Nothing New Colors: ബ്ലാക്ക് ആൻഡ് വൈറ്റ് ട്രെൻഡ് മാറി Nothing Phone 2a കളർഫുൾ ആകും!
നതിങ്ങിന്റെ ഏറ്റവും പുതിയ മോഡലാണ് Nothing Phone 2a
ഫോൺ പുതുകളർ ഓപ്ഷനുകളിൽ പുറത്തിറക്കുന്നു
നീല, ചുവപ്പ്, മഞ്ഞ നിറങ്ങളിലായിരിക്കും ഫോൺ വരുന്നത്
Nothing Phone 2a അപ്രതീക്ഷിതമായ കളർ ഓപ്ഷനുകളിലും. ഇതുവരെ ബ്ലാക്ക്, വൈറ്റ് നിറങ്ങളിലായിരുന്നു ഇതുവരെ നതിങ് ഫോണുകൾ വന്നത്. എന്നാൽ ഈ ട്രെൻഡിൽ നിന്ന് മാറ്റിപ്പിടിച്ച് ഫോൺ കളർഫുള്ളാകും.
SurveyNothing Phone 2a
നതിങ്ങിന്റെ ഏറ്റവും പുതിയ മോഡലാണ് Nothing Phone 2a. ഈ ഫോണുകളിലാണ് കമ്പനി കളർ മാറ്റി വരുന്നതും. ഫോൺ പുതുകളർ ഓപ്ഷനുകളിൽ പുറത്തിറക്കുന്നുവെന്നും, ലോഞ്ച് 29-നായിരിക്കുമെന്നുമാണ് വിവരം.
നീല, ചുവപ്പ്, മഞ്ഞ നിറങ്ങളിലായിരിക്കും ഫോൺ വരുന്നത്. ലോഞ്ചിനെ കുറിച്ച് കമ്പനി തന്നെ ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഇന്ന് പുതിയ നിറങ്ങളിൽ നതിങ് ഫോൺ രംഗപ്രവേശം നടത്തുമെന്ന് പ്രതീക്ഷിക്കാം.

Nothing Phone 2a വില എത്രയാകും?
നതിങ് ഫോൺ 2a മൂന്ന് വേറിട്ട നിറങ്ങളിലൂടെ വിപണി ശ്രദ്ധ നേടാനൊരുങ്ങുന്നു. ഇതിൽ 128 ജിബി സ്റ്റോറേജ് മോഡലിന് 23,999 രൂപയാകും. 256GB വേരിയന്റിന് 25,999 രൂപയുമാകും. ബ്ലാക്ക്, വൈറ്റ് നിറങ്ങളിലുള്ള ഫോണിന്റെ അതേ വിലയായിരിക്കും ഇവയ്ക്കും. പുതിയ ഫോണകളുടെ വിൽപ്പനയും ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും.
ഫോണിന്റെ പ്രത്യേകതകൾ
ഫോണിന്റെ ഫീച്ചറുകളിൽ കമ്പനി മാറ്റമൊന്നും നടപ്പിലാക്കില്ല. 30Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റീഫ്രെഷ് റേറ്റുള്ള സ്ക്രീനായിരിക്കും ഇതിന്. 6.7 ഇഞ്ച് AMOLED FHD+ ഡിസ്‌പ്ലേ ഈ നതിങ് ഫോണിലുണ്ടാകും. 1,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് ഈ സ്മാർട്ഫോണിലുണ്ടാകും. കോർണിങ് ഗോറില്ല ഗ്ലാസ് 5 ഉപയോഗിച്ചാണ് ഫോൺ പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നത്.
നതിങ്ങിന്റെ മിഡ്-റേഞ്ച് ബജറ്റിലുള്ള സ്മാർട്ഫോണാണ് ഫോൺ 2എ. എന്നാലും പെർഫോമൻസിൽ കമ്പനി യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. MediaTek Dimensity 7200 Pro SoC ആണ് ഫോണിലെ പ്രോസസർ. ഇത് ഏറ്റവും മികച്ച പെർഫോമൻസ് ഉറപ്പുനൽകുന്നുണ്ട്. നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകൾ ഈ സ്മാർട്ഫോണിലുണ്ടാകും. മൂന്ന് ആൻഡ്രോയിഡ് പതിപ്പ് അപ്‌ഡേറ്റുകളും നതിങ് ഫോണിൽ ലഭിക്കുന്നതാണ്.
Something special. Tomorrow. pic.twitter.com/r7ltXWbioW
— Nothing India (@nothingindia) May 28, 2024
50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് നതിങ് ഫോൺ 2എയിലുള്ളത്. f/1.88 അപ്പേർച്ചറുള്ള ഫോണിൽ OIS സപ്പോർട്ടും ലഭിക്കുന്നു. 50 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും ഇതിലുണ്ട്. ഡ്യുവൽ റിയർ ക്യാമറയ്ക്ക് പുറമെ 32MP ഫ്രെണ്ട് ക്യാമറയുമുണ്ട്.
ദ്രുതഗതിയിലുള്ള ചാർജിങ്ങിനും പവറും നതിങ് ഉറപ്പുതരുന്നു. 45W ഫാസ്റ്റ് ചാർജിങ്ങിനെ നതിങ് ഫോൺ 2എ സപ്പോർട്ട് ചെയ്യുന്നു. 5,000mAh ബാറ്ററിയും ഇതിലുണ്ട്. എന്നിരുന്നാലും, ഫോൺ ബോക്സിൽ ഒരു ചാർജർ ഉൾപ്പെടുത്തിയിട്ടില്ല, കൂടാതെ വയർലെസ് ചാർജിംഗ് കഴിവുകൾ ഇല്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile