Redmi 13 5G: Xiaomi വാർഷിക ദിനത്തിൽ Launch ചെയ്യുന്നത് 108MP ക്യാമറയുള്ള ബജറ്റ് ഫോൺ| TECH NEWS

HIGHLIGHTS

ജൂലൈ 9-ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഷവോമി ഫോൺ അവതരിപ്പിക്കുന്നത്

Xiaomi വാർഷിക ദിനത്തിലാണ് Redmi 13 5G വരുന്നത്

108MP ക്യാമറയുള്ള സ്മാർട്ഫോണാണ് റെഡ്മി 13 5G

Redmi 13 5G: Xiaomi വാർഷിക ദിനത്തിൽ Launch ചെയ്യുന്നത് 108MP ക്യാമറയുള്ള ബജറ്റ് ഫോൺ| TECH NEWS

ഇന്ന് വിപണിയിലെത്തുന്ന സ്മാർട്ഫോണാണ് Redmi 13 5G. ക്രിസ്റ്റൽ ഗ്ലാസ് ഡിസൈനിൽ ബജറ്റ് ലിസ്റ്റിലേക്കാണ് ഫോൺ വരുന്നത്. 108MP ക്യാമറയുള്ള സ്മാർട്ഫോണാണ് റെഡ്മി 13 5G.

Digit.in Survey
✅ Thank you for completing the survey!

15000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോണാണ് Xiaomi അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ന റെഡ്മി 12 5G-യുടെ പിൻഗാമിയാണിത്. ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകളും വിലയും വിശദമായി അറിയാം.

Redmi 13 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഈ റെഡ്മി ഫോണിന്റെ പിൻ പാനലിൽ അതിശയകരമായ ഗ്ലാസ് കവറുണ്ട്. റെഡ്മി 12-ന്റെ ഡിസൈനുമായി സാമ്യമുള്ളതാണ് ഈ റെഡ്മി ഫോൺ.

Redmi 13 5G
Redmi 13 5G

90Hz റീഫ്രെഷ് റേറ്റാണ് റെഡ്മി 13 5G-യിലുള്ളത്. ഇതിന് 6.79 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട്. ഇതിൽ LCD ഡിസ്പ്ലേയായിരിക്കും ലഭിക്കുക. ഫോണിൽ പഞ്ച്-ഹോൾ നോച്ച് ഡിസൈൻ അവതരിപ്പിക്കുമെന്നാണ് സൂചന. കൂടാതെ കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഇതിലുണ്ടാകും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തുന്നത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ റെഡ്മി 13 5G പിന്തുണയ്ക്കും. 5,030mAh ബാറ്ററിയും ഫോണിൽ പായ്ക്ക് ചെയ്തേക്കുമെന്നാണ് സൂചന.

റെഡ്മി 13-ന്റെ മെയിൻ ക്യാമറ 108 മെഗാപിക്സലാണ്. ഡ്യുവൽ ക്യാമറയിലെ മറ്റൊന്ന് 2 മെഗാപിക്‌സൽ സെൻസറായിരിക്കും. സെൽഫികൾക്കായി 8 മെഗാപിക്സൽ മുൻ ക്യാമറയും സ്മാർട്ട്‌ഫോണിലുണ്ടാകും.

Redmi 13 5G പ്രതീക്ഷിക്കുന്ന വില

ജൂലൈ 9-ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഷവോമി ഫോൺ അവതരിപ്പിക്കുന്നത്. ലോഞ്ച് ആമസോൺ വഴിയാണ് നടക്കുക. ഷവോമിയുടെ 10-ാം വാർഷികമാണ് ഇന്ന്. ഇന്ത്യയിൽ കമ്പനി 10 വർഷം പൂർത്തിയാക്കുന്നു. ഇതേ ദിവസമാണ് പുതിയ ബജറ്റ് ഫോണും പുറത്തിറങ്ങുന്നത്. റെഡ്മി 13 5G ഏകദേശം 15,000 രൂപയ്ക്ക് താഴെയുള്ള ഫോണായിരിക്കും.

Read More: Redmi Note 13 Pro 5G: കടും ചുവപ്പിൽ അണിഞ്ഞൊരുങ്ങി 200MP സെൻസറുള്ള Triple ക്യാമറ ഫോൺ

ഫോണിന്റെ മുൻഗാമിയായ റെഡ്മി 12-ന് 10,999 രൂപയാണ് വില. കുറച്ചുകൂടി അപ്ഗ്രേഡ് ഉള്ളതിനാൽ റെഡ്മി 13 15,000 രൂപ റേഞ്ചിൽ എത്തും. എന്തായാലും ഫോണിന്റെ വിലയെ കുറിച്ച് കമ്പനി വ്യക്തത തന്നിട്ടില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo