BSNL 4G Wayanad: ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും BSNL കൈത്താങ്ങ്, വൈദ്യുതി ഇല്ലാത്തപ്പോഴും ടവർ പ്രവർത്തിക്കും

HIGHLIGHTS

Wayanad ഉരുൾപൊട്ടലുണ്ടായ ഗ്രാമങ്ങളിൽ BSNL 4G ലഭ്യമാക്കി

ഇക്കാര്യം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു

ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ജൂലൈ 31 ഉച്ചയോടെ 4G എത്തിച്ചു

BSNL 4G Wayanad: ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും BSNL കൈത്താങ്ങ്, വൈദ്യുതി ഇല്ലാത്തപ്പോഴും ടവർ പ്രവർത്തിക്കും

Wayanad-ന് സേവനങ്ങളുമായി സർക്കാർ ടെലികോം കമ്പനി BSNL. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ അതിവേഗ കണക്റ്റിവിറ്റി എത്തിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited.

Digit.in Survey
✅ Thank you for completing the survey!

ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ BSNL 4G

വയനാട് ജില്ലയിലെ ഉരുൾപൊട്ടലുണ്ടായ ഗ്രാമങ്ങളിൽ BSNL 4G ലഭ്യമാക്കി. ഇക്കാര്യം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ജൂലൈ 31 ഉച്ചയോടെ 4G എത്തിച്ചു. ഇത് പ്രദേശങ്ങളിലെ ആളുകളുടെ രക്ഷാപ്രവർത്തനത്തിന് സഹായകമാകും.

വൈദ്യുതിയില്ലാത്തപ്പോഴും BSNL 4G ലഭ്യമാകും

ഞായറാഴ്ച കഴിഞ്ഞ് അർധരാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മല ശക്തിയോടെ ഗ്രാമങ്ങളിലേക്ക് കുതിച്ച് പാഞ്ഞ് തീരാനഷ്ടമാണ് കേരളത്തിന് നൽകിയത്. 250-ൽ കൂടുതൽ ആളുകൾക്ക് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായി. രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുകയാണ്. ഇരുന്നൂറോളം പേരെ കാണാതായെന്നാണ് ലഭിക്കുന്ന വിവരം.

bsnl 4g in wayanad

വയനാടിലെ രക്ഷാപ്രവർത്തനത്തിന് ടെലികോം സേവനങ്ങളുമായി ബിഎസ്എൻഎല്ലും ഒപ്പം കൂടുന്നു. ഇതുവരെ ഈ പ്രദേശങ്ങളിൽ 3G സേവനങ്ങൾ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

വൈദ്യുതി ഇല്ലാത്ത സമയത്തും ബിഎസ്എൻഎൽ ടവറുകൾ പ്രവർത്തനക്ഷമമായിരിക്കും. ഇത് ഉറപ്പാക്കാൻ ഡീസൽ എൻജിനുകൾ നൽകിയിട്ടുണ്ടെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ബിഎസ്എൻഎൽ നൽകിയിട്ടുണ്ട്. ദുരിതത്തിലായവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന് ടോൾ ഫ്രീ നമ്പറുകളും നൽകി.

രക്ഷാദൌത്യത്തിന് ബിഎസ്എൻഎലും

ചൂരൽമലയിൽ ആകെ ഉള്ള മൊബൈൽ ടവർ ബിഎസ്എൻഎലിന്റേതാണ്. മൊബൈൽ സേവനം നൽകാൻ കമ്പനിയ്ക്ക് സാധിച്ചു. കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി വർധിപ്പിച്ചു. ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ 4G-യിലേക്ക് മാറ്റിയതായും ബിഎസ്എൻഎൽ അറിയിച്ചു. ബിഎസ്എൻഎൽ കേരള ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം കമ്പനി വിശദമാക്കിയത്.

ബിഎസ്എൻഎല്ലിനൊപ്പം ടാറ്റയും

ഇന്ത്യയിൽ കരുത്തുറ്റ 4G നെറ്റ്‌വർക്ക് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവ്വീസുമായി ബിഎസ്എൻഎല്ലിന് പങ്കാളിത്തമുണ്ട്.

TCS-ഉം BSNL-ഉം ചേർന്ന് 1000 ഗ്രാമങ്ങളിൽ വേഗത്തിലുള്ള കണക്ഷൻ എത്തിക്കും. അതിവേഗ 4G കണക്റ്റിവിറ്റി കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളും ബിഎസ്എൻഎൽ ആരംഭിച്ചു. ഇങ്ങനെ ഗ്രാമീണ മേഖലയിലെ മൊബൈൽ ഇൻന്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo