BSNL ഭാരത് ഫൈബർ എന്നാണ് ബ്രോഡ്ബാൻഡ് പ്ലാൻ അറിയപ്പെടുന്നത്
329 രൂപയുടെ പ്ലാൻ എല്ലായിടത്തും ലഭ്യമല്ല
കേരളത്തിൽ നാല് ജില്ലകളിലാണ് പ്ലാൻ ആക്ടീവായുള്ളത്
BSNL നിങ്ങൾക്ക് 329 രൂപയ്ക്ക് 1000GB ഡാറ്റ നൽകുന്നത്. അവിശ്വസനീയമായ ഈ ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ? Bharat Sanchar Nigam Limited ഏറ്റവും ലാഭകരമായ പ്ലാനുകൾ അവതരിപ്പിക്കുന്നു.
SurveyBSNL 1000GB ഓഫർ
ഫൈബർ ബ്രോഡ്ബാൻഡ് സർവ്വീസുകളിലും സർക്കാർ കമ്പനി ബജറ്റ് പ്ലാനുകൾ അവതരിപ്പിച്ചു. BSNL ഭാരത് ഫൈബർ എന്നാണ് ബ്രോഡ്ബാൻഡ് പ്ലാൻ അറിയപ്പെടുന്നത്. ഇതിൽ 329 രൂപയ്ക്ക് സർക്കാർ കമ്പനി ആകർഷകമായ പ്ലാൻ ഓഫർ ചെയ്യുന്നു.

BSNL ഭാരത് ഫൈബർ പ്ലാൻ
വീട്ടിൽ ബിഎസ്എൻഎൽ വൈഫൈ കണക്റ്റ് ചെയ്യേണ്ടവർക്ക് ഇത് തെരഞ്ഞെടുക്കാം. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ ഫൈബർ പ്ലാനാണിത്. 329 രൂപയുടെ പ്ലാൻ എല്ലായിടത്തും ലഭ്യമല്ല. കേരളത്തിൽ നാല് ജില്ലകളിലാണ് പ്ലാൻ ആക്ടീവായുള്ളത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആല്ലപ്പുഴ എന്നീ സർക്കിളുകളിൽ ലഭിക്കും. അതും ഭാരത് ഫൈബർ പുതിയ കണക്ഷൻ എടുക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. 329 രൂപയ്ക്ക് 1000ജിബിയാണ് സർക്കാർ ടെലികോം കമ്പനി നൽകുന്നത്. മറ്റെന്തെല്ലാം ആനുകൂല്യങ്ങൾ ഇതിലുണ്ടെന്ന് നോക്കാം.
329 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ
Fibre Entry# എന്ന പേരിലാണ് പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ബിഎസ്എൻഎൽ പ്ലാനിൽ 1000ജിബി ഡാറ്റ ആസ്വദിക്കാം. 25 Mbps സ്പീഡിലാണ് കമ്പനി ഇന്റർനെറ്റ് നൽകുന്നത്.

കണക്റ്റിവിറ്റി ലഭ്യമല്ലാത്ത ഗ്രാമ പ്രദേശങ്ങൾക്ക് വേണ്ടിയുള്ള സേവനമാണിത്. ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് 4Mbps വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുന്നു. പുതിയ ബ്രോഡ്ബാൻഡ് കണക്ഷനെടുക്കുന്നവർ ഈ പ്ലാൻ തീർച്ചയായും മിസ് ചെയ്യരുത്. ബിഎസ്എൻഎൽ റീചാർജ് ചെയ്യാൻ, ഈ ലിങ്ക് ഉപയോഗിക്കാം.
ബിഎസ്എൻഎൽ മൺസൂൺ ഓഫർ
Monsoon സീസണിൽ സർക്കാർ കമ്പനി ആകർഷകമായ ഓഫർ നൽകുന്നുണ്ട്. 4999 രൂപയുടെയും 449 രൂപയുടെയും പ്ലാനിലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. ഭാരത് ഫൈബർ കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്ന പുതിയ വരിക്കാർക്ക് വേണ്ടിയാണിത്.
Read More: Jio Users ശ്രദ്ധിക്കൂ, ഈ തീയതി വരെ 30% Discount! അവസരം പാഴാക്കരുതേ….
ആദ്യ കലണ്ടർ മാസം നിങ്ങൾക്ക് ഫ്രീ സേവനമാണ് ബിഎസ്എൻഎൽ തരുന്നത്. അടുത്ത മൂന്ന് മാസം മുതൽ ഇത് 399 രൂപയ്ക്ക് ലഭിക്കുന്നു. സെപ്തംബർ 30 വരെയാണ് കേരള സർക്കിളിൽ ഓഫർ ലഭ്യമാകുക. അതിനാൽ ഓണത്തിന് വൈ-ഫൈ കണക്ഷനെടുക്കുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile