Best Prepaid Plan: ജിയോയോ എയർടെലോ അല്ല, അടിപൊളി Netflix പ്ലാൻ തരുന്നത് Vi

HIGHLIGHTS

70 ദിവസം വാലിഡിറ്റി വരുന്ന ബമ്പർ റീചാർജ് പ്ലാനാണ് Vi അവതരിപ്പിച്ചിരിക്കുന്നത്

Vodafone Idea പ്രഖ്യാപിച്ച ഈ പ്ലാൻ ബജറ്റ്-ഫ്രെണ്ട്ലിയുമാണ്

ഒപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും നിങ്ങൾക്ക് ലഭിക്കും

Best Prepaid Plan: ജിയോയോ എയർടെലോ അല്ല, അടിപൊളി Netflix പ്ലാൻ തരുന്നത് Vi

Jio, Airtel ആധിപത്യം അവസാനിപ്പിക്കാൻ Vi-യുടെ പുതിയ തന്ത്രം. 70 ദിവസം വാലിഡിറ്റി വരുന്ന ബമ്പർ റീചാർജ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ അംബാനിയുടെ റിലയൻസ് ജിയോയുടെ എതിരാളി എയർടെൽ ആയിരിക്കാം. എന്നാൽ ഇരുവർക്കും എതിരെ പുതിയ പ്ലാനിലൂടെ പോരിനിറങ്ങുകയാണ് വിഐ.

Digit.in Survey
✅ Thank you for completing the survey!

Vi പുതിയ പ്ലാൻ

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഒടിടി കൂടി അനുവദിച്ചുകൊണ്ടുള്ള പ്ലാനാണിത്. Vodafone Idea പ്രഖ്യാപിച്ച ഈ പ്ലാൻ ബജറ്റ്-ഫ്രെണ്ട്ലിയുമാണ്. Vi വരിക്കാർക്ക് 70 ദിവസത്തേക്ക് വേറെ റീചാർജ് പ്ലാനിനെ കുറിച്ച് ആലോചിക്കണ്ട. ഒപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും നിങ്ങൾക്ക് ലഭിക്കും.

70 ദിവസത്തേക്കുള്ള Vi പ്ലാൻ
70 ദിവസത്തേക്കുള്ള Vi പ്ലാൻ

70 ദിവസത്തേക്കുള്ള Vi പ്ലാൻ

ഈ പുതിയ പ്രീപെയ്ഡ് പ്ലാനിന്റെ വില 998 രൂപയാണ്. അൺലിമിറ്റഡ് കോളുകളും മറ്റ് ബേസിക് ആനുകൂല്യങ്ങളും വിഐ ഓഫർ ചെയ്യുന്നു. ദിവസേന 100 എസ്എംഎസ് ഈ വോഡഫോൺ-ഐഡിയ പ്ലാനിൽ നിന്ന് ലഭിക്കും. ഇതോടൊപ്പം ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും ഉപയോഗിക്കാം.

വിഐ ബോണസ് ഓഫർ- നെറ്റ്ഫ്ലിക്സ്

ഇതിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് നേടാവുന്നതാണ്. ഏറ്റവും മികച്ചതും, അന്താരാഷ്ട്ര സീരീസുകളുമുള്ള ഒടിടിയാണ് നെറ്റ്ഫ്ലിക്സ്. അൽപം ചെലവേറിയ സബ്സ്ക്രിപഷൻ പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് തരുന്നതും. അതിനാൽ തന്നെ കുറഞ്ഞ ചെലവിൽ റീചാർജ് പ്ലാനും, നെറ്റ്ഫ്ലിക്സും ഒരുമിച്ച് നേടാം. മൊബൈലിലും ടിവിയിലും Netflix സ്ട്രീം ചെയ്യാമെന്നതാണ് സവിശേഷത.

Vi നെറ്റ്ഫ്ലിക്സ് പ്ലാൻ
Vi നെറ്റ്ഫ്ലിക്സ് പ്ലാൻ

വിഐ vs ജിയോ

എന്നാൽ ജിയോയിലാകട്ടെ 999 രൂപയ്ക്കാണ് പ്രീ-പെയ്ഡ് പ്ലാനുള്ളത്. ഇതിൽ വിഐ തരുന്ന ബേസിക് ആനുകൂല്യങ്ങൾ ലഭിക്കും. ജിയോ ടിവി, ജിയോസിനിമ ആക്‌സസ് ആണ് ഇതിലെ ഒടിടി ആനുകൂല്യങ്ങൾ. 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. എന്നാൽ ജിയോ അൺലിമിറ്റഡ് 5G തരുന്നുണ്ട്. വിഐയും സമീപഭാവിയിൽ 5ജി എത്തിക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഈ പുതിയ വിഐ പ്ലാൻ കൂടുതൽ ലാഭകരമാണ്.

Read More: T20 Men’s World Cup: Free Hotstar കിട്ടാൻ ബെസ്റ്റ് Airtel പ്ലാൻ ഇതാണ്!

വിഐ 5G ഓഫർ

5G വരുന്ന സൂചന വിഐ ഒരു പ്ലാനിലൂടെ അറിയിച്ചിരുന്നു. വിഐയുടെ ഗ്യാരണ്ടി പ്രോഗ്രാമിന്റെ ഭാഗമായി 130GB സൗജന്യ ഡാറ്റ നൽകുന്നു. പ്രീ-പെയ്ഡ് വരിക്കാർക്ക് 13 ഘട്ടങ്ങളിലായി ഡാറ്റ ലഭിക്കുന്ന രീതിയിലാണ് ഓഫർ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo