Paris Olympics 2024 Live സ്ട്രീമിങ് സ്വന്തമാക്കിയത് ഹോട്ട്സ്റ്റാറോ അംബാനിയോ? Free ആയി കാണാം

HIGHLIGHTS

Paris Olympics 2024 Live സ്ട്രീമിങ് എവിടെ കാണാം

2024 സമ്മർ ഒളിമ്പിക്‌സ് ജൂലൈ 24-ന് ആരംഭിക്കുന്നു

അമ്പെയ്ത്ത് മത്സരങ്ങൾക്ക് ശേഷം ജൂലൈ 26-നാണ് ഉദ്ഘാടന ചടങ്ങ്

Paris Olympics 2024 Live സ്ട്രീമിങ് സ്വന്തമാക്കിയത് ഹോട്ട്സ്റ്റാറോ അംബാനിയോ? Free ആയി കാണാം

Paris Olympics 2024 Live സ്ട്രീമിങ് എവിടെയെന്നോ? ഐപിഎൽ സ്വന്തമാക്കിയ അംബാനി തന്നെയാണ് സമ്മർ ഒളിമ്പിക്‌സ് ഡിജിറ്റൽ സ്ട്രീമിങ് നടത്തുന്നത്. ഫ്രാൻസിലെ പാരീസിൽ അടുത്ത വാരം മുതലാണ് സമ്മർ ഒളിമ്പിക്സ്. ഓഗസ്റ്റ് 11 വരെ നടക്കുന്ന മത്സരം നിങ്ങൾക്ക് വീട്ടിലിരുന്നും മൊബൈലിലും കാണാം.

Digit.in Survey
✅ Thank you for completing the survey!

Paris Olympics 2024

32 കായിക ഇനങ്ങളിലായി ആകെ 329 മത്സരങ്ങളാണുള്ളത്. 200-ലധികം രാജ്യങ്ങളാണ് അത്ലറ്റുകളുമായി കളത്തിലിറങ്ങുന്നത്. ഇത്തവണമ പുതിയ നാല് കായിക മത്സരങ്ങൾ കൂടിയുണ്ട്. ബ്രേക്കിംഗ്, സ്കേറ്റ്ബോർഡിംഗ്, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിവയാണ് പുതിയ വിഭാഗങ്ങൾ.

paris olympics 2024 live streaming in jiocinema or hotstar
പാരീസ് ഒളിമ്പിക്‌സ് 2024

2024 സമ്മർ ഒളിമ്പിക്‌സ് ജൂലൈ 24-ന് ആരംഭിക്കുന്നു. അമ്പെയ്ത്ത് മത്സരങ്ങൾക്ക് ശേഷം ജൂലൈ 26-നാണ് ഉദ്ഘാടന ചടങ്ങ്. 24-ന് ഫുട്ബോളും റഗ്ബി സെവൻസ് മത്സരങ്ങളും നടക്കും. അടുത്ത ദിവസമാണ് അമ്പെയ്ത്ത്. തൊട്ടടുത്ത ദിവസം ഉദ്ഘാടനം എന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.

മത്സരങ്ങളുടെ സമയക്രമം വിശദമായി അറിയാം. അതിനൊപ്പം ലൈവ് സ്ട്രീമിങ്ങും ടെലികാസ്റ്റും എവിടെ ലഭ്യമാകുമെന്നും നോക്കാം.

Paris Olympics 2024 സ്ട്രീമിങ് ഓപ്ഷനുകൾ?

ജൂലൈ 26 മുതൽ ഔദ്യോഗികമായ ആരംഭിക്കുന്ന ഒളിമ്പിക്സ് ജിയോസിനിമയിൽ കാണാം. പാരീസ് ഒളിമ്പിക്‌സ് തത്സമയ സ്ട്രീമിങ് ഫ്രീയായി ജിയോസിനിമയിൽ ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നിവയുൾപ്പെടെയുള്ള ഭാഷകളിലാണ് സ്ട്രീമിങ്.

paris olympics 2024 live streaming in jiocinema or hotstar
മൊബൈലിലും യാത്രയ്ക്കിടയിലും കാണാം

നിങ്ങളുടെ മൊബൈലിലും യാത്രയ്ക്കിടയിലും കായിക മത്സരങ്ങൾ ഇങ്ങനെ ലൈവായി കാണാം.

ടെലിവിഷനിലെ Live Streaming

Sports18 ചാനലുകൾ പാരീസ് ഒളിമ്പിക്‌സ് 2024 കവറേജ് ചെയ്യുന്നുണ്ട്. ഇത് എല്ലാവർക്കും വേണ്ടിയുള്ള സ്ട്രീമിങ് ലഭ്യമാക്കുന്നു.

പാരീസ് ഒളിമ്പിക്സ് 2024 സമയക്രമം

IST-യേക്കാൾ 3: 30 മണിക്കൂർ പിന്നിലാണ് പാരീസ് സമയം. ജൂലൈ 26 ന് ഒളിമ്പിക്‌സ് ഔദ്യോഗികമായി ആരംഭിക്കുന്നു. ഫുട്‌ബോൾ, റഗ്ബി സെവൻസ് മത്സരങ്ങൾ ജൂലൈ 24-നാണ്. ഇന്ത്യൻ സമയം 6:30 PM-നാണ് മത്സരം ആരംഭിക്കുക.

paris olympics 2024 live streaming in jiocinema or hotstar
Paris Olympics 2024

പാരീസ് സമയം ഓഗസ്റ്റ് 11-നാണ് സമാപനം. എന്നാൽ ഇന്ത്യയിൽ ഇത് ഓഗസ്റ്റ് 12 തിങ്കളാഴ്ച പുലർച്ചെയായിരിക്കും.

ഇന്ത്യയുടെ പ്രതീക്ഷകൾ

നീരജ് ചോപ്ര, പിവി സിന്ധു, മീരാഭായ് ചാനു തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഗുസ്തി, അത്ലറ്റിക്സ്, അമ്പെയ്ത്ത്, ബാഡ്മിന്റൺ തുടങ്ങി 16 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo