4499 രൂപയ്ക്ക് Realme പുറത്തിറക്കിയ New Earbuds ആദ്യ വിൽപ്പനയിൽ
ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ പ്ലേബാക്ക് Realme ബഡ്സിൽ ലഭിക്കും
4,499 രൂപ വില വരുന്ന മികച്ച Earbuds ആണിത്
മികച്ച ഓഫറുകളോടെ കൂടുതൽ ലാഭത്തിൽ ആദ്യ സെയിലിൽ നിന്ന് വാങ്ങാം
Realme പുതിയതായി വിപണിയിലെത്തിച്ച Buds Air6 Pro വിൽപ്പന ആരംഭിച്ചു. 4,499 രൂപ വില വരുന്ന മികച്ച Earbuds ആണിത്. കോക്സിയൽ ഡ്യുവൽ ഡ്രൈവറുകളാണ് ഈ റിയൽമി ഇയർബഡ്ഡുകളിലുള്ളത്. 50dB ആക്റ്റീവ് നോയിസ് കാൻസലേഷൻ ഫീച്ചറും ഇതിലുണ്ട്. മികച്ച ഓഫറുകളോടെ കൂടുതൽ ലാഭത്തിൽ ആദ്യ സെയിലിൽ നിന്ന് വാങ്ങാം.
SurveyRealme Earbuds
ഒരു ബ്രാൻഡഡ് ഇയർപോഡ് വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇത് അനുയോജ്യമായിരിക്കും. ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ പ്ലേബാക്ക് Realme ബഡ്സിൽ ലഭിക്കും. ആദ്യ സെയിലിൽ 4,199 രൂപയ്ക്ക് ഇയർപോഡ് വാങ്ങാം. ഓഫറും വിൽപ്പനയും ഇയർബഡ്സിന്റെ പ്രത്യേകതകളും നോക്കാം.

Realme Earbuds സ്പെസിഫിക്കേഷൻ
ടൈറ്റാനിയം ട്വിലൈറ്റ്, സിൽവർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഇയർബഡ്സുള്ളത്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ തന്നെ ഇയർബഡുകൾ നീണ്ട ദിവസങ്ങളോളം നിലനിൽക്കും. 360° സ്പേഷ്യൽ ഓഡിയോ ഇഫക്റ്റും ഡൈനാമിക് ബാസ് ബൂസ്റ്റും ഇതിലുണ്ട്.
ഹൈഫൈ ക്വാളിറ്റി ഡ്യുവൽ ഡ്രൈവറുകളുള്ള ഇയർബഡ്ഡാണിത്. ഓഡിയോഫൈലുകൾക്ക് ഇത് മികച്ച ചോയിസായിരിക്കുമെന്ന് പറയാം. 50dB ആക്റ്റീവ് നോയിസ് കാൻസലേഷൻ ഫീച്ചർ ഇതിലുണ്ട്. ആംബിയന്റ് നോയിസ് ഗണ്യമായി കുറയ്ക്കുന്നതിനും ഇത് സഹായിക്കും. സിനിമ കാണാനും മ്യൂസിക്, ഗെയിമിങ്ങുകൾക്കും ബെസ്റ്റ് എക്സപീരിയൻസ് തന്നെ ലഭിക്കും.
ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ പ്ലേബാക്ക് റിയൽമി ഉറപ്പുനൽകുന്നു. ഇത് തന്നെയാണ് റിയൽമി ഇയർപോഡിന്റെ ബാറ്ററിയുടെ സവിശേഷതയും. ഇടയ്ക്കിടെ ചാർജ് ചെയ്യാതെ തന്നെ ഇയർബഡുകൾ ദീർഘ കാലത്തേക്ക് ഉപയോഗിക്കാം. 55 എംഎസ് സൂപ്പർ ലോ ലേറ്റൻസി മോഡുള്ള ഇയർബഡ്സാണിത്.
ഇയർബഡുകളിൽ 6-മൈക്ക് കോൾ നോയ്സ് കാൻസലേഷൻ ഫീച്ചറുണ്ട്. ഇത് ഏത് തിരക്കുള്ള അന്തരീക്ഷത്തിലും വ്യക്തവും തടസ്സമില്ലാത്തതുമായ കോളുകൾ ഉറപ്പാക്കുന്നു. അതുപോലെ ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ സമയം കണക്റ്റ് ചെയ്യാനുള്ള ഫീച്ചറും ഇതിലുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ സ്റ്റൈലിഷ് ഡിസൈനും മികച്ച പെർഫോമൻസും തരുന്ന ഇയർബഡ്സാണിത്. ഇയർപോഡിന്റെ ഓഫറുകളും വിൽപ്പന വിവരങ്ങളും നോക്കാം.
Read More: Best Earbuds: 2000 രൂപ മുതൽ 5000 രൂപ റേഞ്ചിൽ വാങ്ങാം, ക്വാളിറ്റി ഇയർപോഡുകൾ
Buds Air6 Pro വിൽപ്പന
4999 രൂപ വിലയുള്ള ഇയർബഡ് ജൂൺ 27-ന് വിൽപ്പന ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതലാണ് ഫ്ലിപ്കാർട്ട് വഴി ഇയർബഡ്സ് വിൽക്കുന്നത്. ഓൺലൈനായി വാങ്ങേണ്ടവർക്ക് realme.com വഴിയും പർച്ചേസ് ചെയ്യാം.
ആദ്യ വിൽപ്പനയിൽ പ്രത്യേക ഓഫറുകളോടെ ലാഭത്തിൽ ഇയർബഡ് വാങ്ങാം. ബാങ്ക് ഓഫറുകളും 43 ശതമാനം വിലക്കിഴിവുകളുള്ള കൂപ്പൺ കിഴിവും നേടാം. ഇങ്ങനെ 4000 രൂപ റേഞ്ചിൽ നിങ്ങൾക്ക് റിയൽമി ബഡ്സ് സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് വഴി വാങ്ങാനും, കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് ഉപയോഗിക്കുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile