AI ഫ്ലാഗ്ഷിപ്പ് കില്ലർ Realme GT 6 ആദ്യ വിൽപ്പനയ്ക്ക്, ആകർഷക Discount ഓഫറുകളോടെ…

HIGHLIGHTS

Realme അവതരിപ്പിച്ച പുതിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് Realme GT 6

Snapdragon 8s Gen 3 പ്രോസസറുള്ള പ്രീമിയം സ്മാർട്ഫോണാണിത്

ജൂൺ 25 മുതൽ ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നു

AI ഫ്ലാഗ്ഷിപ്പ് കില്ലർ Realme GT 6 ആദ്യ വിൽപ്പനയ്ക്ക്, ആകർഷക Discount ഓഫറുകളോടെ…

Realme അവതരിപ്പിച്ച പുതിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് Realme GT 6. ജൂൺ 25 മുതൽ ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നു. AI ഫ്ലാഗ്ഷിപ്പ് കില്ലർ എന്നാണ് ഈ റിയൽമി ഫോൺ അറിയപ്പെടുന്നത്. Snapdragon 8s Gen 3 പ്രോസസറുള്ള പ്രീമിയം സ്മാർട്ഫോണാണിത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന തുടങ്ങും.

Digit.in Survey
✅ Thank you for completing the survey!

ഈയിടെയെത്തിയ മോട്ടറോള Edge 50 Ultra, ഷവോമി 14 Civi ഓർമയില്ലേ? ഇവയിലെ അതേ ചിപ്‌സെറ്റാണ് റിയൽമിയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങിയത്.

Realme GT 6
#Realme GT 6

Realme GT 6 സ്പെസിഫിക്കേഷൻ

ഡിസ്‌പ്ലേ: 120Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണിത്. ഇതിൽ 10-ബിറ്റ് കളർ ഡെപ്ത് സ്ക്രീനാണുള്ളത്. 100% P3 കളർ ഗാമറ്റ്, ഡോൾബി വിഷൻ ഫീച്ചർ എന്നിവയുണ്ട്. 6.78-ഇഞ്ച് 8T LTPO Pro-XDR ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. മികച്ച വിഷ്വലുകളും കളർ ടോണുകളും ഈ ഫോണിലുണ്ട്.

6000 നിറ്റ്‌സ് ബ്രൈറ്റ് ഡിസ്‌പ്ലേയാണ് ഈ റിയൽമി ഫോണിലുള്ളത്. ഇതിൽ സോണി LYT-808 സെൻസറാണ് പ്രൈമറി സെൻസറായി ഉപയോഗിച്ചിട്ടുള്ളത്. OIS സപ്പോർട്ടുമുള്ളതിനാൽ നൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് ഗുണം ചെയ്യും. കുറഞ്ഞ വെളിച്ചത്തിലും ഹൈ ക്വാളിറ്റി ഫോട്ടോകളും വീഡിയോകളും പകർത്താനാകും.

50MP-യുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് റിയൽമി നൽകിയിട്ടുള്ളത്. 2x ഒപ്റ്റിക്കൽ സൂം ഫീച്ചറുള്ള 50MP ടെലിഫോട്ടോ ലെൻസുമുണ്ട്. മികച്ച സെൽഫി ഫോട്ടോകൾ തരുന്ന 32MP ഫ്രെണ്ട് ക്യാമറയും ജിടി 6ലുണ്ട്.

120W SUPERVOOC ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്നു. 5500mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു. വെറും 10 മിനിറ്റിനുള്ളിൽ 50% ചാർജാക്കാൻ ഫോണിന് സാധിക്കും. ഇതിന് പുറമെ ഫോണിൽ നെക്സ്റ്റ് AI ഫീച്ചറുമുണ്ട്.

Realme GT 6 വില ഇങ്ങനെ…

മൂന്ന് വേരിയന്റുകളിലാണ് റിയൽമി GT 6 എത്തിയിട്ടുള്ളത്. 8GB + 256GB ആണ് ഒന്നാമത്തേത്. ഇതിന്റെ വില 40,999 രൂപയാണ്. എന്നാൽ 35,999 രൂപയ്ക്ക് ഫോൺ വാങ്ങാം. ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും പരിഗണിച്ചാൽ ഇങ്ങനെ വിലക്കിഴിവ് നേടാം. 4,000 രൂപയാണ് റിയൽമി ഫ്ലാഗ്ഷിപ്പിന് ലഭിക്കുന്ന ബാങ്ക് ഓഫർ. 1,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യം.

12GB + 256GB ഫോണിന്റെ വില 42,999 രൂപയാണ്. 38,999 രൂപയാണ് ആദ്യ സെയിലിലെ വില. ഇതിലും ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ ചേർക്കാം. 3,000 രൂപയുടെ ബാങ്ക് ഓഫറാണ് ലഭിക്കുന്നത്. 1,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. ഇങ്ങനെയാണ് ഫോൺ 38,999 രൂപയിൽ എത്തുന്നത്.

Read More: ഫ്ലാഗ്ഷിപ്പ് ഫോൺ 49,999 രൂപയ്ക്ക് വാങ്ങിയാലോ! പുതിയ Motorola Edge 5G ആദ്യ വിൽപ്പന തുടങ്ങി

16GB + 512GB ആണ് റിയൽമി ജിടി 6 ഉയർന്ന വേരിയന്റ്. ഇതിന് 44,999 രൂപ വിലയാകും. 4,000 രൂപയുടെ ബാങ്ക് ഓഫർ ഫോണിന് ലഭിക്കുന്നു. 1,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറിനും അർഹമാണ്. ഇങ്ങനെ 39,999 രൂപയ്ക്ക് ഉയർന്ന സ്റ്റോറേജ് ഫോൺ സ്വന്തമാക്കാം.

എവിടെയെല്ലാം സെയിൽ?

ഓൺലൈൻ വാങ്ങുന്നവർക്ക് ഫ്ലിപ്കാർട്ടിലൂടെ പർച്ചേസ് നടത്താവുന്നതാണ്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോൺ വാങ്ങാം. 25 ഉച്ചയ്ക്ക് ആരംഭിക്കുന്ന സെയിൽ ജൂൺ 28 വരെയുണ്ടാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo