Realme Sale: Realme C സീരീസ് മുതൽ റിയൽമി 12 Pro+ വരെ, Special സെയിലിൽ സ്പെഷ്യൽ ഓഫറുകൾ!

HIGHLIGHTS

ഒരാഴ്ച നീളുന്ന summer സെയിലുമായി Realme

Realme 12 Pro+ ഉൾപ്പെടെയുള്ള സ്മാർട്ഫോണുകൾ ഓഫറിൽ ലഭിക്കും

റിയൽമി സി, നാർസോ സീരീസുകളും Buds Air ഇയർപോഡുകളും ഓഫറിലുണ്ട്

Realme Sale: Realme C സീരീസ് മുതൽ റിയൽമി 12 Pro+ വരെ, Special സെയിലിൽ സ്പെഷ്യൽ ഓഫറുകൾ!

Realme ആരാധകർക്കായി ഇതാ സ്പെഷ്യൽ സെയിൽ സംഘടിപ്പിക്കുന്നു. Realme 12 Pro+ ഉൾപ്പെടെയുള്ള സ്മാർട്ഫോണുകൾ ഓഫറിൽ ലഭിക്കും. റിയൽമി സി, നാർസോ സീരീസുകളും Buds Air ഇയർപോഡുകളും ലാഭത്തിൽ ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Realme ഓഫർ സെയിൽ

ഒരാഴ്ച നീളുന്ന summer sale ആണ് Realme പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 18 മുതൽ ജൂലൈ 25 വരെയാണ് സ്പെഷ്യൽ സെയിൽ. റിയൽമിയുടെ ഏതെല്ലാം ഫോണുകളാണ് ഓഫറിൽ വിൽക്കുന്നതെന്ന് നോക്കാം. എവിടെ നിന്നും ഫോൺ പർച്ചേസ് ചെയ്യാമെന്നതും അറിയാം.

ഓഫറിൽ ഏതെല്ലാം Realme ഫോണുകൾ!

Realme 12 Pro+ 5G ആണ് ഓഫറിലെ ശ്രദ്ധേയമായ ഫോൺ. 31,999 രൂപ വിലയുള്ള ഫോണിന് ഏകദേശം 6000 രൂപയോളം വില കുറയും. അതായത് 8GB+256GB വേരിയന്റ് 25,999 രൂപയ്ക്ക് വാങ്ങാം. 9 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും എക്സചേഞ്ച് ഓഫറുകളും ലഭിക്കുന്നു.

Realme ഫോണുകൾ
Realme ഫോണുകൾ

സമ്മർ സെയിലിലെ മറ്റൊരു ഓഫർ Realme P1 Pro ആണ്. 21,999 രൂപയുടെ 8GB+128GB വേരിയന്റിന് 4500 രൂപയുടെ കിഴിവ് ലഭിക്കും. 3,000 രൂപയുടെ കൂപ്പൺ ഡിസ്‌കൗണ്ടും 1,500 രൂപയുടെ ബാങ്ക് ഓഫറും ചേർന്നാണ് ഇത്.

അടുത്ത ഓഫർ റിയൽമി നാർസോ സീരീസുകൾക്കാണ്. 21,999 രൂപ വിലയുള്ള നാർസോ 70 Pro 5G ലാഭത്തിൽ വാങ്ങാം. 3,000 രൂപയുടെ കൂപ്പൺ ഡിസ്‌കൗണ്ടും 750 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നു. ഇതിന് റിയൽമി 2,000 VPC ഡിസ്‌കൗണ്ടും അനുവദിക്കുന്നു. ഇങ്ങനെ 8GB+256GB വേരിയന്റ് 16,249 രൂപയ്ക്ക് സ്വന്തമാക്കാം. 8GB+128GB വേരിയന്റിന്റെ ഓഫറിലെ വില 15,249 രൂപയാണ്.

റിയൽണി GT 6 ആരാധകർക്കും നിരാശപ്പെടേണ്ടതില്ല. 40,999 രൂപ വിലയുള്ള ജിടി6 ഫോണുകൾക്ക് 4,000 രൂപയുടെ ബാങ്ക് ഓഫറുണ്ട്. ഇനി എക്സ്ചേഞ്ചിലൂടെ വാങ്ങുകയാണെങ്കിലും 4000 രൂപ കിഴിവ് നേടാം. ഇങ്ങനെ 8GB+256GB വേരിയന്റ് 36,999 രൂപയ്‌ക്ക് ലഭിക്കും. 12GB+256GB റിയൽമി ജിടി6 38,999 രൂപയിൽ വാങ്ങാം. ഹൈ-സ്റ്റോറേജ് മോഡൽ 16GB+512GB 40,999 രൂപയ്ക്കും ലഭിക്കുന്നതാണ്.

Realme 12 Pro+ 5G
Realme ഫോണുകൾ

ഓഫറിലെ ലോ ബജറ്റ് ഫോണുകൾ

മിഡ് റേഞ്ച് ഫോണുകൾക്ക് മാത്രമല്ല റിയൽമി സമ്മർ സെയിൽ ഓഫറുകൾ. റിയൽമി സി സീരീസ് ഫോണുകളും വമ്പിച്ച കിഴിവിൽ വാങ്ങാം. റിയൽണി C61 ഫോൺ 8,099 രൂപയ്ക്ക് ലഭിക്കുന്നു. 6GB+128GB വേരിയന്റിന്റെ സ്പെഷ്യൽ സെയിലിലെ ഓഫറാണിത്. റിയൽമി C65-നാകട്ടെ 1000 രൂപയുടെ ഡിസ്കൌണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. 6GB+128GB മോഡലിന്റെ വില 12,499 രൂപയിൽ നിന്ന് 11,499 രൂപയാകുന്നു

ഓഫറിൽ ഇയർബഡ്സുകൾ വാങ്ങാം

ഫോണുകൾക്ക് മാത്രമായല്ല സെയിൽ നടക്കുന്നത്. റിയൽമി ബഡ്സ് Air 5 കിഴിവിൽ വാങ്ങാം. റിയൽമി Buds Air 5 Pro-യ്ക്കും ഓഫറുണ്ട്. ബഡ്സ് എയർ 5 3,699 രൂപയുടെ ഫോൺ 2,999 രൂപയ്ക്ക് വാങ്ങാം. 500 രൂപ കിഴിവാണ് Air 5 Proയ്ക്ക് ലഭിക്കുക. 4,999 രൂപയുടെ ഇയർബഡ്സ് 4,299 രൂപയ്ക്ക് ലഭിക്കുന്നതാണ്.

ഓഫർ സ്വന്തമാക്കാൻ നിങ്ങൾ ചെയ്യേണ്ടത്…

ജൂലൈ 18 മുതലാണ് റിയൽമി ഷോപ്പിങ് ഉത്സവം. ഓൺലൈനായി പർച്ചേസ് ചെയ്യേണ്ടവർക്ക് ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിലേക്ക് പോകാം. റിയൽമിയുടെ realme.com വഴിയും സെയിൽ നടക്കുന്നു. കൂടാതെ ജൂലൈ 20, 21 തീയതികളിൽ ആമസോൺ സെയിലുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്കായുള്ള സ്പെഷ്യൽ സെയിലാണിത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo