Whatsapp Meta AI-യോട് എന്തും ചോദിക്കാം, ഒരു ചാറ്റിലൂടെ...
ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം ആപ്പുകളിലും ഇത് ലഭ്യം
ലാമ 3 അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടാണിത്
WhatsApp പുതുതായി അവതരിപ്പിച്ച ആ നീല വളയം നിങ്ങളുടെ ശ്രദ്ധയിൽപെട്ടോ! വാട്സ്ആപ്പിലൂടെ നേരിട്ട് AI ടെക്നോളജി പ്രയോജനപ്പെടുത്താനുള്ള Meta AI ആണിത്. വാട്സ്ആപ്പിൽ മാത്രമല്ല ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം ആപ്പുകളിലും ഇത് ലഭ്യം.
SurveyWhatsApp Meta AI
എഐ ഉപയോഗിക്കാൻ പ്രത്യേകം മെറ്റ എഐ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. പകരം മെറ്റ ആപ്പുകളിൽ തന്നെ ഇത് ലഭ്യമാകുന്നു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ആപ്പുകളിലുടനീളം ഫീഡുകളിലും ചാറ്റുകളിലും Meta AI ഉപയോഗിക്കാം.
വാട്സ്ആപ്പിന്റെ സെർച്ച് ബാറിലാണ് മിക്കവർക്കും മെറ്റ എഐ വന്നിരിക്കുന്നത്. ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിര്മിച്ചിട്ടുള്ളത്. നിലവിൽ ഇംഗ്ലീഷ് മാത്രമാണ് ഉപയോഗിക്കാനാകുന്നത്. എങ്കിലും സമീപ ഭാവിയിൽ പ്രാദേശിക ഭാഷകളിലും ഇത് ഉപയോഗിക്കാനാകും.

WhatsApp നീല വളയം എന്തിന്!
നിങ്ങൾക്ക് വാട്സ്ആപ്പിൽ എന്തെങ്കിലും ചെയ്യുന്നതിന് മെറ്റ എഐയിൽ നിർദേശം നൽകാം. ഇതിൽ ടെക്സ്റ്റ് മാത്രമല്ല, ഇമേജ് ജനറേറ്റ് ചെയ്യാനും സാധിക്കുന്നു. നിലവിൽ ഇംഗ്ലീഷിലാണ് ലഭിക്കുന്നതെങ്കിലും മലയാളത്തിലെ ചോദ്യങ്ങൾക്കെല്ലാം മെറ്റ എഐ പ്രതികരിക്കുന്നുണ്ട്.
മെറ്റ എഐ നിങ്ങളുടെ എഐ അസിസ്റ്റന്റാണ്. ഇതിൽ നിർദേശങ്ങൾ മാത്രമല്ല, സഹായങ്ങളും ചോദിക്കാം. ഒരു വ്യക്തിയോട് സംസാരിക്കുന്ന പോലെ മെറ്റ എഐയോട് കുശലാന്വേഷണം നടത്താം.
വാട്സ്ആപ്പ് സ്റ്റിക്കറുകൾക്കും ചിത്രങ്ങൾക്കുമെല്ലാം മെറ്റ എഐ സഹായിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അതിനുള്ള ഓപ്ഷനുകളും ജോലി ഒഴിവുകളുമെല്ലാം അറിയാം. ഇങ്ങനെ നിങ്ങളുടെ സംശയങ്ങൾക്കെല്ലാം ഈ നീലവളയം ഉത്തരം നൽകും.
Read More: New Feature: ഇനി ആരുടെ ഔദാര്യവും വേണ്ട, കടം google pay തരും!
നിങ്ങളുടെ പഠനത്തിലും ഗവേഷണത്തിലുമെല്ലാം എന്തിനെയെങ്കിലും കുറിച്ച് അറിയാൻ ഇത് ഉപയോഗിക്കാം. വാട്സ്ആപ്പിൽ നിന്ന് വെളിയിൽ പോകാതെ എഐ സേവനം പ്രയോജനപ്പെടുത്താമെന്നതാണ് പ്രത്യേകത. ഓഫീസിലേക്ക് നല്ലൊരു മെയിൽ, പാചക ഗൈഡ് ഇങ്ങനെ എന്ത് ആവശ്യങ്ങൾക്കും ഇത് മതി. ഒരു സുഹൃത്തിനോട് ചാറ്റ് ചെയ്യുന്നത് പോലെ നിങ്ങൾക്ക് മെറ്റ എഐ സേവനം പ്രയോജനപ്പെടുത്താം.

മെറ്റ എഐ ഉപയോഗിക്കേണ്ട രീതി
ഉപയോക്താക്കൾക്ക് അവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലൂടെ മെറ്റ എഐ ഉപയോഗിക്കാം. ഏതെങ്കിലും ചാറ്റ് ഗ്രൂപ്പിലോ, ചാറ്റിലോ എഐ ഉപയോഗികണമെങ്കിൽ ചാറ്റ് തുറക്കുക. ഇതിന്റെ മെസേജ് ഫീൽഡിൽ @ എന്ന് ടൈപ്പ് ചെയ്യുക. ശേഷം Meta AI ക്ലിക്ക് ചെയ്യുക.
ആവശ്യപ്പെടുകയാണെങ്കിൽ, നിബന്ധനകൾ വായിച്ച് അക്സെപ്റ്റ് ചെയ്യുക. ശേഷം നിങ്ങൾക്ക് എന്താണ് ആവശ്യം/ നിർദേശം ടൈപ്പ് ചെയ്യാം. തുടർന്ന് എന്റർ ക്ലിക്ക് ചെയ്യണം. ഇവിടെ AI പ്രതികരണം ചാറ്റിൽ ദൃശ്യമാകും. എല്ലാ ഉപകരണങ്ങളിലും മെറ്റ എഐ ലഭ്യമായി തുടങ്ങിയിട്ടില്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile