New OnePlus Nord Launch: 50MP Sony LYTIA സെൻസറുള്ള OnePlus 5G ഇന്ന് ഇന്ത്യയിൽ

HIGHLIGHTS

OnePlus Nord CE 4 Lite ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യയിൽ വൺപ്ലസ് ഫോൺ 19,999 രൂപയ്ക്കായിരിക്കും അവതരിപ്പിക്കുക

ജൂൺ 24 രാത്രി 7 മണിയ്ക്കാണ് ഫോൺ ലോഞ്ച്

New OnePlus Nord Launch: 50MP Sony LYTIA സെൻസറുള്ള OnePlus 5G ഇന്ന് ഇന്ത്യയിൽ

OnePlus Nord സീരീസിലെ ഏറ്റവും പുതിയ ഫോൺ ഇന്നെത്തും. 20,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട്‌ഫോണാണ് ഇന്ന് പുറത്തിറങ്ങുന്നത്. ജൂൺ 24 രാത്രി 7 മണിയ്ക്കാണ് ഫോൺ ലോഞ്ച് നടക്കുക. OnePlus Nord CE 4 Lite ആണ് ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്.

Digit.in Survey
✅ Thank you for completing the survey!

OnePlus Nord 5G വരുന്നൂ…

80W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള ഫോണാണിത്. വൺപ്ലസ് നോർഡ് CE 4 ലൈറ്റ് 5G-യിൽ 5,500mAh ബാറ്ററിയുണ്ടായിരിക്കും. 50MP ക്യാമറയിൽ Sony LYTIA സെൻസറായിരിക്കും ഉൾപ്പെടുത്തുന്നത്. ജനപ്രിയ സ്മാർട്ഫോൺ ബ്രാൻഡ് മറ്റെന്തെല്ലാം ഫീച്ചറുകളാണ് ഇതിൽ അവതരിപ്പിക്കുന്നതെന്ന് നോക്കാം.

OnePlus Nord 5G
OnePlus Nord 5G

OnePlus Nord CE 4 Lite സ്പെസിഫിക്കേഷൻ

ഓപ്പോ K12x-ന്റെ റീബ്രാൻഡഡ് വേർഷനായിരിക്കും ഇതെന്നാണ് ചില റിപ്പോർട്ടുകൾ. വൺപ്ലസ് 6.67-ഇഞ്ച് വലിപ്പമുള്ള സ്ക്രീനായിരിക്കും അവതരിപ്പിക്കുന്നത്. ഫുൾ HD+ AMOLED ഡിസ്‌പ്ലേയും 2,100 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ടാകും. 120Hz വരെ സ്ക്രീനിന് റീഫ്രെഷ് റേറ്റും ലഭിക്കും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസറുള്ള സ്മാർട്ഫോണായിരിക്കുമിത്. പ്രോസസർ അഡ്രിനോ 619 GPU-മായി ജോടിയാക്കുന്നു. 12GB വരെ LPDDR4x റാമും 512GB വരെ UFS 2.2 സ്റ്റോറേജുമുണ്ടാകും.

ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള ഫോണായിരിക്കും ഇതെന്നും സൂചനയുണ്ട്. വൺപ്ലസ് നോർഡ് സീരീസിലെ പുതിയ ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ടായിരിക്കും. ഇത് സോണി LYTIA സെൻസറുള്ള സ്മാർട്ഫോണായിരിക്കും. 2MP ഡെപ്ത് സെൻസറാണ് ഫോണിന്റെ സെക്കൻഡറി ക്യാമറ. 16MP ഫ്രണ്ട് ഫേസിങ് ക്യാമറയും CE 4 Lite-ലുണ്ടാകും.

80W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ വൺപ്ലസ് 5,500mAh ബാറ്ററി ഉൾപ്പെടുത്തിയേക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 14 ആയിരിക്കും ഫോണിലുള്ളത്.

പുതിയ വൺപ്ലസ് ഫോണിന്റെ വില

ഇന്ത്യയിൽ വൺപ്ലസ് ഫോൺ 19,999 രൂപയ്ക്കായിരിക്കും അവതരിപ്പിക്കുക. എന്നാൽ ലോഞ്ച് പ്രമാണിച്ച് ഇതിനേക്കാൾ വിലക്കുറവിൽ പർച്ചേസിന് ലഭ്യമാക്കും. ലോഞ്ച് പ്രമാണിച്ച് ലക്കി ഡ്രോ മത്സരവും വൺപ്ലസ് സംഘടിപ്പിച്ചു. ഓരോ ദിവസവും രണ്ട് കാർഡുകൾ തുറക്കണം.

Read More: ഇതിലും കൂടുതൽ എന്താ വേണ്ടത്! Triple ക്യാമറ, Snapdragon ചിപ്‌സെറ്റുമുള്ള Motorola Edge 50 Ultra എത്തി

നാല് കാർഡുകളും തുറക്കുന്നവരിൽ നിന്ന് ഭാഗ്യശാലിയെ കണ്ടെത്തുന്നതായിരുന്നു മത്സരം. 24-ന് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചേക്കും. ഇങ്ങനെ സൗജന്യമായി വൺപ്ലസ് നോർഡ് CE4 ലൈറ്റ് നേടാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo