Best 5G Phones: ശ്രദ്ധിക്ക് അംബാനേ മികച്ച 5G Phones, അതും 15000 രൂപയ്ക്ക് താഴെ!

HIGHLIGHTS

മികച്ച 5G Phone കുറഞ്ഞ വിലയ്ക്ക് വാങ്ങിയാലോ!

റെഡ്മി, സാംസങ്, ഐക്യൂ പോലുള്ള ബ്രാൻഡുകളുടെ ഫോണുകളാണ് ലിസ്റ്റിലുള്ളത്

15000 രൂപയോ അതിൽ താഴെയോ വില വരുന്ന സ്മാർട്ഫോണുകളാണിവ

Best 5G Phones: ശ്രദ്ധിക്ക് അംബാനേ മികച്ച 5G Phones, അതും 15000 രൂപയ്ക്ക് താഴെ!

ഏറ്റവും മികച്ച 5G Phone അന്വേഷിക്കുകയാണോ? അതും ബജറ്റ് ലിസ്റ്റിൽ വാങ്ങാനായി. എങ്കിൽ നിങ്ങൾക്ക് വേണ്ടി ഏതാനും മികച്ച ഫോണുകൾ ഞങ്ങൾ പറഞ്ഞു തരാം. ഏറ്റവും പുതിയതും, ഭേദപ്പെട്ട പെർഫോമൻസ് തരുന്നതുമായ ഫോണുകളാണിവ.

Digit.in Survey
✅ Thank you for completing the survey!

Best 5G Phones

നൽകിയിരിക്കുന്നത് 15000 രൂപയോ അതിൽ താഴെയോ വില വരുന്ന സ്മാർട്ഫോണുകൾ. റെഡ്മി, സാംസങ്, ഐക്യൂ പോലുള്ള ബ്രാൻഡുകളുടെ ഫോണുകളാണ് ലിസ്റ്റിലുള്ളത്. ഇവയിൽ 5 ഫോണുകൾ പരിചയപ്പെടാം. ഇവയിൽ മിക്കവയും ഇപ്പോൾ കൂപ്പൺ കിഴിവുകളോടെ കുറഞ്ഞ വിലയിൽ ഓൺലൈനിൽ ലഭ്യമാണ്.

മികച്ച 5G Phones ഇവയെല്ലാം

1. Samsung Galaxy M14 5G

12,490 രൂപയ്ക്ക് ലഭ്യമാകുന്ന 5G ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ള സ്മാർട്ഫോണാണിത്. 6000 mAh ബാറ്ററിയും 50MP പ്രൈമറി ക്യാമറയും ഇതിലുണ്ട്.

Samsung Galaxy M14 5G
Samsung Galaxy M14 5G

6.6 ഇഞ്ച് വലിപ്പമാണ് ഫോണിലുള്ളത്. പെർഫോമൻസിനായി എക്സിനോസ് 1330 പ്രോസസർ നൽകിയിരിക്കുന്നു. ഇത് വളരെ മികച്ച പ്രോസസറെന്ന് പറയാൻ സാധിക്കില്ല. എങ്കിലും ക്യാമറ, ബാറ്ററി എന്നിവ ഭേദപ്പെട്ട പെർഫോമൻസ് നൽകുന്നുണ്ട്. അതിനാൽ ബെസ്റ്റ് 5ജി ഫോണായി സാംസങ് ഗാലക്സി M14-നെ പരിഗണിക്കാം. ആമസോൺ ലിങ്ക്.

2. iQOO Z9x 5G

ഐക്യൂ ബ്രാൻഡിൽ നിന്നുള്ള ജനപ്രിയ ഫോണാണിത്. ഐക്യൂ Z9x ലോഞ്ച് ചെയ്തത് 18,000 രൂപ റേഞ്ചിലാണ്. എന്നാൽ ആമസോണിൽ ഫോൺ 14,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

സ്നാപ്ഡ്രാഗൺ 6 Gen 1 ആണ് ഐക്യൂ Z9x-ന്റെ പ്രോസസർ. 6000mAh ബാറ്ററിയും 44W ഫ്ലാഷ് ചാർജിങ് ഫീച്ചറുമുണ്ട്. ഫോണിലെ പ്രൈമറി ക്യാമറ 50MPയാണ്. ഇത് AI സപ്പോർട്ടുള്ള ക്യാമറയാണ്. മികച്ച ബാറ്ററിയും ക്യാമറയും പ്രോസസറുമുള്ള സ്മാർട്ഫോണാണ് ഐക്യൂ അവതരിപ്പിച്ചിരിക്കുന്നത്. Amazon ലിങ്ക്.

3. Redmi 12 5G

12,499 രൂപ വില വരുന്ന റെഡ്മി ഫോണാണിത്. ബ്ലെൻഡിങ് സ്റ്റൈലും പെർഫോമൻസും മികച്ചതാണ്. 5000 mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറുമാണ് ഫോണിലുള്ളത്. അതിനാൽ പവറിലും പെർഫോമൻസിലും നിരാശപ്പെടേണ്ടതില്ല.

Redmi 12 5G
Redmi 12 5G

കോർണിങ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഫോൺ സ്ക്രീനിനുണ്ട്. ഇത് IP53 റേറ്റിങ്ങുള്ള 5G ഫോണാണ്. എഐ സപ്പോർട്ടോട് കൂടിയ 50MP ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. റെഡ്മി ഫോണിനുള്ള ആമസോൺ ലിങ്ക്.

4. Samsung Galaxy M34 5G

അടുത്തതും ഒരു സാംസങ് ഫോൺ തന്നെയാണ്. 15000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5ജി ഫോണാണിത്. മികച്ച ഡിസ്പ്ലേയും ഭേദപ്പെട്ട ക്യാമറ ക്വാളിറ്റിയും ഇതിലുണ്ട്. 120Hz റീഫ്രെഷ് റേറ്റുള്ള sAMOLED ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ആമസോൺ ലിങ്കിതാ…

50MPയുടെ പ്രൈമറി ക്യാമറയിൽ എഐ സപ്പോർട്ടുണ്ട്. ഫോട്ടോഗ്രാഫി പ്രേമികൾക്കായി ട്രിപ്പിൾ ക്യാമറയാണ് സാംസങ് ഗാലക്സി ഉൾപ്പെടുത്തിയിരിക്കുന്നത്. 6000 mAh ആണ് ബാറ്ററി. എക്സിനോസ് 1280 ഒക്ടാ കോർ ആണ് പ്രോസസർ. ഇത് വളരെ മികവുറ്റ പെർഫോമൻസ് അല്ലെങ്കിലും ഒരു ആവേറേജ് അനുഭവമായിരിക്കും.

Read More: CMF By Nothing: എടാ മോനേ, CMF ഫോൺ വരുന്നെന്ന്! ഉറപ്പിച്ച് Nothing

5. realme 11x 5G

ഫാസ്റ്റ് ചാർജിങ്ങും ബെസ്റ്റ് പെർഫോമൻസുമുള്ള ഫോണാണിത്. 15000 രൂപയിൽ താഴെ വാങ്ങാവുന്ന 5G ഫോണെന്ന് പറയാം. റിയൽമി 11X-ൽ 5000 mAh ബാറ്ററിയാണുള്ളത്. 64 MP AI ക്യാമറയും, 33W SUPERVOOC ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസർ സുഗമമായ പെർഫോമൻസ് തരുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo