T20 World Cup ആവേശത്തിന് Hotstar സബ്സ്ക്രിപ്ഷൻ, 149 മുതൽ 1499 രൂപ വരെ…

HIGHLIGHTS

Disney+ Hotstar സബ്സ്ക്രിപ്ഷൻ ചെലവുള്ള പണിയാണെന്ന് ചിന്തിക്കുകയേ വേണ്ട

നിങ്ങളുടെ ആവശ്യം അനുസരിച്ചും ബജറ്റ് അനുസരിച്ചും തീരുമാനിക്കാം

Cricket World Cup-നും പുതുപുത്തൻ OTT Release-നും ഹോട്ട്സ്റ്റാർ മതി

T20 World Cup ആവേശത്തിന് Hotstar സബ്സ്ക്രിപ്ഷൻ, 149 മുതൽ 1499 രൂപ വരെ…

T20 World Cup ലൈവ് കാണാൻ Disney+ Hotstar അന്വേഷിക്കുകയാണോ? വാർഷിക അടിസ്ഥാനത്തിലും ബജറ്റ്-ഫ്രെണ്ട്ലി പ്ലാനുകളും ഹോട്ട്സ്റ്റാറിലുണ്ട്. 149 രൂപ മുതൽ 1499 രൂപ വില വരുന്ന പ്ലാനുകളാണ് ഹോട്ട്സ്റ്റാറിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

ക്രിക്കറ്റ് ആവേശത്തിന് Disney+ Hotstar

Cricket World Cup-ന് മാത്രമല്ല ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഉപകരിക്കുന്നത്. ഏറ്റവും പുതുപുത്തൻ OTT Release വരുന്നതും ഹോട്ട്സ്റ്റാറിലാണ്. മലയാളത്തിന്റെ 2024-ലെ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ തുടങ്ങി പ്രേമലു വരെ ഹോട്ട്സ്റ്റാറിലുണ്ട്. ഇപ്പോഴിതാ ICC Men’s T20 World Cup ലൈവും ഇതിൽ തന്നെ.

ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വലിയ ചെലവുള്ള പണിയാണെന്ന് ചിന്തിക്കുകയേ വേണ്ട. പല തരത്തിലും നിരക്കിലുമുള്ള പ്ലാനുകൾ ഹോട്ട്സ്റ്റാറിലുണ്ട്. മൊബൈൽ, സൂപ്പർ, പ്രീമിയം എന്നിങ്ങനെ വേറിട്ട പ്ലാനുകളാണുള്ളത്. ഇവ നിങ്ങളുടെ ആവശ്യം അനുസരിച്ചും ബജറ്റ് അനുസരിച്ചും തീരുമാനിക്കാം.

Disney+ Hotstar പ്ലാനുകൾ
Disney+ Hotstar പ്ലാനുകൾ അറിയാം

Disney+ Hotstar പ്ലാനുകൾ ഇങ്ങനെ…

1. 149 രൂപ പ്ലാൻ

ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാനാണ് ഏറ്റവും വിലകുറഞ്ഞത്. അതായത് 3 മാസത്തേക്ക് ഹോട്ട്സ്റ്റാർ കിട്ടാൻ വെറും 149 രൂപ മതി. 720p വീഡിയോ ക്വാളിറ്റിയിൽ ഹോട്ട്സ്റ്റാർ പ്രോഗ്രാമുകൾ ആസ്വദിക്കാം. ചില പരിപാടികളിലേക്ക് മാത്രമാണ് ആക്സസ് എന്ന മുമ്പത്തെ നിയന്ത്രണം ഇപ്പോഴില്ല. മാർവെൽ മൂവീസും ഏറ്റവും പുതിയ റിലീസും ഈ പ്ലാനിലും ലഭിക്കും.

എന്നാൽ ഇത് സ്‌മാർട്ട്‌ഫോണുകളിൽ മാത്രം ആക്സസ് നൽകുന്ന പ്ലാനാണ്. ടിവി, ലാപ്ടോപ്പുകളിലേക്ക് ആക്സസ് ഇല്ല. നിങ്ങളുടെ മൊബൈലിൽ ഹോട്ട്സ്റ്റാർ ലഭിക്കണമെങ്കിൽ 149 രൂപ പ്ലാൻ ധാരാളം.

2. ഹോട്സ്റ്റാർ സൂപ്പർ പ്ലാൻ

ഡിസ്നി+ഹോട്സ്റ്റാർ Super subscription പ്ലാനാണ് അടുത്തത്. ഈ പ്ലാനിന്റെ പ്രതിവർഷ തുക 899 രൂപയാണ്. ഡിസ്നി+ ഹോട്ട്‌സ്റ്റാർ ഒറിജിനൽ സീരീസ്, ഡിസ്നി+ പ്രീമിയം ഷോകൾ ആസ്വദിക്കാം. കൂടാതെ സിനിമകളും സ്പോർട്സുകളും ഇതിൽ ഉൾപ്പെടുന്നു. ലാപ്‌ടോപ്പിലോ ടിവിയിലോ ഒരേ സമയം കാണാം. അതായത് 2 ഉപകരണങ്ങളിലേക്കുള്ള ആക്സസാണ് ഈ പ്ലാനിൽ അനുവദിച്ചിരിക്കുന്നത്. ഫുൾ എച്ച്ഡി ക്വാളിറ്റിയിൽ, ഡോൾബി 5.1 സപ്പോർട്ടോടെ വീഡിയോകൾ ആസ്വദിക്കാം. എന്നാൽ ഇതിൽ പരസ്യങ്ങൾ ഉണ്ടായിരിക്കും.

3. ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന്റെ വില 1499 രൂപയാണ്. ഏറ്റവും ഉയർന്ന ഹോട്ട്സ്റ്റാർ പ്ലാനെന്ന് പറയാം. ഇത് ഒരു വർഷത്തേക്കുള്ള ആക്സസ് തരുന്നു. പ്രീമിയം പ്ലാൻ ഓരോ മാസത്തേക്കുമാണെങ്കിൽ 299 രൂപ മുടക്കിയാൽ മതി.

READ MORE: Xiaomi 14 Civi in India: Triple റിയർ ക്യാമറ, ഡ്യുവൽ സെൽഫി ക്യാമറ! വന്നിരിക്കുന്നവൻ ചില്ലറക്കാരനല്ല

എല്ലാ ഹോട്ട്സ്റ്റാർ കാറ്റലോഗിലേക്കും ആക്‌സസ് നൽകുന്നതാണ് പ്രീമിയം പ്ലാൻ. ലൈവ് സ്പോർട്സുകളും വിനോദ പരിപാടികളും 4K റെസല്യൂഷനിൽ ആസ്വദിക്കാം. പരസ്യമില്ല എന്നതാണ് പ്രീമിയം സബ്സ്ക്രിപ്ഷന്റെ പ്രത്യേകത. എന്നാൽ സ്പോർട്സ് ലൈവ് പ്രോഗ്രാമുകളിൽ പരസ്യമുണ്ടായിരിക്കും. ഒരേസമയം നാല് സ്‌ക്രീനുകളിൽ വരെ കാണാൻ കഴിയും. ഈ പ്ലാൻ ഡോൾബി 5.1 പിന്തുണ ഉറപ്പ് നൽകുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo