ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് Relaince Jio അടിയന്തരമായി പുതിയ ടവർ സ്ഥാപിച്ചു
ഇത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണത്തിനും സഹായകമാകും
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർഥനയിലാണ് പുതിയ ടവർ
Wayanad landslide രക്ഷാപ്രവർത്തനങ്ങൾക്ക് പുതിയ ടവർ സ്ഥാപിച്ച് Reliance Jio. ദുരിതക്കയത്തിലായ പ്രദേശങ്ങളിലെ നെറ്റ്‌വർക്ക് ശേഷി പ്രൈവറ്റ് ടെലികോം കമ്പനി മെച്ചപ്പെടുത്തി. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ നെറ്റ്‌വർക്ക് ട്രാഫിക്കിന്റെ ആവശ്യം കണക്കിലെടുത്താണ് നീക്കം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർത്ഥനയും ഉണ്ടായിരുന്നു.
Surveyരക്ഷാപ്രവർത്തനങ്ങൾക്ക് Reliance Jio സഹായം
ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ജിയോ അടിയന്തരമായി പുതിയ ടവർ സ്ഥാപിക്കുകയായിരുന്നു. രണ്ടാമത് ടവർ കൂടി സ്ഥാപിച്ചതിനാൽ നെറ്റ്‌വർക്ക് കപ്പാസിറ്റിയും കവറേജു വർധിപ്പിച്ചു. ഇത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണത്തിനും സഹായകമാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അതിവേഗ കണക്റ്റിവിയ്ക്കായി ജിയോയോട് അഭ്യർഥിച്ചു.

വയനാട്ടിൽ Reliance Jio പുതിയ ടവർ
വയനാട്ടിലെ മണ്ണിടിച്ചിലിൽ തകർന്ന പ്രദേശങ്ങളിൽ രണ്ടാം സമർപ്പിത ടവർ സ്ഥാപിച്ചതായി ജിയോ അറിയിച്ചു. ദുരിതബാധിതർക്കും രക്ഷാപ്രവർത്തകർക്കും സഹായമാകുമെന്നും ടെലികോം കമ്പനി അറിയിച്ചു.
രക്ഷാപ്രവർത്തകർ, ദുരന്തനിവാരണ സംഘങ്ങൾ, കൺട്രോൾ റൂമുകൾ തുടങ്ങിയവയ്ക്ക് ഇത് സഹായമാകും. ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ള ഗ്രൗണ്ട് ഏകോപനത്തിനായാണ് നെറ്റ്‌വർക്ക് കപ്പാസിറ്റി വികസിപ്പിച്ചത്. ചൂരൽമലയിലെ കൺട്രോൾ റൂം നമ്പർ 8848307818.

ചെറുത്തുനിൽപ്പിന് ആർമിയുടെ പാലം നിർമാണം
ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം ശക്തമാക്കുകയാണ്. 24 ടൺ ഭാരം വഹിക്കാൻ കഴിയുന്ന ബെയ്ലി പാലം കരസേന നിർമിച്ചുകൊണ്ടിരിക്കുന്നു. പ്രതികൂല കാലാവസ്ഥയുടെ ആശങ്കകൾക്കിടയിലും പാലം നിർമാണം പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ പാലം പ്രവർത്തനസജ്ജമായേക്കും. ഒറ്റപ്പെട്ട ആളുകളെ ഒഴിപ്പിക്കാനും ആവശ്യസാധനങ്ങൾ വാഹനങ്ങളിലൂടെ എത്തിക്കാനും പാലം ഉപയോഗിക്കാം. ഹിറ്റാച്ചി, ജെസിബി പോലുള്ള വാഹനങ്ങളും പാലത്തിലൂടെ കടന്നുപോകും.
Wayanad Landslide അപ്ഡേറ്റ്
അതേ സമയം രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തി. പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനായി എത്തിയത്.
മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങളിലാണ് ജൂലൈ 30-ന് ഉരുൾപൊട്ടിയത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 265 ആയെന്നാണ് പുതിയ വിവരം. 200 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് 1500-ൽ കൂടുതൽ സൈനികർ പ്രവർത്തിക്കുന്നു. ആർമി, നേവി, കോസ്റ്റ് ഗാർഡ്, സ്കൂബ, എൻഡിആർഎഫ് ടീമുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫയർ ഫോഴ്സ്, സന്നദ്ധ പ്രവർത്തകരും ഏകോപിച്ചുള്ള രക്ഷാദൌത്യമാണ് പുരോഗമിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile