്യാമറയുള്ള ഫോണാണ്.

50-മെഗാപിക്സൽ ആണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. 80W ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. 5,500mAh ബാറ്ററിയാണ് വിവോ വി40 സീരീസിലുള്ളത്. ഇവയിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 സോഫ്റ്റ്‌വെയറാണുള്ളത്. വിവോ 40 സീരീസ് മൂന്ന് പ്രധാന OS അപ്ഡേറ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്നതാണ്.

ക്യാമറ, പ്രോസസർ

വി40 പ്രോയ്ക്ക് മൂന്ന് ക്യാമറകളുണ്ട്. 50 മെഗാപിക്സൽ മെയിൻ ക്യാമറ പ്രോ മോഡലിനുണ്ട്. 50MP അൾട്രാവൈഡും 50MP 2x ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. പ്രോയിൽ വിവോ മീഡിയടെക് ഡൈമെൻസിറ്റി 9200 പ്ലസ് നൽകിയിരിക്കുന്നു.

അതേ സമയം ബേസിക് മോഡൽ ഡ്യുവൽ ക്യാമറയിലാണ് വരുന്നത്. 50MP വരുന്ന രണ്ട് ക്യാമറകളാണുള്ളത്. ഇതിലെ പ്രോസസർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ആണ്.

vivo new phones vivo v40 series launched

വില എത്ര?

34,999 രൂപ മുതലാണ് വി40യുടെ വില ആരംഭിക്കുന്നത്. 8GB+128GB സ്റ്റോറേജ് വരുന്ന ഫോണിന്റെ വിലയാണിത്. 8GB+256GB സ്റ്റോറേജ് വിവോ വി40 36,999 രൂപയ്ക്ക് ലഭിക്കുന്നു. 12GB റാമും 512GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് 41,999 രൂപയാകും. ഓഗസ്റ്റ് 19 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.

Read More: Nothing Phone 2a Plus വാങ്ങാൻ കാത്തിരിക്കുന്നവർക്കായി, First Sale ആകർഷക ഓഫറുകളോടെ

V40 പ്രോയ്ക്ക് 49,999 രൂപയാകുന്നു. 8GB റാമും 256GB സ്റ്റോറേജും വരുന്ന ഫോണിന്റെ വിലയാണിത്. 12GB റാമും 512GB സ്റ്റോറേജും വരുന്ന ഫോണിന് 55,999 രൂപയാകും. വി40 പ്രോയുടെ വിൽപ്പന ഓഗസ്റ്റ് 13 മുതൽ ലഭ്യമാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo