Jio New Plans: 3 പുത്തൻ പ്ലാനുകൾ, Free OTT ഓഫറുകളോടെ! 329 മുതൽ 1000 രൂപ വരെ

HIGHLIGHTS

OTT ആക്സസ് ലഭിക്കുന്ന 3 പ്ലാനുകളാണ് Jio കൊണ്ടുവന്നിട്ടുള്ളത്

ഇവ ഡാറ്റയ്ക്കും കോളിംഗ് ആനുകൂല്യങ്ങൾക്കും പ്രയോജനപ്പെടും

മൂന്ന് പുതിയ പ്ലാനുകളിലും ജിയോ കോംപ്ലിമെന്ററി ഓഫറുകളുണ്ട്

Jio New Plans: 3 പുത്തൻ പ്ലാനുകൾ, Free OTT ഓഫറുകളോടെ! 329 മുതൽ 1000 രൂപ വരെ

Reliance Jio വരിക്കാർക്കായി Ambani പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. OTT ആക്സസ് ലഭിക്കുന്ന 3 പ്ലാനുകളാണ് ജിയോ കൊണ്ടുവന്നിട്ടുള്ളത്. പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള റീചാർജ് പ്ലാനാണ് അംബാനി അവതരിപ്പിച്ചത്.

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ മാസം മുതൽ Reliance Jio Tariff Hike നടപ്പിലാക്കി. ഇത് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് വഴി വച്ചു. സാധാരണക്കാരന് താങ്ങാനാവുന്നതിലും അധികമാണ് ജിയോയുടെ പ്ലാനുകൾക്ക് വില. ഇതുതന്നെയാണ് വരിക്കാർ സിം പോർട്ട് ചെയ്യാൻ കാരണമായത്. ജിയോയ്ക്ക് പിന്നാലെ എയർടെലും വോഡഫോൺ ഐഡിയയും പ്ലാനുകളുടെ വില ഉയർത്തിയിരുന്നു.

Read More: BSNL Kerala New Users: വിശ്വസിച്ചേ പറ്റൂ! 329 രൂപയ്ക്ക് 1000GB! പുതിയ വരിക്കാർക്ക് Monsoon ഓഫറും

Reliance Jio പുതിയ പ്ലാനുകൾ

ഇപ്പോഴിതാ വരിക്കാർക്ക് ആശ്വസമായി റിലയൻസ് ജിയോ പുതിയ പ്ലാനുകൾ കൊണ്ടുവന്നു. ജിയോഭാരത് J1 4G എന്ന ഫീച്ചർ ഫോണും പ്ലാനുകൾക്കൊപ്പം പുറത്തിറക്കിയിരുന്നു. OTT ആനുകൂല്യങ്ങളുള്ള പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനുകളാണിവ.

jio 3 new plans

ഇവ ഡാറ്റയ്ക്കും കോളിംഗ് ആനുകൂല്യങ്ങൾക്കും പ്രയോജനപ്പെടും. അതുപോലെ ജനപ്രിയ സ്ട്രീമിംഗ് സേവനങ്ങളും നിങ്ങൾക്ക് ലഭിക്കും. ജിയോസിനിമ, സോണിലിവ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഇതിൽ നൽകിയിട്ടുണ്ട്.

ക്രിക്കറ്റ്, സ്പോർട്സ് ലൈവുകൾക്കും പുത്തൻ സിനിമാ റിലീസുകളും ഇങ്ങനെ ആസ്വദിക്കാം. ഈ മൂന്ന് പുതിയ പ്ലാനുകളിലും ജിയോ കോംപ്ലിമെന്ററി ഓഫറുകളുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവ ഇവയിലൂടെ ആസ്വദിക്കാം.

Reliance Jio ₹1,049 പ്ലാൻ

1,049 രൂപയുടെ ജിയോ പ്ലാനിൽ നിങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നു. 1049 രൂപയുടെ പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഇതിലുണ്ട്. പ്രതിദിനം 100 എസ്എംഎസ്സും ജിയോ അനുവദിച്ചിട്ടുണ്ട്. സീ5-സോണിലിവ് കോംബോ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു. ജിയോയിൽ റീചാർജ് ചെയ്യാം, ഇവിടെ നിന്നും.

949 രൂപയുടെ പുതിയ പ്ലാൻ

jio 3 new plans

ഈ പ്ലാനും നിങ്ങൾക്ക് 84 ദിവസത്തേക്ക് വിനിയോഗിക്കാം. പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കുന്നു. ഓരോ ദിവസവും ജിയോ 100 എസ്എംഎസ് അനുവദിച്ചിരിക്കുന്നു. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ജിയോ വാഗ്ദാനം ചെയ്യുന്നു.

329 രൂപയുടെ ജിയോ പ്ലാൻ

jio 3 new plans

ഈ ജിയോ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി. ഇതിൽ പ്രതിദിനം 1.5GB ഡാറ്റ അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 SMS വീതവും ഉപയോഗിക്കാം. ഇതിൽ നിങ്ങൾക്ക് JioSaavn Pro-യിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു. പ്ലാനിന്റെ അതേ വാലിഡിറ്റിയിൽ മ്യൂസിക്കും ആസ്വദിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo